Teddy Day; ഇന്ന് 'ടെഡി ഡേ'; ടെഡിബെയര്‍ നല്‍കാം, പ്രണയം കൈമാറാം...

ഫെബ്രുവരി 14-നാണ് വാലൻന്റൈൻസ് ഡേ. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ  വീക്ക്. ഇന്ന് ഫെബ്രുവരി 10 - ടെഡി ഡേ.

valentines week today is happy teddy day

പ്രണയം എന്നും കൈമാറാം. എന്നാലും വാലന്‍റൈന്‍സ് വീക്ക് (valentines week) പലര്‍ക്കും ആഘോഷദിനങ്ങളാണ്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ എന്നിവ പിന്നിട്ട് സ്നേഹത്തിന്റെ (Love) ഊഷ്മളത നിറഞ്ഞ മറ്റൊരു ദിനം കൂടി വന്നെത്തി. ഇന്ന് ഫെബ്രുവരി 10 - ടെഡി ഡേ (Teddy Day). പ്രണയവാരത്തിലെ ക്യൂട്ട് ദിവസമാണിത്.  പ്രണയിനിക്ക് പ്രണയസൂചകമായി ഇന്ന് ടെഡിബെയര്‍ സമ്മാനിക്കാം.  

പ്രണയത്തിന്‍റെ ദൂതനാണ് ടെഡിബെയറുകൾ. പൊതുവേ പെണ്‍കുട്ടികള്‍ക്ക് ടെഡിബെയറുകളെ ഇഷ്ടമാണ്. അതും തന്‍റെ പ്രാണനാഥന്‍ തരുന്ന ടെഡിബെയര്‍ ആണെങ്കിലോ... അത് അവരുടെ ജീവനായിരിക്കും.  അതുകൊണ്ടു തന്നെ തന്‍റെ പ്രണയം അറിയിക്കാന്‍ ഈ ദിനം പ്രണയിനിക്ക് ക്യൂട്ട് ടെഡിബെയറിനെ നല്‍കി സര്‍പ്രൈസ് ചെയ്യാം. 

നിങ്ങളുടെ പ്രണയത്തിന്റെ തീവ്രത പ്രകടിപ്പിക്കുകയും ചെയ്യാം. ഓമനത്വമുള്ള ടെഡിയുടെ മുഖം സമാധാനവും സന്തോഷവും പ്രണയിനികൾക്കിടയിൽ നിറയ്ക്കും. എത്ര അകലെയാണെങ്കിലും ആ ക്യൂട്ട് ടെഡി നിങ്ങളുടെ പ്രണയം എപ്പോഴും ഓർമപ്പെടുത്തുകയും ചെയ്യും. 

valentines week today is happy teddy day

 

'ജീവിതകാലം മുഴുവൻ നിന്‍റെ ടെഡിയായി മാറണമെന്നാണ് എന്‍റെ ആഗ്രഹം', 'എന്നെ മിസ് ചെയ്യുമ്പോള്‍ ഈ ടെഡിയെ ആലിംഗനം ചെയ്യൂ', 'ഈ ടെഡിയെപ്പോലെ നിന്നോട് ചേർന്നുറങ്ങാൻ എന്നും ഞാൻ ഉണ്ടാകും' തുടങ്ങിയ സന്ദേശങ്ങള്‍ കൂടി ടെഡിയോടൊപ്പം കൈമാറാം.  

ഫെബ്രുവരി 14-നാണ് വാലൻന്റൈൻസ് ഡേ. ഇതുവരെ പ്രണയം പറയാത്തവർക്ക് അത് തുറന്നു പറയാനും, പ്രണയിക്കുന്നവർക്ക് സമ്മാനങ്ങളും സർപ്രൈസുകളും കൊണ്ട് പങ്കാളിയെ സന്തോഷിപ്പിക്കാനുമൊക്കെയായി ഒരു ദിവസം. ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണിത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻസ്  വീക്ക്. 

Also Read:  'ചോക്ലേറ്റ് ഡേ'; സ്‌നേഹം പകരാന്‍ അല്‍പം മധുരമാകാം...

Latest Videos
Follow Us:
Download App:
  • android
  • ios