വിവാഹവേദിയിലേയ്ക്ക് കാറിന്‍റെ ബോണറ്റിൽ ഇരുന്ന് യാത്ര; വധുവിനെതിരെ കേസെടുത്ത് പൊലീസ്

വിവാഹ വേദയിലേയ്ക്ക് കാറിന്‍റെ ബോണറ്റിൽ ഇരുന്ന് എത്തിയ വധുവിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. മോട്ടോർ വാഹന നിയമം ലംഘിച്ചതിന്‍റെ പേരിലാണ് ഇരുപത്തിമൂന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Video of bride on bonnet of moving car goes viral

വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. എന്നാല്‍ വൈറലാകാനായി എന്തും ചെയ്യുന്ന അവസ്ഥ അതിരുകടക്കുകയാണ് എന്നും പൊതുസംസാരമുണ്ട്. സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിവാഹ വേദയിലേയ്ക്ക് കാറിന്‍റെ ബോണറ്റിൽ ഇരുന്ന് എത്തിയ വധുവിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. മോട്ടോർ വാഹന നിയമം ലംഘിച്ചതിന്‍റെ പേരിലാണ് ഇരുപത്തിമൂന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. എസ് യു വിയുടെ ബോണറ്റില്‍ കയറി യുവതി യാത്രചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇതിനുപിന്നാലെയാണ് പൊലീസ് കേസ് എടുത്തത്. വീഡിയോ യുവതി തന്നെയാണ് സാമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോയിൽ മാസ്ക് ധരിക്കാതെയാണ് യുവതിയെ കാണുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ മറ്റൊരു കേസും കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വീഡിയോഗ്രാഫർ, കാറിന്റെ ഡ്രൈവർ എന്നിവർക്കെതിരേയും മോട്ടോർ വാഹന നിയമം അനുസരിച്ച് കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവരും കാറിനകത്തിരുന്ന ബന്ധുക്കളും മാസ്ക് ധരിച്ചിരുന്നില്ല.

 

 

Also Read: 94-ാം വയസില്‍ വിവാഹ വസ്ത്രം ധരിച്ചു; ഏറെ നാളത്തെ ആഗ്രഹം നിറവേറ്റി!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios