Sonakshi Sinha : 'വിവാഹം കഴിക്കുന്നില്ലേ?'; ആരാധകന്റെ ചോദ്യത്തിന് സൊനാക്ഷിയുടെ രസകരമായ മറുപടി
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമൊത്ത് നടത്തിയ സംഭാഷണത്തിനിടെ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ ഒരു ആരാധകന് നല്‍കിയ രസകരമായ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സെലിബ്രിറ്റികളോട് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ തിരക്കുന്നത് ചിലരുടെ 'ഹോബി'യാണ്

ഇന്ന് മിക്ക സിനിമാതാരങ്ങളും ( Film Stars ) സോഷ്യല്‍ മീഡിയയില്‍ ( Social Media ) സജീവമാണ്. സിനിമാവിശേഷങ്ങളും വര്‍ക്കൗട്ട്- ഡയറ്റ് സംബന്ധമായ വിശദാംശങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം മിക്കവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമൊത്ത് നടത്തിയ സംഭാഷണത്തിനിടെ ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ ഒരു ആരാധകന് നല്‍കിയ രസകരമായ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സെലിബ്രിറ്റികളോട് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ തിരക്കുന്നത് ചിലരുടെ 'ഹോബി'യാണ്.
എന്നാല്‍ മിക്കപ്പോഴും ഇങ്ങനെയുള്ള ചോദ്യങ്ങളെ സെലിബ്രിറ്റികള്‍ നിരാകരിക്കുകയാണ് പതിവ്. 'ആസ്‌ക് മീ എനിതിംഗ്' എന്ന സെക്ഷനില്‍ വിവാഹത്തെ കുറിച്ചാണ് സൊനാക്ഷിയോട് ആരാധകന്‍ ചോദിച്ചത്. എല്ലാവരും വിവാഹം കഴിക്കുകയാണ്, എന്നാണ് താങ്കള്‍ വിവാഹം കഴിക്കുന്നത് എന്നായിരുന്നു ചോദ്യം.
എല്ലാവര്‍ക്കും കൊവിഡ് പിടിപെടുന്നുണ്ട്, അതുകൊണ്ട് എനിക്കും കൊവിഡ് വരണമെന്നാണോ, എന്നായിരുന്നു സൊനാക്ഷിയുടെ രസകരമായ മറുചോദ്യം. കലക്കന്‍ മറുപടിയായിപ്പോയി ഇതെന്നാണ് ആരാധകരുടെ ഭാഗത്ത് നിന്ന് തന്നെയുള്ള പ്രതികരണം.
പൊതുവേ 'ബോള്‍ഡ്' ആയി കാര്യങ്ങള്‍ സംസാരിക്കുന്നൊരു നടിയാണ് സൊനാക്ഷി. ഒരുപക്ഷേ അച്ഛന്‍ ശത്രുഘ്‌നനന്‍ സിന്‍ഹയുടെ രാഷ്ട്രീയ പശ്താത്തലവും മറ്റും സൊനാക്ഷിയെ ഇതിന് സ്വാധീനിച്ചുകാണണം. എന്തായാലും സെലിബ്രിറ്റികളോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ ഒന്ന് കരുതിയിരിക്കണമെന്നാണ് ഈ മറുപടി സൂചിപ്പിക്കുന്നത്.
Also Read:- 'അവള്‍ ആ കുഞ്ഞിന് നല്ല അമ്മയായിരിക്കും'; വിവാദങ്ങള്‍ക്കിടെ പ്രിയങ്കയ്ക്ക് പിന്തുണ
