Penis Plant : ലിംഗത്തിന്‍റെ രൂപമുള്ള ചെടി പറിച്ചെടുത്ത് ടൂറിസ്റ്റുകള്‍; പ്രതിഷേധം

'നെപ്പന്തിസ് ഹൊള്‍ഡേനി' എന്ന ഒരിനം ചെടിയാണിത്. ഉദ്ധരിച്ചുനില്‍ക്കുന്ന ലിംഗത്തിന്‍റെ രൂപസാദൃശ്യമാണ് ഈ ചെടിക്കുള്ളത്. ഇതുതന്നെയാണ് ആളുകള്‍ക്ക് ഇതിനോട് കൗതുകം തോന്നാനുള്ള കാരണവും. 

tourists plucked penis plants and cambodian government warns them

പ്രകൃതിസമ്പത്ത് അത്, ( Natural Resources ) എന്ത് തന്നെ ആയാലും സസ്യസമ്പത്ത് ആയാലും ജീവികളായാലും എല്ലാം നാം പരിപാലിക്കേണ്ടതുണ്ട്. പലപ്പോഴും മനുഷ്യരുടെ നിരുത്തരവാദിത്തപരമായ ഇടപെടലുകള്‍( Human Exploitation )  മൂലം പ്രകൃതിക്ക് സംഭവിക്കുന്ന കോട്ടം വളരെ വലുതാണ്. 

ഇപ്പോഴിതാ വളരെ അപൂര്‍വമായി കാണുന്ന, വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചെടി ടൂറിസ്റ്റുകള്‍ വ്യാപകമായി പറിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കംബോഡിയയിലാണ് സംഭവം. 

'നെപ്പന്തിസ് ഹൊള്‍ഡേനി' എന്ന ഒരിനം ചെടിയാണിത്. ഉദ്ധരിച്ചുനില്‍ക്കുന്ന ലിംഗത്തിന്‍റെ രൂപസാദൃശ്യമാണ് ഈ ചെടിക്കുള്ളത്. ഇതുതന്നെയാണ് ആളുകള്‍ക്ക് ഇതിനോട് കൗതുകം തോന്നാനുള്ള കാരണവും. 

എന്നാല്‍ അപൂര്‍വമായി മാത്രം ഉണ്ടാവുകയും വംശനാശം നേരികയും ചെയ്യുന്ന ചെടിയായതിനാല്‍ തന്നെ ഇതിനെ വളരെ കാര്യമായാണ് കംബോഡിയന്‍ സര്‍ക്കാര്‍ പരിപാലിക്കുന്നത്. ധാരാളം ടൂറിസ്റ്റുകളാണ് 'പെനിസ് പ്ലാന്‍റ്' എന്നറിയപ്പെടുന്ന ചെടി കാണാനായി മാത്രം എത്തുന്നത്. 

ഇതിനിടെ സ്ത്രീകള്‍ മാത്രം അടങ്ങിയ ടൂറിസ്റ്റുകളുടെ സംഘം ചെടി കാണാനെത്തുകയും ഇത് വ്യാപകമായി പറിച്ചെടുത്ത് വീഡിയോയും ഫോട്ടോകളും പകര്‍ത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോയും ഫോട്ടോകളും വൈറലായതോടെ കംബോഡിയന്‍ സര്‍ക്കാര്‍ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ്. 

ഈ ചെയ്യുന്നത് ശരിയല്ലെന്നും ഇനിയാരും ഇതാവര്‍ത്തിക്കരുതെന്നും പ്രകൃതിസമ്പത്തിനെ സ്നേഹിക്കുന്നതിന് നന്ദി, പക്ഷേ അവയെ പറിച്ചെടുത്ത് നശിപ്പിക്കരുതെന്നുമാണ് ഫേസ്ബുക്ക് പേജിലൂടെ പരിസ്ഥിതി വകുപ്പ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

 

വെസ്റ്റേമ്‍ കംബോഡിയയില്‍ പര്‍വതനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് ഈ ചെടി പ്രധാനമായും കാണുന്നത്. ലോകത്തില്‍ തന്നെ ഇത് കാണപ്പെടുന്ന പ്രദേശങ്ങള്‍ അപൂര്‍വമാണ്. ഇത്രയും അപൂര്‍വയിനത്തില്‍ പെടുന്ന ചെടി സെല്‍ഫിയെടുക്കുന്നതിനും വീഡിയോ എടുക്കുന്നതിനും വേണ്ടി പറിച്ചെടുക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് പരിസ്ഥിതിവാദികളും പറയുന്നത്. 

ഇക്കഴിഞ്ഞ ഒക്ടോബറില്‍ യൂറോപ്പില്‍ ഇതുപോലൊരു ചെടി പൂത്തിരുന്നു. 25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായാണത്രേ ഈ ചെടി പൂക്കുന്നത്. അതുകൊണ്ട് തന്നെ സംഭവം വാര്‍ത്തകളിലും അന്ന് ഇടം നേടിയിരുന്നു. 

Also Read:- ലിം​ഗത്തിലും ടാറ്റൂ ചെയ്യണം, ശരീരം മുഴുവൻ ടാറ്റൂ ചെയ്ത് യുവാവ്

 

ഈ മണ്ണിര പ്രശ്നക്കാരനോ? യുഎസിലെ വിവിധയിടങ്ങളില്‍ വ്യാപിക്കുന്നതായി റിപ്പോർട്ട്... 'jumping worms' എന്ന മണ്ണിര യുഎസിൽ വിവിധയിടങ്ങളിൽ വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഈ വിരയ്ക്ക് ആറ് ഇഞ്ച് വരെ വേഗത്തിൽ വളരാനും ജൈവവസ്തുക്കൾ വളരെ വേഗത്തിൽ വിഴുങ്ങാനും കഴിയുമെന്ന് കോർണെൽ യൂണിവേഴ്സിറ്റി വ്യക്തമാക്കുന്നു. ഇത് ചെടികളും പൂക്കളും നശിപിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഈ വിര ചെടികളും പൂക്കളും നശിപ്പിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇണയില്ലാതെ വിരകൾക്ക് പുനരുൽപ്പാദിപ്പിക്കാൻ കഴിയും. കാടുകളിലും കമ്പോസ്റ്റ് കൂമ്പാരങ്ങളിലും വീട്ടുമുറ്റങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഈ വിര അപകടകാരികളാണെന്നാണ് ​​ഗവേഷകർ പറയുന്നത്. ചെടിച്ചട്ടികൾ, ചവിട്ടികൾ, ഷൂസ് തുടങ്ങിയ സ്ഥലങ്ങളിൽ ഈ പുഴുക്കൾ ഒളിക്കുന്നതായി കണ്ട് വരുന്നു... Read More...

Latest Videos
Follow Us:
Download App:
  • android
  • ios