Topless Protest Against Vladimir Putin : വ്ലാഡിമിർ പുടിനെതിരെ പാരിസിൽ സ്ത്രീകളുടെ ടോപ്‌ലെസ് പ്രതിഷേധം

2013ലും പുടിൻ സമാനമായ പ്രതിഷേധം നേരിട്ടിട്ടുണ്ടെന്ന് വിസെഗ്രാഡ് 24 അടുത്ത ട്വീറ്റിൽ പറയുന്നു.  ജർമനിയിൽ സന്ദർശനത്തിനെത്തിയ പുടിനെതിരെ നാല് സ്ത്രീകളാണ് അന്ന് ടോപ്‌ലെസ് പ്രതിഷേധം നടത്തിയത്. 

women in Paris go topless to protest against Vladimir Putin

റഷ്യൻ പ്രസിഡന്റ് (russian president) വ്‌ളാഡിമിർ പുടിനെതിരെ (Vladimir Putin) പാരിസിൽ സ്ത്രീകളുടെ ടോപ്‌ലെസ് പ്രതിഷേധം പ്രകടനം. ഇതിന്റെ വീഡിയോ വാർത്താ ഏജൻസിയായ വിസെഗ്രാഡ് 24 ട്വിറ്ററിൽ പങ്കുവച്ചു. വീഡിയോയിൽ നിരവധി സ്ത്രീകൾ പാരിസിലെ ഈഫൽ ടവറിന് മുന്നിൽ ടോപ്‌ലെസ് പ്രകടനം നടത്തുന്നത് കാണാം. യുവതികൾ തങ്ങളുടെ ശരീരത്തിൽ യുക്രൈൻ പതാക പെയ്ന്റ് ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ പ്രതിഷേധിച്ച് മുദ്രാവാക്യങ്ങളും ശരീരത്തിൽ കുറിച്ചിട്ടുണ്ട്. 

‘പുടിൻ യുദ്ധം നിർത്തുക’, ‘യുദ്ധത്തിനെതിരായ ഫെമിനിസ്റ്റുകൾ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവർ ശരീരത്തിൽ കുറിച്ചിട്ടുള്ളത്. ഓരോ ദിവസം കഴിയുന്തോറും പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള വിവിധ സർക്കാരുകളും സംഘടനകളും ഒന്നിനുപുറകെ ഒന്നായി റഷ്യയെ ബഹിഷ്കരിക്കുകയോ ഉപരോധിക്കുകയോ ചെയ്യാൻ തുടങ്ങി.

2013ലും പുടിൻ സമാനമായ പ്രതിഷേധം നേരിട്ടിട്ടുണ്ടെന്ന് വിസെഗ്രാഡ് 24 അടുത്ത ട്വീറ്റിൽ പറയുന്നു.  ജർമനിയിൽ സന്ദർശനത്തിനെത്തിയ പുടിനെതിരെ നാല് സ്ത്രീകളാണ് അന്ന് ടോപ്‌ലെസ് പ്രതിഷേധം നടത്തിയത്. ജർമനിയിലെ ഹാനോവറിൽ ആരംഭിച്ച ഇൻഡസ്ട്രിയൽ ഫെയഫിൽ പങ്കെടുക്കാനാണ് പുടിൻ മുൻ ജർമൻ ചാൻസലർ അം​ഗലാ മെർക്കലിനൊപ്പം എത്തിയത്. 

'എനിക്ക് ഇത് ഇഷ്ടപ്പെട്ടു ... അവർ എന്താണ് വിളിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല, അവർ സുന്ദരികളാണോ  എന്ന് പോലും ഞാൻ കണ്ടില്ല എന്നാണ്...' -  അന്ന് പുടിൻ ഈ സംഭവത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്. 

 

women in Paris go topless to protest against Vladimir Putin

 

യൂറോപ്പിൽ നിന്നുള്ള ചില ഫെമിനിസ്റ്റ് സ്ത്രീകൾ ടോപ് ലെസ് ആയി പ്രതിഷേധിക്കുന്നത് ഇതാദ്യമല്ല. ‍‍‍2019 ൽ 
ഏപ്രിൽ 21ന് നടന്ന പ്രസിഡൻഷ്യൽ റണ്ണോഫ് വോട്ടെടുപ്പിൽ സ്ഥാനാർത്ഥി വോളോഡിമർ സെലെൻസ്‌കി ബാലറ്റ് രേഖപ്പെടുത്തിയ കൈവിലെ ഒരു പോളിംഗ് സ്റ്റേഷന് പുറത്ത് ഒരു യുവതി ടോപ്‌ലെസ് പ്രതിഷേധം നടത്തിയിരുന്നു.

 

 

Latest Videos
Follow Us:
Download App:
  • android
  • ios