Toiless : മൂക്ക് പൊത്തേണ്ട, വൃത്തിയുള്ള ടോയ്‌ലറ്റ് കൺമുന്നിൽ; സ്ത്രീ സൗഹൃദ ടോയ്‌ലറ്റുമായി ലക്ഷ്മി മേനോൻ
നിങ്ങളുടെ വീട്ടിലെ ടോയ്‌ലറ്റ് പോലെ തന്നെ ഏറെ സുരക്ഷിതവും വൃത്തിയുള്ളതുമായ ടോയ്‌ലറ്റ്. കേരളത്തിലെ വിവിധയിടങ്ങളിൽ തുടക്കം കുറിച്ചിരിക്കുന്ന ഈ പദ്ധതിയുടെ പേരാണ് 'ടോയ്‌ലെസ്'. പേ ആന്റ് യൂസ് മാതൃകയിലുള്ളതാണ് 'ടോയ്‌ലെസ്' എന്ന ഈ പദ്ധതി.
പുറത്ത് പോയാൽ മിക്ക സ്ത്രീകളും വെള്ളം കുടിക്കാൻ മടി കാണിക്കാറുണ്ട്. അതിന്റെ പ്രധാന കാരണം ശുചിമുറികൾ ഉപയോഗിക്കേണ്ടി വരുമല്ലോ എന്നോർത്താണ്. സ്ത്രീകൾ മൂക്ക് പൊത്തി, മുഖം ചുളിച്ച് തന്നെ പൊതു ടോയ്‌ലറ്റുകൾ ഉപയോഗിക്കേണ്ടി വരും. വൃത്തിയില്ലായ്മ തന്നെയാണ് പ്രധാന കാരണം. ചില പബ്ലിക്ക് ടോയ്‌ലറ്റുകളിൽ വെള്ളം പോലും ഉണ്ടാകില്ല എന്നതാണ് മറ്റൊരു സത്യാവസ്ഥ.
എന്നൽ ഇനി മുതൽ വെള്ളം കുടിക്കാൻ മടികാണിക്കേണ്ട. ധെെര്യമായി വിശ്വസിച്ച് തന്നെ നിങ്ങൾക്ക് പൊതു ടോയ്‌ലറ്റ് ഉപയോഗിക്കാം. 'ടോയ്‌ലെസ്' എന്ന പുതിയ ആശയം പരിചയപ്പെടുത്തുകയാണ് സാമൂഹ്യപ്രവർത്തകയായ ലക്ഷ്മി മേനോൻ. യാത്രയ്ക്കിടെ ടോയ്‌ലറ്റിൽ പോകണമെന്ന് തോന്നിയാൽ ആദ്യം മനസിൽ വരേണ്ടത് 'ടോയ്‌ലെസ്' എന്ന ഈ പദ്ധതി തന്നെയാണ്.
നിങ്ങളുടെ വീട്ടിലെ ടോയ്‌ലറ്റ് പോലെ തന്നെ ഏറെ സുരക്ഷിതവും വൃത്തിയുള്ളതുമായ ടോയ്‌ലറ്റ്. കേരളത്തിലെ വിവിധയിടങ്ങളിൽ തുടക്കം കുറിച്ചിരിക്കുന്ന ഈ പദ്ധതിയുടെ പേരാണ് 'ടോയ്‌ലെസ്.' പേ ആന്റ് യൂസ് മാതൃകയിലുള്ളതാണ് 'ടോയ്‌ലെസ്' എന്ന ഈ പദ്ധതി. 30 മുതൽ 50 രൂപ വരെയാണ് ഈടാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ ഈ പദ്ധതി ആരംഭിച്ചു കഴിഞ്ഞുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി മേനോൻ പറഞ്ഞു. മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ സുരക്ഷിതമായി കുഞ്ഞിനെ മുലയൂട്ടാനും ഫീഡിങ്ങ് സ്പേയ്സും ഒരുക്കിയിട്ടുണ്ടെന്ന് ലക്ഷ്മി മേനോൻ പറയുന്നു.
ടോയ്‌ലെസ് ശുചിമുറി സൗകര്യമുള്ള ലോക്കേഷനുകൾ ഇൻസ്റ്റഗ്രാമിലൂടെ ലഭ്യമാകുന്നു. സ്ത്രീകളുടെ സുരക്ഷിതവും സമയലാഭവുമെല്ലാം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പലരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ പദ്ധതിയ്ക്ക് ലഭിക്കുന്നതെന്നും ലക്ഷ്മി മേനോൻ പറഞ്ഞു.
കേരളത്തിൽ ഇഷ്ടം പോലെ ടോയ്‌ലറ്റുകളുണ്ട്. പക്ഷേ എന്നിട്ടും വൃത്തിയുള്ള ടോയ്‌ലറ്റുകൾ കാണാറില്ല. എന്നാൽ ഇതിലൂടെ നിങ്ങളുടെ സമീപത്തുള്ള വൃത്തിയുള്ള ടോയ്‌ലറ്റുകൾ കാണിച്ച് തരികയാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു. മാത്രമല്ല ലോകത്തിന്റെ നാനാഭാഗത്തുള്ള നിരവധി പെൺകുട്ടികളും പുരുഷന്മാരും ചേർന്നിട്ടാണ് ഈ പദ്ധതി ഇതുവരെ എത്തിച്ചതെന്നും ലക്ഷ്മി മേനോൻ പറഞ്ഞു.
ടോയ്‌ലറ്റില്‍ പോകുമ്പോൾ മൊബെെൽ ഫോൺ കൊണ്ട് പോകാറുണ്ടോ?