മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ പരീക്ഷിക്കാം പാൽ കൊണ്ടുള്ള ഫേസ് പാക്കുകള്‍
പാലിലെ ലാക്റ്റിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. അത്തരത്തില്‍ പാൽ ചേർത്ത് തയ്യാറാക്കുന്ന ഏതാനും ഫേസ് പാക്കുകളെ പരിചയപ്പെടാം.
ശരീരത്തിന് മാത്രമല്ല, ചര്‍മ്മ പ്രശ്നങ്ങള്‍ക്കും ഏറെ മികച്ച ഒരു പാനീയമാണ് പാല്‍. മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും, ചുളിവുകളെ തടയാനും മുഖം ക്ലെൻസ് ചെയ്യാനും പാൽ സഹായിക്കും. പാലിലെ ലാക്റ്റിക് ആസിഡ് ആണ് ഇതിന് സഹായിക്കുന്നത്. അത്തരത്തില്‍ പാൽ ചേർത്ത് തയ്യാറാക്കുന്ന ഏതാനും ഫേസ് പാക്കുകളെ പരിചയപ്പെടാം.
1. മഞ്ഞള്‍- പാല്‍
രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും ഒരു ടീസ്പൂണ്‍ മഞ്ഞളും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും.
2. പാല്‍- തേന്‍
രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും ഒരു ടേബിള്‍സ്പൂണ്‍ തേനും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. പാടുകളെയും ചുളിവുകളെയും അകറ്റി മുഖം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.
3. കടലമാവ്- പാല്‍
രണ്ട് ടേബിള്‍സ്പൂണ്‍ പാലും ഒരു ടേബിള്‍സ്പൂണ്‍ കടലമാവും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പരീക്ഷിക്കുന്നത് എണ്ണമയം ഇല്ലാതാക്കാനും മുഖം തിളങ്ങാനും സഹായിക്കും.
4. പപ്പായ- പാല്‍
രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും രണ്ട് ടേബിള്‍സ്പൂണ്‍ പപ്പായ പള്‍പ്പും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴകി കളയാം. ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കി സംരക്ഷിക്കാന്‍ ഈ പാക്ക് സഹായിക്കും.
5. പാല്‍- കറ്റാർവാഴ ജെല്‍
രണ്ട് ടേബിള്‍സ്പൂണ്‍ പച്ച പാലും ഒരു ടേബിള്‍സ്പൂണ്‍ കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. . 20 മിനിറ്റിന് ശേഷം കഴകി കളയാം. മുഖത്തെ ചുളിവുകളെ തടയാനും മോയിസ്ചറൈസ് ചെയ്യാനും ഈ പാക്ക് സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also read: ചോറിനൊപ്പം കഴിക്കാം നല്ല രുചിയൂറും വെള്ള നാരങ്ങ അച്ചാർ; റെസിപ്പി