വെള്ളച്ചാട്ടത്തില്‍ വീണവരെ രക്ഷിക്കാന്‍ യാത്രാസംഘം ചെയ്തത്; വൈറലായ വീഡിയോ

ബ്രിട്ടീഷ് കൊളംബിയയിലെ ഗോള്‍ഡന്‍ ഇയേഴ്‌സ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ ട്രക്കിംഗിലായിരുന്ന രണ്ട് പേര്‍ ശക്തമായ ഒഴുക്കുള്ള ഒരു വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിന് ഇരുവര്‍ക്കും അവിടെ പിടിച്ചുനില്‍ക്കാനുള്ള അല്‍പം ഇടം ലഭിച്ചു. എന്നാല്‍ ഏറെ നേരം അത്തരത്തില്‍ തുടരുക സാധ്യമായിരുന്നില്ല
 

video in which sikh men rescues hikers from waterfall by using their turbans

അപകടസാധ്യതകള്‍ നിറഞ്ഞയിടങ്ങളില്‍ യാത്ര പോകുമ്പോള്‍ ശ്രദ്ധിക്കാന്‍ ഏറെ കാര്യങ്ങളുണ്ടായിരിക്കും. അധികൃതര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയ സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക, അതുപോലെ ജാഗ്രതയോടെ മുന്നോട്ടുനീങ്ങുക, അഥവാ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിച്ചാലും രക്ഷ തേടാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തിവയ്ക്കുക തുടങ്ങി പല കാര്യങ്ങളും ആലോചിക്കേണ്ടതുണ്ട്. 

എങ്കിലും ചിലര്‍ ഇത്തരം വശങ്ങളെല്ലാം മറന്ന് യാത്രയുടെയും സാഹസികതയുടെയും ലഹരിയിലേക്ക് അശ്രദ്ധമായി ഇറങ്ങിപ്പോകും. അങ്ങനെയാണ് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നതും. ആരാലും കണ്ടെത്തപ്പെടാതെ സമയത്തിന് രക്ഷപ്പെടാനാകാതെയും വൈദ്യസഹായം കിട്ടാതെയും മറ്റും ഇങ്ങനെ അപകടങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ നിരവധിയാണ്. 

അത്തരത്തില്‍ ആരാലും സഹായമെത്താതെ ജീവന്‍ തന്നെ നഷ്ടമായിപ്പോകുമായിരുന്ന ഒരു സാഹചര്യത്തില്‍ നിന്ന് രണ്ട് പേരെ സാഹസികമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് ഒരു യാത്രാസംഘം. കാനഡയിലാണ് സംഭവം. ബ്രിട്ടീഷ് കൊളംബിയയിലെ ഗോള്‍ഡന്‍ ഇയേഴ്‌സ് പ്രൊവിന്‍ഷ്യല്‍ പാര്‍ക്കില്‍ ട്രക്കിംഗിലായിരുന്ന രണ്ട് പേര്‍ ശക്തമായ ഒഴുക്കുള്ള ഒരു വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. 

ഭാഗ്യത്തിന് ഇരുവര്‍ക്കും അവിടെ പിടിച്ചുനില്‍ക്കാനുള്ള അല്‍പം ഇടം ലഭിച്ചു. എന്നാല്‍ ഏറെ നേരം അത്തരത്തില്‍ തുടരുക സാധ്യമായിരുന്നില്ല. എമര്‍ജന്‍സി സേവനത്തിനായി വിളിക്കാന്‍ സെല്‍ഫോണും കയ്യിലുണ്ടായിരുന്നില്ല. 

അങ്ങനെ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സിഖുകാരായ ഒരു യാത്രാസംഘം അതുവഴി കടന്നുപോയത്. എമര്‍ജന്‍സി സേവനത്തിനായി വിളിച്ചുപറയാമോ എന്ന് അവര്‍ അഞ്ചംഗ യാത്രാസംഘത്തിനോട് ചോദിച്ചു. അങ്ങനെ സംഘം സെല്‍ഫോണ്‍ സര്‍വീസ് ലഭിക്കുമോയെന്ന് അറിയാന്‍ തിരികെ നടന്നു. 

അതിനായി ഏറെ സമയം ചെലവിട്ടാല്‍ അപകടത്തില്‍ പെട്ടവരുടെ കാര്യം അവതാളത്തിലാകുമെന്ന് മനസിലാക്കിയ സംഘം, വീണ്ടും അപകടസ്ഥലത്തേക്ക് തന്നെ തിരിച്ചെത്തി. ഇരുവരെയും രക്ഷിക്കാനായി ഒരാശയവും കൊണ്ടായിരുന്നു അവരുടെ മടക്കം. 

മതപരമായ വിശ്വാസത്തിന്റെ ബാഗമായി സിഖുകാര്‍ തലയില്‍ ധരിക്കുന്ന ടര്‍ബണുകള്‍ കണ്ടിട്ടില്ലേ? അവ ഊരിയെടുത്ത് കയര്‍ പോലെ പിരിച്ചെടുത്ത് അതുവച്ച് ഇരുവരെയും രക്ഷിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഏറെ പണിപ്പെട്ട് അവരത് നടത്തുകയും ചെയ്തു. 

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിശ്വാസവും ആചാരവുമെല്ലാം മറന്ന്, രണ്ട് ജീവനുകളെ രക്ഷപ്പെടുത്താന്‍ ഈ ആശയത്തെ ഉപയോഗപ്പെടുത്തിയെന്നത് ഇവരുടെ വലിയ മനസാണ് വെളിപ്പെടുത്തുന്നതെന്നും, അത്ര എളുപ്പമല്ല ഇങ്ങനെയുള്ള രക്ഷാപ്രവര്‍ത്തനമെന്നും ഔദ്യോഗികമായ എമര്‍ജന്‍സി സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ പറയുന്നു. 

വീഡിയോ കാണാം...

 

Also Read:- മലഞ്ചെരുവിലെ അതിസാഹസികത; ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു

Latest Videos
Follow Us:
Download App:
  • android
  • ios