പാമ്പല്ല, വേറെയെന്താണ്!; വൈറലായി 'വിചിത്രജീവി'യുടെ വീഡിയോ...
പാമ്പിന്റെ ഉടലുമായി സാമ്യമുള്ള അഞ്ച് നീളന്‍ വാലുകള്‍. ഇവയെല്ലാം നടുക്ക്, വൃത്താകൃതിയിലുള്ള ഭാഗത്തുനിന്നാണ് വളര്‍ന്നിരിക്കുന്നത്. പാറപ്പുറത്ത് ആദ്യം വാലുകള്‍ കൊണ്ട് അള്ളിപ്പിടിച്ചാണ് ഇത് സഞ്ചരിക്കുന്നത്. കടലിലോ, കടലിന്റെ പരിസരങ്ങളിലോ കാണപ്പെടുന്ന ഏതോ ജീവിയാണെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാക്കാനാവുന്നത്
സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന പല വീഡിയോകളുടേയും യാഥാര്‍ത്ഥ്യമെന്താണെന്ന് നമുക്ക് അറിയാന്‍ കഴിയാറില്ല. എങ്കിലും അവയില്‍ മിക്കതും നമ്മളില്‍ കൗതുകം സൃഷ്ടിക്കാറുമുണ്ട്.
അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ വൈറലായ ഒരു വീഡിയോ ആണിത്. ഒറ്റനോട്ടത്തില്‍ ഒരു പാമ്പ് ഇഴഞ്ഞുവരികയാണെന്ന് തോന്നും. എന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ പൂര്‍ണ്ണമായ ഉടല്‍ കാണുന്നതോടെ പാമ്പല്ലെന്ന് മനസിലാകും.
പാമ്പിന്റെ ഉടലുമായി സാമ്യമുള്ള അഞ്ച് നീളന്‍ വാലുകള്‍. ഇവയെല്ലാം നടുക്ക്, വൃത്താകൃതിയിലുള്ള ഭാഗത്തുനിന്നാണ് വളര്‍ന്നിരിക്കുന്നത്. പാറപ്പുറത്ത് ആദ്യം വാലുകള്‍ കൊണ്ട് അള്ളിപ്പിടിച്ചാണ് ഇത് സഞ്ചരിക്കുന്നത്. കടലിലോ, കടലിന്റെ പരിസരങ്ങളിലോ കാണപ്പെടുന്ന ഏതോ ജീവിയാണെന്നാണ് വീഡിയോയില്‍ നിന്ന് മനസിലാക്കാനാവുന്നത്.
എന്നാല്‍ ഇതുവരേയും കൃത്യമായി ഏത് ഗണത്തില്‍ പെടുന്ന ജീവിയാണിതെന്ന് വ്യക്തമായിട്ടില്ല. നക്ഷത്രമത്സ്യവുമായി സാമ്യതയുള്ള 'ബ്രിറ്റില്‍ സ്റ്റാര്‍' എന്ന ജീവിയാണിതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനും സ്ഥിരീകരണമില്ല. എന്തായാലും 'വിചിത്രജീവി'യുടെ വീഡിയോ രസകരമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി എന്ന് സാരം. ട്വിറ്ററില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
മാസങ്ങള്‍ക്ക് മുമ്പ് സമാനമായി, വിചിത്രമായ ഒരു കടല്‍ജീവിയുടെ ചിത്രവും ട്വിറ്ററില്‍ വൈറലായിരുന്നു. ഏത് ഗണത്തില്‍പ്പെട്ടതാണെന്ന് മനസിലാക്കാതെ തന്നെ, മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ വന്നുപെട്ട ജീവിയെ പെട്ടെന്ന് തന്നെ കടലിലേക്ക് തിരിച്ച് വിടുകയായിരുന്നു.
വീഡിയോ കാണാം...
Also Read:- മൂന്ന് വാലും വലിയ വായയും; അത്ഭുതമായി 'വിചിത്രജീവി'....