മലഞ്ചെരുവിലെ അതിസാഹസികത; ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു
റഷ്യയിലെ ദാഗെസ്ടാനില്‍ ധാരാളം സഞ്ചാരികളെത്തുന്ന സുലക് കാന്യോന്‍ എന്ന മലയിടുക്കില്‍ കഴിഞ്ഞ ദിവസമുണ്ടായ ഒരപകടവും ഇതേ വിഷയത്തിന്റെ പ്രാധാന്യം അറിയിക്കുന്നതാണ്. ഇവിടെ 6000ത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെങ്കുത്തായ മലമുകളില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂറ്റന്‍ ഊഞ്ഞാലുകള്‍ സ്ഥാപിച്ചിട്ടുണ്ട്
വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പല തരത്തിലുള്ള വിനോദോപാധികളും ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരുക്കാറുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ കൃത്യമായും നിയമത്തിന്റെ പിന്തുണയും ഉണ്ടാകേണ്ടതുണ്ട്. വ്യക്തികളുടെ ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള സാഹസിക വിനോദങ്ങള്‍ക്ക് നിയമത്തിന്റെ അംഗീകാരവും ലഭിക്കാറില്ല. കാരണം, എപ്പോഴെങ്കിലും ഒന്ന് പിഴച്ചാല്‍ ഇതിലൂടെ നഷ്ടമാകുന്നത് വിലപ്പെട്ട ജീവനുകളാകാം.
റഷ്യയിലെ ദാഗെസ്ടാനില്‍ ധാരാളം സഞ്ചാരികളെത്തുന്ന സുലക് കാന്യോന്‍ എന്ന മലയിടുക്കില്‍ കഴിഞ്ഞ ദിവസമുണ്ടായ ഒരപകടവും ഇതേ വിഷയത്തിന്റെ പ്രാധാന്യം അറിയിക്കുന്നതാണ്. ഇവിടെ 6000ത്തിലധികം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെങ്കുത്തായ മലമുകളില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂറ്റന്‍ ഊഞ്ഞാലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇതിലിരുന്ന് ആടുമ്പോള്‍ മലഞ്ചെരുവിലേക്ക് പറന്നിറങ്ങുന്ന പ്രതീതിയാണ് സഞ്ചാരികള്‍ക്കുണ്ടാവുക. എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഊഞ്ഞാലില്‍ കയറിയ രണ്ട് സ്ത്രീകള്‍ ഊഞ്ഞാല്‍ പൊട്ടി താഴേക്ക് വീഴുകയാണുണ്ടായത്. ഭാഗ്യം കൊണ്ട് മാത്രമാണ് താഴെ ഘടിപ്പിച്ചിരുന്ന മരത്തിന്റെ ചെറിയ പ്ലാറ്റ്‌ഫോമിലേക്ക് ഇരുവരും പതിച്ചത്.
അല്ലായിരുന്നെങ്കില്‍ അത്രയും ഉയരത്ത് നിന്ന് താഴെ, താഴ്വാരത്തിലേക്ക് ഇരുവരും വീഴുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലായിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരിക്കുകയാണ്. ചെറിയ പരിക്കുകള്‍ മാത്രമേ സ്ത്രീകള്‍ക്ക് സംഭവിച്ചിട്ടുള്ളൂ. എന്നാല്‍ അത് ഊഞ്ഞാലിന്റെ വേഗത കുറവായിരുന്നതിനാല്‍ മാത്രമാണെന്നും അല്ലായിരുന്നെങ്കില്‍ ഏറെ വ്യാപ്തിയുള്ള അപകടമായി മാറിയിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന പ്രതികരണങ്ങള്‍.
വിനോദത്തിന് വേണ്ടി ഇത്രമാത്രം അപകടകരമായ സാഹസികതകള്‍ക്ക് മുതിരരുത് എന്ന സന്ദേശമാണ് ഈ സംഭവവും നമുക്ക് നല്‍കുന്നത്. ചെങ്കുത്തായ മലയിടുക്കുകളിലും കുതിച്ചുവരുന്ന വെള്ളക്കെട്ടിനും മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുകയും അത് സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവച്ച് 'വൈറല്‍' ആകാന്‍ ശ്രമിക്കുന്നവരും നമുക്കിടയില്‍ ഏറെയാണ്. അത്തരക്കാര്‍ക്കെല്ലാം താക്കീതാവുകയാണ് ഈ പുതിയ വീഡിയോയും.
വീഡിയോ കാണാം...
Also Read:- സെൽഫി എടുക്കുന്നതിനിടെ യുവതി കടലിലേയ്ക്ക്; രക്ഷകനായി ഫോട്ടോഗ്രാഫർ; വൈറലായി വീഡിയോ