അമ്മയുടെ ഫോണ്‍ അബദ്ധത്തില്‍ കയ്യില്‍ കിട്ടി; നാലുവയസുകാരന്‍ ചെയ്തത്...
ഇവിടെയിതാ അമ്മയുടെ ഫോണുപയോഗിച്ച് വ്യത്യസ്തമായ ഒരു സംഗതി ഒപ്പിച്ചിരിക്കുകയാണ് നാലുവയസുകാരനായ കുരുന്ന്. പിന്നീട് അമ്മ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം സഹിതം ഇക്കാര്യം എല്ലാവരേയും അറിയിച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ അമ്മയുടെ ഇന്‍സ്റ്റ പോസ്റ്റ് വൈറലാവുകയായിരുന്നു
കുട്ടികള്‍ക്ക് ഒരു പ്രായം വരെ ഫോണ്‍ സ്വതന്ത്രമായി നല്‍കാനാവില്ല. ഒന്നാമത്, വില കൂടിയ ഫോണാണെങ്കില്‍ അവരത് നശിപ്പിച്ചാല്‍ വലിയ ചെലവാണ്. അതല്ലെങ്കില്‍ ആരെയെങ്കിലും വിളിക്കുകയോ മെസേജയയ്ക്കുകയോ, അതുമല്ലെങ്കില്‍ പണമിടപാട് പോലെ ഗൗരവമായ എന്തെങ്കിലും കാര്യങ്ങള്‍ അറിയാതെ ചെയ്യുകയോ ചെയ്‌തേക്കാം.
എന്നാല്‍ ചിലപ്പോഴെങ്കിലും മാതാപിതാക്കളുടെയോ മറ്റാരുടെയെങ്കിലുമോ ഫോണ്‍ അബദ്ധത്തില്‍ കുട്ടികളുടെ കൈവശം പെട്ടുപോകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ മുകളില്‍ സൂചിപ്പിച്ചത് പോലുള്ള ഏത് തരം പ്രശ്‌നങ്ങളും അവര്‍ ഒപ്പിച്ചേക്കാം.
ഇവിടെയിതാ അമ്മയുടെ ഫോണുപയോഗിച്ച് വ്യത്യസ്തമായ ഒരു സംഗതി ഒപ്പിച്ചിരിക്കുകയാണ് നാലുവയസുകാരനായ കുരുന്ന്. പിന്നീട് അമ്മ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രം സഹിതം ഇക്കാര്യം എല്ലാവരേയും അറിയിച്ചത്. ചുരുങ്ങിയ സമയത്തിനകം തന്നെ അമ്മയുടെ ഇന്‍സ്റ്റ പോസ്റ്റ് വൈറലാവുകയായിരുന്നു.
ബ്രസീലുകാരാണ് ഈ അമ്മയും മകനും. വീട്ടിനകത്ത് കളിക്കുന്നതിനിടെ എങ്ങനെയോ അമ്മയുടെ ഐ ഫോണ്‍ നാലുവയസുകാരന്റെ കയ്യില്‍ എത്തിപ്പെട്ടതാണ്. അവന്‍ അത് തുറന്ന് പതിയെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ആപ്പില്‍ കയറി ഇഷ്ടമുള്ള ഭക്ഷണമെല്ലാ ഓര്‍ഡര്‍ ചെയ്തു.
ഇതിലിപ്പോള്‍ ഇത്രമാത്രം കൗതുകമെന്താണെന്ന് മനസിലായില്ല അല്ലേ? ഏതാണ്ട് 5,500 രൂപയ്ക്കാണ് വികൃതിക്കുരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഹാംബര്‍ഗര്‍ മീല്‍സ്, സ്‌നാക്‌സ്, നഗെറ്റ്‌സ്, പൊട്ടാറ്റോ ചിപ്‌സ്, ഐസ്‌ക്രീം, വെള്ളം എന്നിങ്ങനെ പോകുന്നു മെക്‌ഡൊണാള്‍ഡ്‌സില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിന്റെ നീണ്ട പട്ടിക.
ഇവയ്‌ക്കെല്ലാം മുന്നില്‍ മകനിരിക്കുന്ന ചിത്രമാണ് അമ്മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. സംഭവം അറിഞ്ഞപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാന്‍ വയ്യാത്ത അവസ്ഥയായിരുന്നുവെന്നും പിന്നീട് എല്ലാവരും കൂടി കഴിക്കാവുന്നത്രയും ഭക്ഷണം കുത്തിയിരുന്ന് കഴിച്ചുവെന്നും അവര്‍ ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നു. ഏതായാലും സംഗതി തമാശയാണെങ്കിലും മാതാപിതാക്കള്‍ക്കുള്ള ചെറിയൊരു താക്കീത് കൂടിയാണിത്.
Also Read:- ഭക്ഷണം എത്തിച്ചുവെന്നറിയിക്കാന്‍ ഫോട്ടോ; ശേഷം ഡെലിവറി ഡ്രൈവര്‍ ചെയ്തത്...