'കുളിയ്ക്കണോ? വേണ്ടയോ?'; ലോക്ഡൗണ്‍ 'സ്‌പെഷ്യല്‍' മേക്കപ്പില്ലാ ചിത്രവുമായി തമന്ന
'കുളിയ്ക്കണോ, വേണ്ടയോ അതാണ് ചോദ്യം' എന്ന അടിക്കുറിപ്പുമായി ഉറക്കത്തില്‍ നിന്നെഴുന്നേറ്റപടി, അത്രയും 'നാച്വറല്‍' ആയി, മേക്കപ്പില്ലാത്ത തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് തമന്ന. വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സിനിമാവിശേഷങ്ങളും തന്നെയാണ് മറ്റ് താരങ്ങളെ പോലെ തമന്നയും അധികവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറ്
കൊവിഡ് 19ന്റെ വരവോട് കൂടി, ജീവിതത്തില്‍ ഇതുവരെ കടന്നുപോയിട്ടില്ലാത്ത സാമൂഹിക- മാനസിക സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. മിക്കവരുടെയും ജോലിയും പഠനവുമെല്ലാം വീട്ടിനകത്ത് തന്നെ ആയിത്തീര്‍ന്നതോടെ ആളുകളുടെ ജീവിതരീതികളിലും കാര്യമായ വ്യത്യാസമാണ് ഇന്ന് വന്നിരിക്കുന്നത്.
ഭക്ഷണം, ഉറക്കം, വ്യായാമം, വീട്ടുജോലികള്‍, ഓഫീസ് ജോലി തുടങ്ങി എല്ലാ ചിട്ടകളും ആകെ തകിടം മറിഞ്ഞ അവസ്ഥയിലായിരിക്കുന്നുവെന്ന് പരാതിപ്പെടുന്നവര്‍ നിരവധിയാണ്. ഇതിനിടെ സോഷ്യല്‍ മീഡിയയുടെ അമിതോപയോഗത്തിന് കീഴ്‌പ്പെട്ട് പോയവരും ഏറെ.
ഇതിനെല്ലാമിടെ വലിയ തോതില്‍ ചര്‍ച്ചയായ വിഷയമാണ് ലോക്ഡൗണ്‍ കാലത്തെ കുളി. പലരും ലോക്ഡൗണ്‍ ആയതോടെ കുളിക്കുന്ന തവണകള്‍ കുറഞ്ഞുവെന്ന് പങ്കുവച്ചിരുന്നു. ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ 'ട്രെന്‍ഡ്' ആയിരുന്നു ഈ ചര്‍ച്ചയും.
പുറത്തുപോകേണ്ടതില്ല എന്നതിനാല്‍ തന്നെ കുളി അനാവശ്യമായ ആര്‍ബാഢമായിത്തീര്‍ന്നുവെന്നും, മഴ കൂടി തുടങ്ങിയതോടെ കുളിയുടെ ആവശ്യം തീര്‍ത്തും ഇല്ലാതായെന്നുമെല്ലാം അഭിപ്രായപ്പെട്ട രസികര്‍ നിരവധിയാണ്. ഇപ്പോഴിതാ സൂപ്പര്‍ താരം തമന്ന തന്നെ ഈ വിഷയം വീണ്ടും ചര്‍ച്ചയിലെത്തിച്ചിരിക്കുകയാണ്.
'കുളിയ്ക്കണോ, വേണ്ടയോ അതാണ് ചോദ്യം' എന്ന അടിക്കുറിപ്പുമായി ഉറക്കത്തില്‍ നിന്നെഴുന്നേറ്റപടി, അത്രയും 'നാച്വറല്‍' ആയി, മേക്കപ്പില്ലാത്ത തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് തമന്ന. വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സിനിമാവിശേഷങ്ങളും തന്നെയാണ് മറ്റ് താരങ്ങളെ പോലെ തമന്നയും അധികവും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറ്.
എന്നാല്‍ പതിവില്‍ നിന്ന് വിരുദ്ധമായി താരത്തെ 'ഹോംലി' വേഷത്തില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. എന്തായാലും ലോക്ഡൗണ്‍ കാലത്തെ കുളിയുമായി ബന്ധപ്പെട്ട വലിയൊരു ചര്‍ച്ച തന്നെ താരത്തിന്റെ ചിത്രത്തിന് താഴെ നടന്നു. ഇതോടെ ലോക്ഡൗണ്‍ കാലത്തെ ശീലങ്ങളിലെ വ്യത്യാസങ്ങള്‍ പിന്നെയും സജീവ ചര്‍ച്ചയിലേക്കെത്തുകയാണ്.
Also Read:- ഫ്‌ളോറല്‍ ഡ്രസ്സില്‍ തിളങ്ങി തമന്ന; വസ്ത്രത്തിന്‍റെ വില 50,000 രൂപ...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.