Skin Care : പുതുവർഷത്തിൽ ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കാം; അടുക്കളയിലുണ്ട് ആറ് വഴികള്‍...

ചർമ്മ സംരക്ഷണത്തിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്​. അത്തരത്തില്‍ ചർമ്മ സംരക്ഷണത്തിന്​ സഹായിക്കുന്ന ചില ഭക്ഷ്യവസ്​തുക്കളെ പരിചയപ്പെടാം.

use this kitchen ingredients for skin care

പ്രായമാകുമ്പോള്‍​ ചർമ്മത്തില്‍ (skin) പല മാറ്റങ്ങളും ഉണ്ടാകാം.​ ശരീരത്തിൽ ചുളിവുകളും (wrinkles) വരകളും വീഴാം. അതോടൊപ്പം നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാവുകയും ചെയ്യും.

ചർമ്മ സംരക്ഷണത്തിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്​. അത്തരത്തില്‍ ചർമ്മ സംരക്ഷണത്തിന്​ സഹായിക്കുന്ന ചില ഭക്ഷ്യവസ്​തുക്കളെ പരിചയപ്പെടാം. 

ഒന്ന്...

പപ്പായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. ഇതിനായി ആദ്യം പഴുത്ത പപ്പായ പേസ്റ്റ് പരുവത്തിലാക്കാം. ശേഷം ഇവ തേനും കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും. 

രണ്ട്... 

ഉരുളക്കിഴങ്ങും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ഇതിനായി ആദ്യം ഒരു ഉരുളക്കിഴങ്ങ് പകുതിയായി മുറിക്കുക. മുറിച്ചതില്‍ ചെറിയ ഭാഗം വെളളത്തില്‍ ഇടുക. കുതിര്‍ന്നതിന് ശേഷം ഉരുളക്കിഴങ്ങ് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം മുഖം നന്നായി കഴുകാം. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് ഗുണം ചെയ്യും. 

മൂന്ന്... 

ശുദ്ധമായ വെളിച്ചെണ്ണ​ ചർമ്മത്തിൽ പുരട്ടുന്നത്​ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ചർമ്മത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു. ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്​ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പി​ന്‍റെ സാന്നിധ്യം സഹായിക്കുന്നു. സുഷിരങ്ങൾ ഇല്ലാതാക്കുന്നത്​ വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു. 

നാല്... 

ഓട്സ് ചർമ്മത്തി​ന് നിറം കൂട്ടാനും തിളക്കം കൂട്ടാനും സഹായിക്കും​. തേനു​മായോ ബദാം പാലുമായോ ചേർത്ത് ഓട്സ് ഉപയോഗിക്കാം​. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമ്മത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇത് സഹായിക്കും​.  

അഞ്ച്...

ഗ്രീൻ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുഖത്ത്​ വെയിലേറ്റ്​ വീഴുന്ന കറുത്ത പാടുകൾ മാറ്റാനും അൾട്രാവയലറ്റ്​ കിരണങ്ങൾ കാരണമുണ്ടാകുന്ന പരിക്കുകൾ കുറയ്ക്കാനും തണുത്ത ഗ്രീൻ ടീ ബാഗ്​ ഉപയോഗിക്കാം. ടീ ബാഗ്​ 30 മിനിറ്റ്​ ഫ്രഡ്​ജിൽ സൂക്ഷിച്ച ശേഷം കൺപോളകളിൽ ഉപയോഗിക്കുന്നത് കണ്ണിലെ നീർക്കെട്ട്​ കളയാനും മുഖത്തെ കലകൾ ഇല്ലാതാക്കാനും സഹായിക്കും. 

ആറ്...

വീട്ടില്‍ സ്ഥിരമായി ലഭ്യമായ വാഴപ്പഴം മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. ഇതിനായി പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. 

Also Read: മുഖത്തെ കരുവാളിപ്പ് മാറാൻ ഈ ഫേസ് പാക്കുകൾ ഉപയോ​ഗിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios