ലോക്ക്ഡൗണില്‍ പട്ടിണിയായ ഇരുപതിയഞ്ചോളം തെരുവ് നായ്ക്കൾക്ക് അന്നം നൽകുന്ന പെൺകുട്ടികൾ
കൊവിഡ് ആരംഭിച്ചത് മുതൽ കഴിഞ്ഞ ഒരു വർഷമായി തെരുവുനായ്ക്കള്‍ക്ക് അന്നം നൽകി സഹജീവി സ്നേഹം പകർന്നു നൽകുകയാണ് ഉധംപൂർ സ്വദേശികളായ നേഹ ശർമ്മയും പ്രണവി സിംഗും.
കൊവിഡ് രണ്ടാം വ്യാപനത്തെ തുടർന്ന് രാജ്യത്തെ പല സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പട്ടിണിയിലായിരിക്കുകയാണ് തെരുവ് നായ്ക്കൾ. ആളുകൾ പുറത്തിറങ്ങാതാവുകയും ഭക്ഷണാവശിഷ്ട്ടങ്ങൾ ലഭിക്കാതെ വരികയും ചെയ്തതോടെയാണ് തെരുവ് നായ്ക്കൾ വിശന്ന് വലയാന്‍ തുടങ്ങിയത്.
എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും സഹജീവികളെ സംരക്ഷിക്കാനായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. നാഗ്പൂർ സ്വദേശിയായ രഞ്ജീത് നാഥ് ദിവസേന 30 മുതൽ 40 കിലോഗ്രാം ബിരിയാണി 190 ഓളം തെരുവുനായ്കൾക്ക് നൽകുന്ന ചിത്രവും നാം അടുത്തിടെ കണ്ടതാണ്.
അക്കൂട്ടത്തിലിതാ തെരുവ് നായ്ക്കളെ സംരക്ഷിച്ച് ശ്രദ്ധേയരാവുകയാണ് ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് പെൺകുട്ടികൾ. കൊവിഡ് ആരംഭിച്ചത് മുതൽ കഴിഞ്ഞ ഒരു വർഷമായി തെരുവുനായ്ക്കള്‍ക്ക് അന്നം നൽകി സഹജീവി സ്നേഹം പകർന്നു നൽകുകയാണ് ഉധംപൂർ സ്വദേശികളായ നേഹ ശർമ്മയും പ്രണവി സിംഗും. എല്ലാ ദിവസവും തങ്ങളുടെ പ്രദേശത്തുള്ള 20 മുതൽ 25 തെരുവ് നായ്ക്കൾക്കാണ് ഇവർ ഭക്ഷണം നൽകുന്നത്.
തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് തങ്ങളുടെ ചുമതലയായാണ് കാണുന്നതെന്ന് നേഹയും പ്രണവിയും എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇവരുടെ ചിത്രങ്ങള്‍ സഹിതമാണ് എഎന്‍ഐ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Also Read: 11 വര്‍ഷമായി ദിവസവും തെരുവുനായ്ക്കളെ ഊട്ടുന്ന മനുഷ്യന്‍; കാണാം വീഡിയോ...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona