സാരിയില്‍ പുഷ് അപ് ചെയ്യുന്ന യുവതി; വീഡിയോ വൈറല്‍
സാരി ഉടുത്ത് ഓടാനോ ചാടാനോ മാത്രമല്ല, വർക്കൗട്ട് ചെയ്യാനും സാധിക്കും എന്നാണ് ഇവിടെയൊരു യുവതി തെളിയിക്കുന്നത്. പൂനെയില്‍ നിന്നുള്ള ഡോക്ടറായ ഷര്‍വാണിയാണ് സാരിയില്‍ വർക്കൗട്ട് ചെയ്യുന്നത്.
സാരി ഉടുത്താല്‍, ഒന്ന് നന്നായി നടക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ളവരുണ്ട്. ചുരിദാറും ജീൻസും നൽകുന്ന സ്വാതന്ത്ര്യത്തോടു കൂടി ഓടിനടന്നു കാര്യങ്ങൾ ചെയ്യാൻ പലർക്കും സാരി ഒരു തടസ്സം ആണത്രേ. ഈ പരാതികളെ ഒരാൾ ഇവിടെ കാറ്റിൽപ്പറത്തിയിരിക്കുകയാണ്.
സാരി ഉടുത്ത് ഓടാനോ ചാടാനോ മാത്രമല്ല, വർക്കൗട്ട് ചെയ്യാനും സാധിക്കും എന്നാണ് ഇവിടെയൊരു യുവതി തെളിയിക്കുന്നത്. പൂനെയില്‍ നിന്നുള്ള ഡോക്ടറായ ഷര്‍വാണിയാണ് സാരിയില്‍ വർക്കൗട്ട് ചെയ്യുന്നത്.
പട്ടുസാരിയും ധരിച്ച് പുഷ് അപ് ചെയ്യുന്ന ഷര്‍വാണിയെ ആണ് വീഡിയോയില്‍ കാണുന്നത്. ശേഷം അവര്‍ അനായാസം വെയിറ്റ് ട്രെയിനിങും ചെയ്യുന്നത് കാണാം. വീഡിയോ ഷര്‍വാണി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോ സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുകയാണ്.
Also Read: സാരി ഇങ്ങനെയും ധരിക്കാം; ഫാഷന്‍ പരീക്ഷണവുമായി ശിൽപ ഷെട്ടി...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona