ചർമ്മസംരക്ഷണത്തിനായി റെറ്റിനോള്‍ എങ്ങനെ, എപ്പോൾ ഉപയോഗിക്കണം? അറിയേണ്ടത്...
കൊളാജനാണ് ചര്‍മ്മത്തിന് ഇലാസ്റ്റിസിറ്റി നല്‍കി ചര്‍മ്മത്തെ ചെറുപ്പമാക്കി നിലനിര്‍ത്തുന്നത്. മുഖക്കുരുവിനെ തടയാനും ഇവ സഹായിക്കും. ഇതൊക്കെ കൊണ്ടാണ് റെറ്റിനോള്‍ സെറം ഇന്നത്തെ കാലത്ത് പലരും ഉപയോഗിക്കുന്നത്. എന്നിരുന്നാലും, റെറ്റിനോൾ എപ്പോൾ ഉപയോഗിക്കാൻ തുടങ്ങും എന്ന സംശയം പലര്‍ക്കുമുണ്ട്.
വിറ്റാമിൻ എയുടെ രൂപമായ റെറ്റിനോൾ ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. കൊളാജനാണ് ചര്‍മ്മത്തിന് ഇലാസ്റ്റിസിറ്റി നല്‍കി ചര്‍മ്മത്തെ ചെറുപ്പമാക്കി നിലനിര്‍ത്തുന്നത്. മുഖക്കുരുവിനെ തടയാനും ഇവ സഹായിക്കും. ഇതൊക്കെ കൊണ്ടാണ് റെറ്റിനോള്‍ സെറം ഇന്നത്തെ കാലത്ത് പലരും ഉപയോഗിക്കുന്നത്. എന്നിരുന്നാലും, റെറ്റിനോൾ എപ്പോൾ ഉപയോഗിക്കാൻ തുടങ്ങും എന്ന സംശയം പലര്‍ക്കുമുണ്ട്.
ഇത് മെഡിക്കല്‍ ഉപദേശ പ്രകാരം ഉപയോഗിക്കുന്നതാണ് നല്ലത്. 25- 30- നും ഇടയില്‍ തന്നെ റെറ്റിനോൾ ഉപയോഗിക്കാൻ ചില ഡെർമറ്റോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്നു. കാരണം കൊളാജൻ ഉൽപാദനത്തിൽ സ്വാഭാവികമായ കുറവുണ്ടാകുമ്പോഴാണ് ഇവ ഉപയോഗിച്ചുതുടങ്ങേണ്ടത്. നേരത്തെ ആരംഭിക്കുന്നത് പ്രായമാകുന്നതിൻ്റെ ഭാവി ലക്ഷണങ്ങൾ തടയാനും യുവത്വമുള്ള ചർമ്മം നിലനിർത്താനും സഹായിക്കും. മുഖക്കുരു പോലുള്ള ചർമ്മ പ്രശ്‌നങ്ങളുണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിൻ്റെ മാർഗ്ഗനിർദ്ദേശത്തിൽ റെറ്റിനോൾ നേരത്തെ തന്നെ ഉപയോഗിക്കാം.
സെൻസിറ്റീവ് ചർമ്മമുള്ളവർ റെറ്റിനോളിൻ്റെ കുറഞ്ഞ സാന്ദ്രതയിൽ ആരംഭിക്കുക. ചിലര്‍ക്ക് ഇത് ഉപയോഗിക്കുമ്പോള്‍ സ്കിന്‍ വരണ്ടതാകാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ ഇതിനൊപ്പം ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ കൂടി ഉപയോഗിക്കുന്നതാകും നല്ലത്. റെറ്റിനോൾ സിറം രാത്രി കിടക്കുന്നതിന് മുമ്പ് പുരട്ടുന്നത് നല്ലതാണ്. രാവിലെ മുഖത്തു നിന്നും ഇത് കഴുകാം. അതുപോലെ രാവിലെ സണ്‍സ്ക്രീന്‍ ഉപയോഗിക്കാനും മറക്കേണ്ട.
ആദ്യമായി ഉപയോഗിക്കുമ്പോൾ ആഴ്ചയിൽ രണ്ടുതവണ പ്രയോഗിക്കുകയും ക്രമേണ അതിന്റെ ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുക . ഇവ ഉപയോഗിക്കുമ്പോള്‍, എന്തെങ്കിലും ചർമ്മ പ്രശ്‌നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ റെറ്റിനോൾ ഉൽപന്നങ്ങൾ ഒഴിവാക്കുന്നതും നല്ലതാണ്. എന്തെങ്കിലും അസ്വാഭാവികമായി ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.
Also read: ഈ അഞ്ച് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, കരളിനെ സംരക്ഷിക്കാം...