അലിയുന്ന ട്രൗസർ ധരിച്ച് കടലിൽ നീന്താനിറങ്ങിയ യുവാവിന് സംഭവിച്ചത്
പരിപൂർണ നഗ്നനായിട്ടാണ് വെള്ളത്തിലുള്ള ആ നിൽപ്പ് എന്നതുകൊണ്ട്, മണിക്കൂറുകൾ കഴിഞ്ഞിട്ടും സേത്തിന് വെള്ളത്തിൽ നിന്ന് പുറത്തേക്കിറങ്ങി വരാൻ സാധിക്കുന്നില്ല.
അമേരിക്കയിലെ ടെന്നസി സ്വദേശിയായ സേത്തിനെ സഹോദരി ഡാര കഴിഞ്ഞ ദിവസം ഒന്ന് പറ്റിച്ചു. ഡാര സമ്മാനമായി നൽകിയ നീല നിറത്തിലുള്ള പുതുപുത്തൻ സ്വിമ്മിങ് ഷോർട്സും ധരിച്ചുകൊണ്ട് സേത്ത് കടലിൽ കുളിക്കാനിറങ്ങി. കയ്യിൽ ക്യാമറയും പിടിച്ചുകൊണ്ട് സഹോദരി നിൽക്കുന്നതു കണ്ടപ്പോഴും അവന് ഒന്നും കത്തിയില്ല.
എന്നാൽ, വെള്ളത്തിലേക്കിറങ്ങി അധികം വൈകാതെ തന്നെ, ദേഹത്തുണ്ടായിരുന്ന ഷോർട്ട് ട്രൗസർ വെള്ളത്തിൽ അലിഞ്ഞു ചേർന്ന്, ദേഹത്ത് നൂൽബന്ധമൊന്നും അവശേഷിക്കാതെ വന്നപ്പോഴാണ് അവനു കാര്യം പിടികിട്ടുന്നത്. പരിപൂർണ നഗ്നനായിട്ടാണ് വെള്ളത്തിലുള്ള ആ നിൽപ്പ് എന്നതുകൊണ്ട്, മണിക്കൂറുകൾ കഴിഞ്ഞിട്ടും സേത്തിന് വെള്ളത്തിൽ നിന്ന് പുറത്തേക്കിറങ്ങി വരാൻ സാധിക്കുന്നില്ല.
കടൽ വെള്ളത്തിൽ ഇറങ്ങി നിന്നുകൊണ്ട് ഫുട്ബോൾ എറിഞ്ഞു കളിക്കുന്ന സേത്തിനെ വീഡിയോയുടെ തുടക്കത്തിൽ കാണാം. ഫുട്ബോൾ കളി ഏതാനും മിനിറ്റുകൾ പുരോഗമിച്ച ശേഷം മാത്രമാണ് അവൻ തന്റെ ദേഹത്തുനിന്ന് ട്രൗസർ ഉരുകിപ്പോവുകയാണ് എന്നുള്ള സത്യം തിരിച്ചറിയുന്നത്.
"എന്റെ സ്വിമ്മിങ് സ്യൂട്ട് കീറിപ്പോവുന്നുണ്ട്" എന്ന് പരിഭ്രാന്തനായി പറയുന്ന സേത്തിനെ വിഡിയോയിൽ കാണാം. ഇതും പറഞ്ഞുകൊണ്ട് വെള്ളത്തിനുള്ളിലേക്ക് കയ്യിട്ട് അവൻ ധൃതിപ്പെട്ടു തന്റെ മർമ്മഭാഗം പൊത്തുന്നതും ദൃശ്യങ്ങളിൽ കാണാം. തന്റെ പ്ലാൻ വിജയിച്ചു എന്ന് കണ്ടതോടെ, സഹോദരന്റെ പരിഭ്രമം തുടർന്നും വീഡിയോയിൽ പകർത്തിക്കൊണ്ട് ഡാര പൊട്ടിച്ചിരിക്കുന്നതും വിഡിയോയിലുണ്ട്.
ബന്ധുക്കളിൽ മറ്റാരോ ഒരാൾ വേറെ ഒരു ട്രൗസർ വെള്ളത്തിലേക്ക് എറിഞ്ഞു നൽകും വരെ പുറത്തേക്കിറങ്ങി വരാൻ കൂട്ടാക്കാതെ സേത്തിനു വെള്ളത്തിലുള്ള തന്റെ നിൽപ്പ് തുടരേണ്ടി വന്നു. ഇതിന്റെ ദൃശ്യങ്ങൾ ഡാര തന്നെയാണ് പിന്നീട് ടിക്റ്റോക്കിൽ പങ്കുവെക്കുന്നത്.
സാധാരണ ഗതിക്ക് ഇങ്ങനെ വെള്ളത്തിൽ അലിയുന്ന സ്വിമ്മിങ് സ്യൂട്ടുകൾ നൽകി പറ്റിക്കാറുള്ളത് യുവതികളെ ആണെന്നും, ഇത്തവണ തിരിച്ചൊരു പുരുഷന് അമളി പറ്റിയത് കാണാൻ രസമുണ്ട് എന്നൊക്കെയുള്ള പ്രതികരണങ്ങൾ ഈ വീഡിയോക്ക് ചുവടെ വന്നു. ആ കോലത്തിൽ എങ്ങാനും സേത്ത് വെള്ളത്തിന് പുറത്തേക്കിറങ്ങി വന്നിരുന്നെങ്കിൽ ബീച്ചിൽ വന്ന മറ്റു പലർക്കും ആ നഗ്നതാ പ്രദർശനം കാണേണ്ടി വന്നിരുന്നേനെ എന്നും ചിലർ പ്രതികരിച്ചു.