നിങ്ങളുടെ തലമുടി ആരോഗ്യകരമാണ് - അഞ്ച് ലക്ഷണങ്ങള്‍
തലമുടി കൊഴിച്ചില്‍ ഇക്കാലത്ത് പലരുടെയും പ്രശ്‌നമാണ്. ദിവസേന 50-100 മുടി കൊഴിയുന്നത് സാധാരണമാണ്.
തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്.
എന്നാല്‍ തലമുടി കൊഴിച്ചില്‍ ഇക്കാലത്ത് പലരുടെയും പ്രശ്‌നമാണ്. ദിവസേന 50-100 മുടി കൊഴിയുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വസ്‌ത്രത്തിലും തലയിണയിലുമൊക്കെ കുറച്ച് മുടി കാണപ്പെടുന്നത് അത്ര കാര്യമാക്കേണ്ട വിഷയമല്ല. എന്നാല്‍ അമിതമായ മുടി കൊഴിച്ചില്‍ നിസാരമാക്കുരുത്. ഇവിടെയിതാ, നിങ്ങളുടെ തലമുടി ഏറെ ആരോഗ്യകരമാണെന്നതിനുള്ള 5 ലക്ഷണങ്ങള്‍...
1. ചെറുതായുള്ള മുടികൊഴിച്ചില്‍- ആദ്യം പറഞ്ഞതുപോലെയുള്ള മുടി കൊഴിച്ചില്‍ ആരോഗ്യമുള്ള മുടിയുടെ ലക്ഷണമാണ്. അതായത്, ദിവസം അമ്പതു മുതല്‍ 100 മുടി വരെ ഏതൊരാളിലും കൊഴിയാറുണ്ട്. ഇത് ഒട്ടും കാര്യമാക്കേണ്ടതില്ലെന്ന് മാത്രമല്ല, നല്ല മുടിയുടെ ലക്ഷണമാണ് കണക്കാക്കുകയും ചെയ്യാം. ബലക്കുറവ് ഉള്ള മുടികളാണ് ഇത്തരത്തില്‍ കൊഴിഞ്ഞുപോകുന്നത്.
2. വളരുന്ന മുടി- സാധാരണഗതിയില്‍ ഒരു മാസം മുടി 1.5 സെന്റി മീറ്റര്‍ മുതല്‍ 2 സെന്റി മീറ്റര്‍ വരെ വളരും. സ്ഥായിയായുള്ള വളര്‍ച്ച മുടി ആരോഗ്യകരമാണെന്നതിന്റെ ലക്ഷണമാണ്.
3. മുടിയുടെ വലിവ്- മുടി നന്നായി പിടിച്ചു വലിച്ചാലും മുറിയാതെയിരിക്കുന്നത് ആരോഗ്യ ലക്ഷണമായി കണക്കാക്കാം.
4. മുടിയുടെ കടുപ്പം- കടുപ്പം മുടിയുടെ ആരോഗ്യത്തിന്റ ലക്ഷണമാണ്.
5. ഈര്‍പ്പമുള്ള മുടി- വരണ്ട മുടി ആരോഗ്യകരമല്ല. എന്നാല്‍ മുടിയിലെ ഈര്‍പ്പം, അതിന്റെ ആരോഗ്യത്തിന്റെ ലക്ഷണമാണ്.
മുടി കൊഴിച്ചിലിന്‍റെ പ്രധാന കാരണങ്ങൾ ഇതെല്ലാമാണ്...
1. തല കഴുകിയില്ലെങ്കില്‍ മുടി കൊഴിയും. തല കുളിക്കാതിരിക്കുമ്പാൾ തലയോട്ടിയിൽ രൂപപ്പെടുന്ന എണ്ണമയം അങ്ങനെ തന്നെ തുടരും. കൊഴിയാൻ കാരണമാകും.
2. തലമുടിയില്‍ എണ്ണ അധികം ഇടുന്നതും പ്രശ്നമാണ്. തലയോട്ടിയിൽ ആവശ്യമായ എണ്ണ ശരീരം ഉണ്ടാക്കുന്നുണ്ട്. അതിനാൽ തലയോട്ടിയിൽ കൂടുതൽ എണ്ണ ഉപയോഗിക്കാതെ മുടി ഇഴകളിലും അഗ്രങ്ങളിലും ഉപയോഗിക്കണം. അതുപോലെ തന്നെ, ഒരു മണിക്കൂറിൽ കൂടുതൽ ഈ എണ്ണ തലയിൽ തുടരാൻ അനുവദിക്കരുത്.
3. തലമുടിയില്‍ കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക. പ്രകൃതിദത്തമായ ഷാംപുകളും കണ്ടീഷണറുകളും ഉപയോഗിക്കാന്‍ ശ്രമിക്കുക.
4. തുടര്‍ച്ചയായി തലമുടിയില്‍ നിറങ്ങളും ബ്ലീച്ചിങ്ങും നല്‍കുന്നത് ഒഴിവാക്കണം. മുടി ബ്ലീച്ച് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടി കൊഴിയുകയും ചെയ്യും.
5. മുടി ചീകുമ്പോള്‍ പ്രത്യേകം ശ്രദ്ധ വേണം. വളരെ തിരക്കു പിടിച്ച് മുടി ചീകരുത്, ഇത് മുടിയിഴകൾ പൊട്ടാൻ കാരണമാകും. അതു പോലെ നനഞ്ഞ മുടി ചീകുന്ന ശീലം ഒഴിവാക്കണം.
6. ഹെയര്‍ ഡ്രൈയര്‍ പതിവായി ഉപയോഗിക്കരുത്. മുടിയിഴകളെ അത് ദോഷമായി ബാധിക്കും. ഹീറ്റര്‍, സ്ട്രെയ്റ്റ്നര്‍ എന്നിവയുടെ ഉപയോഗവും മുടിയെ ബാധിക്കും.
7. കൃത്യമായ ഉറക്കവും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണവും തലമുടിയുടെ ആരോഗ്യത്തിന് ആവശ്യമാണ്.
8. ആറ് മാസം കൂടുമ്പോള്‍ തലമുടി വെട്ടണം. ഇല്ലെങ്കില്‍ അതും മുടിയുടെ വളര്‍ച്ചയെ ബാധിക്കും.
9. ടെന്‍ഷന്‍, വിഷാദം തുടങ്ങിയവ കൊണ്ടും തലമുടി കൊഴിയും.