വാതിലിന് പെയിന്‍റ് ചെയ്ത നിറം 'പണി'യായി; 19 ലക്ഷം പിഴ!

എഡിൻബര്‍ഗ് പുതിയ ടൗണിലുള്ള വീട് മിറാൻഡയ്ക്ക് പാരമ്പര്യ സ്വത്തായി കിട്ടിയതാണ്. 2019ലാണ് വീട് ഇവരുടെ സ്വന്തമാകുന്നത്. ഈ അടുത്താണ് ഇവര്‍ വീട് പുതുക്കുന്നതിന്‍റെ ഭാഗമായി മുൻവാതിലിന് പിങ്ക് നിറം പെയിന്‍റ് ചെയ്തത്.

woman faces 19 lakh fine for painting her home door

വാതിലിന്‍റെ നിറം മാറ്റിയതിന് ലക്ഷങ്ങളുടെ പിഴ! ഒരു വാതിലിന് പെയിന്‍റ് ചെയ്തത് ഇത്രയും വലിയ അപരാധമാണോ എന്ന് നമുക്ക് പെട്ടെന്ന് തോന്നാം. സ്കോട്ട്ലൻഡിലെ എഡിൻബര്‍ഗിലാണ് സംഭവം. മിറാൻഡ ഡിക്ക്സണ്‍ എന്ന നാല്‍പത്തിയെട്ടുകാരിക്കാണ് വിചിത്രമായ ഈ അനുഭവമുണ്ടായിരിക്കുന്നത്. 

സംഗതി ഇതാണ്- മിറാൻഡയുടെ വീടിരിക്കുന്ന സ്ഥലം അടക്കം എഡിൻബര്‍ഗ് പുതിയ ടൗണും പഴയ ടൗണുമെല്ലാം യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്നയിടങ്ങളാണ്.  പൈതൃക പട്ടികയിലുള്‍പ്പെടുന്ന സ്ഥലങ്ങളില്‍ കെട്ടിടങ്ങളില്‍ മാറ്റം വരുത്തുകയോ, പെയിന്‍റടിക്കുകയോ, പുതുക്കിപ്പണികള്‍ നടത്തുകയോ ചെയ്യുമ്പോള്‍ നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിയമനടപടിക്കുള്ള വകുപ്പുണ്ട്. 

എഡിൻബര്‍ഗ് പുതിയ ടൗണിലുള്ള വീട് മിറാൻഡയ്ക്ക് പാരമ്പര്യ സ്വത്തായി കിട്ടിയതാണ്. 2019ലാണ് വീട് ഇവരുടെ സ്വന്തമാകുന്നത്. ഈ അടുത്താണ് ഇവര്‍ വീട് പുതുക്കുന്നതിന്‍റെ ഭാഗമായി മുൻവാതിലിന് പിങ്ക് നിറം പെയിന്‍റ് ചെയ്തത്. സ്വന്തം ആഗ്രഹപ്രകാരമാണ് ഇവരിത് ചെയ്തത്. എന്നാല്‍ പിന്നീട് സംഭവം കേസ് ആവുകയായിരുന്നു. 

 

അധികൃതര്‍ക്ക് പരാതി എത്തിയതോടെ പെയിന്‍റ് മാറ്റാനാവശ്യപ്പെട്ട് കത്ത് എത്തി. എന്നാല്‍ മിറാൻഡ അതിന് തയ്യാറായില്ല ഇതോടെയാണ് ഇവര്‍ക്ക് 19 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. കത്തില്‍ പറയുന്നത് പോലെ താൻ കടും പിങ്ക് നിറമല്ല വാതിലിന് അടിച്ചിരിക്കുന്നത് ഇളം പിങ്ക് ആണെന്നും ഇതില്‍ പ്രശ്നം കാണേണ്ടതില്ലെന്നും മിറാൻഡ പറയുന്നു. മാത്രമല്ല, ഇതേ ടൗണില്‍ തന്നെ പൈതൃക പട്ടികയില്‍ വരുന്ന പല കെട്ടിടങ്ങളുടെയും മുൻവാതിലുകളുടെ നിറങ്ങള്‍ താൻ നല്‍കിയിരിക്കുന്നതിനെക്കാള്‍ കടുപ്പമുള്ളവയാണെന്നും അവയ്ക്കെതിരെ എന്തുകൊണ്ടാണ് കേസ് വരാത്തതെന്നും ഇവര്‍ ചോദിക്കുന്നു.

 

പരാതി കിട്ടിയാല്‍ ഈ കെട്ടിടമുടമസ്ഥര്‍ക്കെതിരെയും കേസെടുക്കുമെന്നാണ് അധികൃതര്‍ ഈ ചോദ്യത്തിന് ഉത്തരമായി അറിയിച്ചത്.  എന്തായാലും പിഴ ചുമത്തിയതിന് പിന്നാലെ അധികൃതരുടെ നടപടികള്‍ക്കെതിരെ മിറാൻഡയുടെ പ്രതിഷേധമുയര്‍ന്നതോടെ സംഭവം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. 

Also Read:- യാത്രക്കാരനില്‍ നിന്ന് എയര്‍ഹോസ്റ്റസിന് പ്രതീക്ഷിക്കാത്ത സമ്മാനം; തിരിച്ചും സമ്മാനം, വീഡിയോ...

Latest Videos
Follow Us:
Download App:
  • android
  • ios