പതിനഞ്ചുകാരൻ ഉണ്ടാക്കിയ 'ചീട്ടുകൊട്ടാരം' നോക്കിക്കേ; ഇതിനൊരു പ്രത്യേകതയുണ്ട്...
നാല്‍പത്തിയൊന്ന് ദിവസമെടുത്താണത്രേ അര്‍ണവ് ഇത് പൂര്‍ത്തിയാക്കിയത്. ആകെ ഒന്നര ലക്ഷത്തിന് അടുത്ത് ചീട്ടുകള്‍ ഉപയോഗിച്ചു. ചീട്ടിന് പുറമെ പശയാണ് ആകെ ഉപയോഗിച്ചിരിക്കുന്നത്
ചീട്ട് കൊണ്ട് വിവിധ ഘടനകളൊരുക്കുന്ന കലാകാരന്മാരുണ്ട്. ഇങ്ങനെ ലോകപ്രശസ്തരായവര്‍ വരെയുണ്ട്. കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നിയാലും ഇതത്ര നിസാരമായ ജോലിയല്ല. ക്ഷമയും ഏകാഗ്രതയും അതോടൊപ്പം തന്നെ ക്രാഫ്റ്റും വേണ്ടുവോളം ആവശ്യമാണ്.
ഇപ്പോഴിതാ ചീട്ട് കൊണ്ട് കെട്ടിടങ്ങളുടെ ഉഗ്രൻ മാതൃക തയ്യാറാക്കി ലോകപ്രശസ്തനായിരിക്കുകയാണ് ഒരു പതിനഞ്ചുകാരൻ. കൊല്‍ക്കത്തക്കാരനായ അര്‍ണവ് ദാഗയാണ് തന്‍റെ നഗരത്തിലെ പ്രശസ്തമായ കെട്ടിടങ്ങളുടെ മാതൃക ചീട്ടുകള്‍ കൊണ്ട് അതിമനോഹരമായി തയ്യാറാക്കിയിരിക്കുന്നത്.
ഒറ്റനോട്ടത്തില്‍ ഇത് കാണുമ്പോള്‍ 'ചീട്ടുകൊട്ടാരം' എന്ന വിശേഷണം തന്നെയാണ് മിക്കവരുടെയും മനസില്‍ ഓടിയെത്തുക. കാരണം അത്ര ഗംഭീരമായാണ് അര്‍ണവ് കെട്ടിടങ്ങളുടെ മാതൃക തയ്യാറാക്കിയിരിക്കുന്നത്.
അര്‍ണവിന്‍റെ ഈ കിടിലൻ വര്‍ക്കിനൊരു പ്രത്യേകത കൂടിയുണ്ട്. ഇതോടെ അര്‍ണവ് ലോകപ്രശസ്തനായ എന്ന് പറഞ്ഞുവല്ലോ. അതിലേക്കാണ് വരുന്നത്. കെട്ടിടങ്ങളുടെ മാതൃക ഇത്രയും മനോഹരമായി തീര്‍ത്തതിന്‍റെ പേരില്‍ ഗിന്നസ് ലോക റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുകയാണ് അര്‍ണവ്.
നാല്‍പത്തിയൊന്ന് ദിവസമെടുത്താണത്രേ അര്‍ണവ് ഇത് പൂര്‍ത്തിയാക്കിയത്. ആകെ ഒന്നര ലക്ഷത്തിന് അടുത്ത് ചീട്ടുകള്‍ ഉപയോഗിച്ചു. ചീട്ടിന് പുറമെ പശയാണ് ആകെ ഉപയോഗിച്ചിരിക്കുന്നത്. 40 അടി നീളവും 11.4 അടി ഉയരവും 16.8 വീതിയുമുണ്ട് ചീട്ടുകെട്ടിടങ്ങള്‍ക്ക്.
കെട്ടിടങ്ങളുടെ അളവുകളും അതിന്‍റെ ഘടനയുമെല്ലാം പഠിച്ച ശേഷമാണ് താൻ ചീട്ടുകൊണ്ട് ഇവയെ പുനര്‍നിര്‍മ്മിക്കാൻ ശ്രമിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും പഠനത്തിനായി പോയി എന്നും ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ ശേഷം അര്‍ണവ് പറയുന്നു.
അര്‍ണവ് ചീട്ട് കൊണ്ട് കെട്ടിടങ്ങളുടെ മതൃക നിര്‍മ്മിക്കുന്നതിന്‍റെ യൂട്യൂബ് വീഡിയോയും ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് കൗതുകം ജനിപ്പിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്നത്.
വീഡിയോ കണ്ടുനോക്കൂ...
Also Read:- കാണാതെ പോയ ആഭരണം തപ്പുന്നതിനിടെ കയ്യില്‍ തടഞ്ഞത് നിധി!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-