'ഫ്രസ്ട്രേറ്റഡാണ്, സംസാരിക്കാൻ കഴിയില്ല' എന്ന് ബോസിന് മെസേജ് അയച്ചു; യുവതിക്ക് കിട്ടിയ മറുപടി...
ഒരു യുവതി ജോലിയുമായി ബന്ധപ്പെട്ട് താൻ നേരിടുന്ന നിരാശ ബോസിനോട് കാണിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് വൈറലായിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് സ്തുതി റായ് എന്ന യുവതി തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.
തൊഴിലിടത്തില്‍ പലവിധത്തിലുമുള്ള പ്രശ്നങ്ങള്‍ നാം നേരിടാറുണ്ട്. ചിലപ്പോഴെങ്കിലും ജോലി മടുത്തു, എങ്ങനെയും ഇതില്‍ നിന്ന് പോകണം എന്ന് ചിന്തിക്കാത്തവരായി ആരുണ്ടാകും! എന്നാല്‍ പെട്ടെന്നുള്ള മാനസികാവസ്ഥയുടെ പേരില്‍ ജോലി രാജി വയ്ക്കുന്നതും ബുദ്ധിയല്ല.
തൊഴിലിടത്തിലെ പ്രശ്നങ്ങള്‍ ആരോഗ്യകരമായി കൈകാര്യം ചെയ്തും, ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ചും, പോസിറ്റീവ് മനോഭാവം പരിശീലിച്ചുമെല്ലാം മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. അതേസമയം അസഹനീയമായ ചൂഷണങ്ങളോട് പ്രതികരിക്കുകയെന്നത് വ്യക്തിയുടെ അവകാശങ്ങളുടെ പരിധിയില്‍ വരുന്നതുമാണ്.
ഇവിടെയിതാ ഒരു യുവതി ജോലിയുമായി ബന്ധപ്പെട്ട് താൻ നേരിടുന്ന നിരാശ ബോസിനോട് കാണിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് വൈറലായിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് സ്തുതി റായ് എന്ന യുവതി തന്‍റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.
ബോസ് രണ്ട് തവണ വിളിച്ചിട്ട് കോള്‍ അറ്റൻഡ് ചെയ്യാതിരുന്ന താൻ ബോസിന് അയച്ച മെസേജും തുടര്‍ന്ന് തനിക്ക് കിട്ടിയ മറുപടിയുമാണ് സ്തുതി പങ്കുവച്ചിരിക്കുന്നത്.
'അറ്റൻഡ് ചെയ്യാത്ത രണ്ട് കോളിന് ശേഷം ബോസ് എനിക്ക് മെസേജ് അയച്ചു. ദയവായി തിരിച്ച് വിളിക്കൂ. ഞാൻ തിരിച്ച് മെസേജ് അയച്ചു. ഞാൻ ഫ്രസ്ട്രേറ്റഡായിരിക്കുന്നു. എനിക്കിപ്പോള്‍ സംസാരിക്കേണ്ട. ഈ മെസേജിന് അവര്‍ നല്‍കിയ മറുപടി എന്താണെന്നോ, എന്‍റെ ജോലി അവര്‍ക്ക് കൈമാറണം- ശേഷം മൂന്നോ നാലോ ദിവസം അവധിയെടുത്തോളാൻ. എന്നാലും മോശം മാനസികാവസ്ഥയില്‍ ഇരിക്കേണ്ട എന്ന്. ഇതാണ് ആരോഗ്യകരമായ തൊഴില്‍ സംസ്കാരം എന്ന് പറയുന്നത്...'- സ്തുതി കുറിച്ചതാണിത്.
ലക്ഷക്കണക്കിന് പേരാണ് ട്വീറ്റ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ പ്രതികരണം അറിയിക്കുകയും ചെയ്തിരിക്കുന്നു. ആരോഗ്യകരമായ തൊഴിലിടങ്ങള്‍ വേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും തൊഴിലിടങ്ങളിലെ ചൂഷണങ്ങളെ കുറിച്ചുമെല്ലാം പരാതികള്‍ പങ്കുവച്ചിരിക്കുന്നത് നിരവധി പേരാണ്.
സ്തുതിയുടെ ട്വീറ്റ് കാണാം...
Also Read:- 'പാവങ്ങള്‍ക്കും ജീവിക്കേണ്ടേ?'; വൈറലായി 'പിങ്ക് ഓട്ടോറിക്ഷ'...