കൊമ്പന്മാര്‍ തമ്മില്‍ പൊരിഞ്ഞ അടി; വീഡിയോ കണ്ടുനോക്കൂ...
രണ്ട് കൊമ്പന്മാര്‍ അഭിമുഖമായി നിന്ന് നെറ്റി പരസ്പരം മുട്ടിച്ച്, അങ്ങോട്ടും ഇങ്ങോട്ടും തള്ളി ശരിക്കും ഒരു മല്‍പ്പിടുത്തം തന്നെയാണ് നടക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഇവര്‍ തമ്മില്‍ വളരെ ചെറിയൊരു അഭിപ്രായവ്യത്യാസമേ ഉള്ളൂ എന്ന് തോന്നും. എന്നാല്‍ സെക്കൻഡുകള്‍ നീങ്ങുമ്പോഴേക്ക് രണ്ട് കൊമ്പന്മാരുടെയും പോരാട്ടത്തിന്‍റെ വേഗതയും തീക്ഷണതയും മാറുകയായി.
ഏതാനും ദിവസങ്ങളായി കേരളത്തില്‍ സജീവമായി ഉയര്‍ന്നുകേള്‍ക്കുന്നൊരു പേരാണ് അരിക്കൊമ്പൻ. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന ഈ വില്ലനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
നാം നാട്ടില്‍ കാണുന്ന, വിലങ്ങിട്ട ആനകളെ പോലെയല്ല കാട്ടാനകള്‍. സ്വതന്ത്ര വിഹാരം നടത്തി ശീലിച്ച്, കാടിനെയാകെയും വിറപ്പിക്കുന്നവര്‍ വരെ ഇവരുടെ കൂട്ടത്തിലുണ്ടാകും. മറ്റ് മൃഗങ്ങള്‍ക്കോ ജന്തുക്കള്‍ക്കോ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ മനുഷ്യര്‍ക്കോ എല്ലാം പേടിയും ഭീഷണിയുമാകുന്ന കാട്ടാനകള്‍.
എന്തായാലും ഇവയെ കാണാനുള്ള കൗതുകത്തിന് ആളുകള്‍ക്കിടയില്‍ ഒരു കുറവുമില്ലെന്നതാണ് അരിക്കൊമ്പനുമായി ബന്ധപ്പെട്ട് വരുന്ന റിപ്പോര്‍ട്ടുകള്‍ക്ക് ലഭിക്കുന്ന സ്വീകരണം വ്യക്തമാക്കുന്നത്.
ഇപ്പോഴിതാ ഈ ചര്‍ച്ചകള്‍ക്കെല്ലാമിടയില്‍ രണ്ട് കൊമ്പന്മാര്‍ തമ്മില്‍ കാട്ടിനകത്ത് ഏറ്റുമുട്ടുന്നൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ്) ഉദ്യോഗസ്ഥനായ സാകേത് ബദോലയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കിട്ടത്.
എന്നാലീ വീഡിയോ ആരാണ് പകര്‍ത്തിയതെന്നോ എവിടെയാണീ കാട് എന്നതോ ഒന്നും വ്യക്തമല്ല. കാടിനോട് ചേര്‍ന്നുള്ള സഞ്ചാരപാതയിലൂടെ വാഹനത്തിനകത്ത് ഇരുന്ന് പകര്‍ത്തിയതാണെന്നാണ് കാഴ്ചയില്‍ നിന്ന് വ്യക്തമാകുന്നത്.
രണ്ട് കൊമ്പന്മാര്‍ അഭിമുഖമായി നിന്ന് നെറ്റി പരസ്പരം മുട്ടിച്ച്, അങ്ങോട്ടും ഇങ്ങോട്ടും തള്ളി ശരിക്കും ഒരു മല്‍പ്പിടുത്തം തന്നെയാണ് നടക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഇവര്‍ തമ്മില്‍ വളരെ ചെറിയൊരു അഭിപ്രായവ്യത്യാസമേ ഉള്ളൂ എന്ന് തോന്നും. എന്നാല്‍ സെക്കൻഡുകള്‍ നീങ്ങുമ്പോഴേക്ക് രണ്ട് കൊമ്പന്മാരുടെയും പോരാട്ടത്തിന്‍റെ വേഗതയും തീക്ഷണതയും മാറുകയായി.
ഹ്രസ്വമായ ഈ വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതിടോനകം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു.
കൗതുകമുണര്‍ത്തുന്ന വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- 'ഇങ്ങനെയാണ് മൃഗങ്ങള്‍ സംസാരിക്കുന്നത്'; ആനകളുടെയും കടുവയുടെയും വീഡിയോ...