കോളേജ് വളപ്പിനുള്ളില്‍ കടുവ കടന്നുകൂടി 11 ദിവസം; അസാധാരണമെന്ന് വനംവകുപ്പ്

ഇപ്പോള്‍ ക്യാംപസിനകത്ത് തന്നെ ഇതിനെ പിടികൂടാൻ വേണ്ടി കൂട് സ്ഥാപിച്ചിരിക്കുകയാണിവര്‍. ശക്തമായ നിരീക്ഷണത്തില്‍ തന്നെയാണ് കടുവയെങ്കില്‍ പോലും ക്യാംപസിനകത്ത് കഴിയുന്നവരെല്ലാം തന്നെ പേടിയിലാണുള്ളത്

tiger entered in a campus and stays there still after 10 days

കാടിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുന്നത് പതിവാണ്. കപലയിടങ്ങളിലും ഇത് ചെറുക്കാൻ കാര്യമായ സംവിധാനങ്ങളൊന്നുമില്ല എന്നതാണ് സത്യം. നാട്ടിലിറങ്ങുന്ന പുലിയും കടുവയും കാട്ടാനയും അടക്കമുള്ള മൃഗങ്ങള്‍ കൃഷിനാശം വരുത്തുകയോ വളര്‍ത്തുമൃഗങ്ങളെ പിടികൂടുകയും ചില അവസരങ്ങളില്‍ മനുഷ്യരുടെ ജീവന് തന്നെ വെല്ലുവിളിയാവുകയോ ചെയ്യാറുണ്ട്. 

ഇത്തരത്തിലുള്ള ധാരാളം കേസുകള്‍ നിത്യനേ നാം കേള്‍ക്കാറുണ്ട്. പലപ്പോഴും കാടിനോട് ചേര്‍ന്നുള്ള മേഖലകളില്‍ കഴിയുന്നവര്‍ ഈ പ്രതിസന്ധികളോടെല്ലാം മല്ലിട്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. 

ഇപ്പോഴിതാ മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു ക്യാംപസ് തന്നെ കടുവപ്പേടിയില്‍ തുടരുകയാണ്. ക്യാംപസിനകത്ത് കടുവ കയറിയിട്ട് 11 ദിവസം കഴി‍ഞ്ഞിരിക്കുന്നു. ഇപ്പോഴും ഇവിടം വിട്ട് പോകാതെ കറങ്ങി നടപ്പാണ് അടുത്തുള്ള വനത്തില്‍ നിന്നെത്തിയ കടുവ. 

ഒക്ടോബര്‍ മൂന്നിനാണ് മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാംപസിലേക്ക് കടുവ കയറിയത്. സംഭവം മനസിലാക്കിയ ഉടൻ തന്നെ കോളേജ് അധികൃതര്‍ വനം വകുപ്പിനെ വിവരമറിയിക്കുകയും അവര്‍ കടുവയെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇതിനോടകം തന്നെ കടുവ രണ്ട് പശുക്കളെ കൊന്നുകഴിഞ്ഞിരുന്നു. 65 ഏക്കര്‍ വരുന്നതാണ് ആകെ ക്യാംപസ്. 

ഭാഗ്യവശാല്‍ ക്യാംപസിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ അവധിയാണ്. എന്നാല്‍ അറുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നടക്കുന്നുണ്ട്. ജീവനക്കാരും അവരുടെ ബന്ധുക്കളുമടക്കം ഒരുപാട് പേര്‍ ക്യാംപസിനകത്ത് തന്നെ താമസിക്കുന്നുമുണ്ട്. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലും ഇതിനകത്ത് തന്നെയാണ്. 

കടുവ സ്വമേധയാ തന്നെ ക്യാംപസ് വിട്ട് പുറത്തിറങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു വനം വകുപ്പ് ജീവനക്കാര്‍. സാധാരണഗതിയില്‍ തന്‍റെ ഏരിയ വിട്ട് മറ്റൊരിടത്തെത്തുന്ന കടുവ ഒരാഴ്ച്ക്കകമോ ഒരാഴ്ചയോടെയോ തന്നെ അവിടം വിട്ടുപോകുമത്രേ. അതാണ് പതിവെന്ന് വനം വകുപ്പ് ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഈ കടുവ പതിനൊന്ന് ദിവസമായിട്ടും ഇവിടം വിടുന്നില്ല. ഇത് അസാധാരണമാണെന്നാണ് വനം വകുപ്പ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോള്‍ ക്യാംപസിനകത്ത് തന്നെ ഇതിനെ പിടികൂടാൻ വേണ്ടി കൂട് സ്ഥാപിച്ചിരിക്കുകയാണിവര്‍. ശക്തമായ നിരീക്ഷണത്തില്‍ തന്നെയാണ് കടുവയെങ്കില്‍ പോലും ക്യാംപസിനകത്ത് കഴിയുന്നവരെല്ലാം തന്നെ പേടിയിലാണുള്ളത്. വൈകാതെ തന്നെ കടുവയെ കൂട്ടിനകത്തേക്ക് കുടുക്കാമെന്നാണ് വനം വകുപ്പ് ജീവനക്കാരുടെ പ്രതീക്ഷ. 

Also Read:- മൊബൈല്‍ ക്യാമറയുമായി കടുവയ്ക്കരികിലേക്ക് ഓടിപ്പോകുന്ന ടൂറിസ്റ്റുകള്‍; വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios