തെരുവുനായയുടെ ലിംഗം സാമൂഹ്യ വിരുദ്ധർ മുറിച്ചു മാറ്റി; കണ്ണില്ലാത്ത ക്രൂരതയെന്ന് സോഷ്യൽ മീഡിയ
'ഒരു തെരുവ് നായയുടെ ലിംഗം ആരോ മുറിച്ചത് വളരെ ഞെട്ടിപ്പിക്കുന്നതും ദൗർഭാഗ്യകരവുമാണ്. വിഷയം കൂടുതൽ അന്വേഷിക്കാൻ മുതിർന്ന മുംബൈ പോലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്...'- ഓണററി ആനിമൽ ഓഫീസര്‍ ഡോ. നന്ദിനി കുൽക്കർണി പറഞ്ഞു.
മുംബെെയിൽ തെരുവുനായയുടെ ലിംഗം സാമൂഹ്യവിരുദ്ധർ മുറിച്ചുമാറ്റി. ഡിസംബർ 25 ന് രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അന്ധേരിയിലെ കപസ്‌വാദി മേഖലയിലാണ് സംഭവം. ഇണചേരുന്ന സമയത്ത് നായയുടെ ലിംഗം ഛേദിക്കപ്പെട്ടിരിക്കാമെന്നാണ് റിപ്പോർട്ടുകൾ.
രക്തം വാർന്നൊഴുകുന്ന നായയെ കാൽനടയാത്രക്കാരാണ് കണ്ടത്. പരേലിലെ ബോംബെ എസ്പിസിഎ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അടിയന്തര ശസ്ത്രക്രിയ നടത്തി നായയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.
അന്ധേരി വെബ്‌സൈറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് എന്തെങ്കിലും സൂചനകൾ ലഭ്യമാണോയെന്ന് പരിശോധിക്കാൻ ഞങ്ങൾ ലോക്കൽ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരു മൃഗത്തോട് കാണിക്കുന്ന ക്രൂരതയാണെന്ന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ ഓണററി ജില്ലാ മൃഗസംരക്ഷണ ഓഫീസർ മിതേഷ് ജെയിൻ പറഞ്ഞു.
'ഒരു തെരുവ് നായയുടെ ലിംഗം ആരോ മുറിച്ചത് വളരെ ഞെട്ടിപ്പിക്കുന്നതും ദൗർഭാഗ്യകരവുമാണ്. വിഷയം കൂടുതൽ അന്വേഷിക്കാൻ മുതിർന്ന മുംബൈ പോലീസ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്...'- ഓണററി ആനിമൽ ഓഫീസർ ഡോ. നന്ദിനി കുൽക്കർണി പറഞ്ഞു.
ഡെല്‍റ്റയെക്കാള്‍ രോഗതീവ്രത കുറവോ ഒമിക്രോണിന്?