മൂക്കിന്റെ നീളവും ലിംഗവലിപ്പവും തമ്മിൽ ബന്ധമുണ്ടോ? ശാസ്ത്രം പറയുന്നത്
70 ലക്ഷത്തിലധികം ആളുകൾ കണ്ട അധികം വ്യൂസ് നേടിയ ഡോക്ടറുടെ ഈ പോസ്റ്റിന് ഏഴ് ലക്ഷത്തിൽ പരം ലൈക്കുകളും കിട്ടുകയുണ്ടായി.
1883 -ൽ പുറത്തിറങ്ങിയ ഒരു ഇറ്റാലിയൻ ബാലസാഹിത്യ കൃതിയാണ് 'ദ അഡ്‌വെഞ്ചേഴ്‌സ് ഓഫ് പിനോഷ്യോ'. അതിലെ നായക കഥാപാത്രമായ പിനോഷ്യോയുടെ മൂക്കിന് 9 ഇഞ്ച് വരെ നീളം വെക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ പണ്ടുകാലം തൊട്ടു തന്നെ പ്രചരിക്കുന്ന ഒരു അഭ്യൂഹം പുരുഷന്മാരുടെ മൂക്കിന്റെ നീളവും അവരുടെ ലിംഗവലിപ്പവും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ളതാണ്. അതുസംബന്ധിച്ച് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഊഹാപോഹങ്ങൾക്ക് വിരാമമിടാൻ ശ്രമിച്ചിരിക്കുകയാണ് ഡോ. ആന്തണി യൂൻ എന്ന പ്ലാസ്റ്റിക് സർജൻ. ടിക് ടോക്കിൽ പ്രസിദ്ധപ്പെടുത്തിയ ഒരു വീഡിയോയിലൂടെ അദ്ദേഹം ഈ വിഷയത്തിലുള തന്റെ വിദഗ്ധാഭിപ്രായം രേഖപ്പെടുത്തിയതായി സൺ ന്യൂസ് റിപ്പോർട്ട് ചെയ്തു.
അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ പ്ലാസ്റ്റിക് സർജൻ പറയുന്നത് ഒരു പുരുഷന്റെ മൂക്കിന്റെ നീളവും അയാളുടെ ലിംഗത്തിന്റെ വലിപ്പവും ഏറെക്കുറെ ആനുപാതികമായിരിക്കും എന്നാണ്. Basic and Clinical Andrology എന്ന ജേർണലിൽ പ്രസിദ്ധം ചെയ്ത ഒരു ശാസ്ത്രീയ പഠനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്.
നീണ്ട മൂക്കുകൾ ഉള്ളവർക്ക് താരതമ്യേന വലിപ്പം കൂടുതലുള്ള (ശരാശരി 5.3") ലിംഗങ്ങൾ ഉണ്ടാകും എന്നും നീളം കുറഞ്ഞ മൂക്കുള്ളവർക്ക് വലിപ്പം കുറഞ്ഞ ലിംഗങ്ങൾ(ശരാശരി 4.1") ഉണ്ടാകും എന്നുമാണ്. ഇതേ പഠനം തന്നെ ഒരു പുരുഷന്റെ ലിംഗവലിപ്പം, അയാളുടെ ഉയരത്തെയോ ഭാരത്തെയോ പ്രായത്തെയോ ഒന്നും ആശ്രയിച്ചല്ല ഇരിക്കുന്നത് എന്നും, അതിനെ നിർണയിക്കുന്ന ഘടകങ്ങൾ പലതും ജനനത്തിനു മുമ്പുതന്നെ നിശ്ചയിക്കപ്പെടുന്നതാണ് എന്നും പറയുന്നുണ്ട്. താൻ മുന്നോട്ടുവെച്ച ആശയം വ്യക്തമാക്കാൻ വേണ്ടി ഈ ഡോക്ടർ രണ്ടു കോമിക് കഥാപാത്രങ്ങളുടെ ലിംഗവലിപ്പത്തെക്കുറിച്ചും പരാമര്ശിക്കുന്നുണ്ട്.
കോമിക് കഥാപാത്രമായ ഹൾക്കിന് ചപ്പിയ മൂക്കാണുള്ളത്. അതുകൊണ്ട് അയാൾക്ക് ചെറിയ ലിംഗമുണ്ടാവാനാണ് സാധ്യത എന്നും, ബീവിസ് ആൻഡ് ബട്ട് ഹെഡ് എന്ന സീരീസിലെ നീളൻ മൂക്കൻ ബട്ട് ഹെഡിന് വലിയ ലിംഗം ഉണ്ടാവാനാണ് സാധ്യത എന്നും ഡോക്ടർ യൂൻ പറയുന്നു. 70 ലക്ഷത്തിലധികം ആളുകൾ കണ്ട അധികം വ്യൂസ് നേടിയ ഡോക്ടറുടെ ഈ പോസ്റ്റിന് ഏഴ് ലക്ഷത്തിൽ പരം ലൈക്കുകളും കിട്ടുകയുണ്ടായി.
ഇതിനു മുമ്പ്, പുരുഷ ലിംഗത്തിന്റെ വലിപ്പം നിർണ്ണയിക്കാനായി മറ്റൊരു മാർഗം അവതരിപ്പിച്ചുകൊണ്ട് ഒരു ബ്രിട്ടീഷ് ഡോക്ടറും പോസ്റ്റ് ചെയ്യുകയുണ്ടായി. പുരുഷന്റെ ചെറുവിരലിന്റെയും മോതിര വിരലിന്റെയും നീലങ്ങൾ തമ്മിലുള്ള അനുപാതത്തെ ലിംഗവലിപ്പവുമായി നന്ധപ്പെടുത്തിക്കൊണ്ടാണ് ഡോക്ടർ കരൺ രാജന്റെ പോസ്റ്റ്.