സാരിക്ക് യോജിച്ച ബ്ലൗസ് ഇല്ലെങ്കിലും നിരാശപ്പെടേണ്ട; കിടിലൻ 'ഐഡിയ'യുമായി വീഡിയോ...
സാരി ഏറെ ഇഷ്ടപ്പെടുന്നവരാണ് 'ന്യൂജെന്‍' പെണ്‍കുട്ടികള്‍. സാരിയില്‍ തന്നെ പല പരീക്ഷണങ്ങളും ഇക്കൂട്ടര്‍ നടത്തിവരുന്നുമുണ്ട്.
അമ്മയുടെ സാരി വാരിച്ചുറ്റി നടന്നൊരു കുട്ടിക്കാലം എല്ലാ പെണ്‍കുട്ടികള്‍ക്കുമുണ്ടാകും. സാരി ഏറെ ഇഷ്ടപ്പെടുന്നവരാണ് 'ന്യൂജെന്‍' പെണ്‍കുട്ടികള്‍. സാരിയില്‍ തന്നെ പല പരീക്ഷണങ്ങളും ഇക്കൂട്ടര്‍ നടത്തിവരുന്നുമുണ്ട്. എങ്കിലും തിരക്കേറിയ ജീവിതത്തിനിടയില്‍ പലരും സാരി ഉടുക്കാനുള്ള സമയം കണ്ടെത്താറില്ല എന്നത് മറ്റൊരു കാര്യം.
വിവാഹചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ മാത്രം ധരിക്കുന്ന വസ്ത്രമായി സാരി പലപ്പോഴും മാറുന്നു. ഇത്തരത്തില്‍ പെട്ടെന്ന് ഒരു പാര്‍ട്ടിക്കോ മറ്റോ പോകേണ്ടി വരുമ്പോള്‍ സാരിക്ക് യോജിച്ച ബ്ലൗസ് ഇല്ലെങ്കില്‍ എന്തു ചെയ്യും? അതിനൊരു പരിഹാരമാണ് കൊച്ചിയില്‍ നിന്നുള്ള കൊസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റും വ്ളോഗറുമായ വിദ്യ മുകുന്ദന്‍ പറയുന്നത്.
കയ്യിലുള്ള പഴയ ടീഷര്‍ട്ട് ബ്ലൗസായി ഉപയോഗിക്കാം എന്നാണ് വിദ്യ വീഡിയോയിലൂടെ പറയുന്നത്. ഇതിനുവേണ്ടി സാരിക്ക് ചേരുന്ന ടീഷര്‍ട്ട് തന്നെ തിരഞ്ഞെടുക്കാനും വിദ്യ നിര്‍ദ്ദേശിക്കുന്നു. സാധാരണ നീളത്തിലുള്ള ടീഷര്‍ട്ട് ധരിക്കുക. ശേഷം വീഡിയോയില്‍ കാണുന്ന പോലെ വയറിന്‍റെ ഒരു ഭാഗത്ത് ടീഷര്‍ട്ട് ചെറുതായൊന്ന് കെട്ടിവച്ചാല്‍ മതി. ഇതൊരു പൂവിന്‍റെ ആകൃതി നല്‍കുകയും ചെയ്യും ഒപ്പം ടീഷര്‍ട്ട് ആണെന്ന് ആരും പറയുകയുമില്ല എന്നും വിദ്യ പറയുന്നു.
വീഡിയോ കാണാം...
Also Read: 'ഇത് ലോക്ക്ഡൗണ്‍ കാലത്ത് കിട്ടിയ ഐഡിയ'; പത്രകടലാസ് കൊണ്ട് സാരി ഉടുത്ത് ടെക്കി...