58 മിനിറ്റിനുള്ളിൽ ഈ മിടുക്കി തയ്യാറാക്കിയത് 46 വിഭവങ്ങൾ, ലോക റെക്കോര്‍ഡ് നേടി തമിഴ് പെണ്‍കുട്ടി
ലോക്ക്ഡൗൺ സമയത്താണ് മകൾ പാചകം ചെയ്യാൻ തുടങ്ങിയതെന്നും വിഭവങ്ങൾ നന്നായതോടെ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് ലക്ഷ്മിയുടെ പിതാവ് നിർദ്ദേശിക്കുകയായിരുന്നുവെന്നും ലക്ഷ്മിയുടെ അമ്മ എൻ കലൈമാഗൽ പറഞ്ഞു.
58 മിനിറ്റിനുള്ളില്‍ 46 വിഭവങ്ങള്‍ പാചകം ചെയ്ത് ലോക റെക്കോർഡ് നേടി ചെന്നൈ സ്വദേശിയായ പെൺകുട്ടി. എസ്എന്‍ ലക്ഷ്മി സായ് ശ്രീയാണ് റെക്കൊര്‍ഡ് സ്ഥാപിച്ചത്. പാചകം തനിക്ക് വളരെ ഇഷ്ടമാണെന്നും അമ്മയാണ് പാചകം പഠിപ്പിച്ചതെന്നും ഈ നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ലക്ഷ്മി പറഞ്ഞു.
യുണികോ ബുക്ക് ഓഫ് ലോക റെക്കോർഡാണ് ലക്ഷ്മി നേടിയത്. കേരളത്തില്‍ നിന്നുള്ള സാൻവി എന്ന പത്ത് വയസുകാരിയുടെ നേട്ടമാണ് ലക്ഷ്മി മറികടന്നത്. 30 വിഭവങ്ങളാണ് സാൻവി ഒരുക്കിയിരുന്നത്.
ലോക്ക്ഡൗൺ സമയത്താണ് മകൾ പാചകം ചെയ്യാൻ തുടങ്ങിയതെന്നും വിഭവങ്ങൾ നന്നായതോടെ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് ലക്ഷ്മിയുടെ പിതാവ് നിർദ്ദേശിക്കുകയായിരുന്നുവെന്നും ലക്ഷ്മിയുടെ അമ്മ എൻ കലൈമാഗൽ പറഞ്ഞു.
' ലോക്ക്ഡൗൺ സമയത്താണ് മകൾ പാചകം ചെയ്യാൻ തുടങ്ങിയത്. കിട്ടുന്ന സമയമൊക്കെ മകൾ അടുക്കളയിൽ സഹായിക്കാറുണ്ട്. പാചകം അവൾക്ക് വളരെയധികം ഇഷ്ടമാണ്. പാചകം ചെയ്യാനുള്ള അവളുടെ താൽപ്പര്യത്തെക്കുറിച്ച് ഞാൻ ഭർത്താവിനോട് ചർച്ച ചെയ്തിരുന്നു. അപ്പോഴാണ് ലോക റെക്കോർഡിൽ ഒരു ശ്രമം നടത്തണമെന്ന് അദ്ദേഹം പറയുന്നത്... ' - കലൈമാഗൽ പറഞ്ഞു.
ഏതൊരു സ്ത്രീയിലും ഒരു ചുവപ്പിന്‍റെ നിഴലുണ്ട്'; ചുവപ്പ് ജാക്കറ്റില്‍ ഹോട്ട് ലുക്കില്‍ പാരിസ് ലക്ഷ്മി