ടാക്‌സി ചാര്‍ജിന് പകരം സെക്‌സ്; രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന സംഘം...

ഉഗാണ്ടയിലെ തന്നെ 'മെക്കറേറെ യൂണിവേഴ്‌സിറ്റി'ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'കോളേജ് ഓഫ് എജ്യുക്കേഷന്‍ ആന്റ് എക്‌സ്റ്റേണല്‍ സ്റ്റഡീസ്' ആണ് പഠനം നടത്തിയത്. രാജ്യത്ത് എച്ച്‌ഐവി കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പഠനറിപ്പോര്‍ട്ട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്

sex instead of taxi fare is common in uganda

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നിസാരമായത് മുതല്‍ ഏറെ ഗൗരവമുള്ള രോഗങ്ങളിലേക്ക് വരെ മനുഷ്യരെ നയിച്ചേക്കാം. അതിനാലാണ് സുരക്ഷിത ലൈംഗികതയ്ക്ക് വേണ്ടി ആരോഗ്യപ്രവര്‍ത്തകരും സേവനരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമെല്ലാം അവബോധം നടത്തുന്നത്. 

ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ധരിക്കുക, ഒന്നിലധികം പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരാണെങ്കില്‍ കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തി ആരോഗ്യം ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളാണ് സുരക്ഷിത ലൈംഗികതയെ കുറിച്ച് പറയുമ്പോള്‍ ആദ്യം കേള്‍ക്കാറുള്ള നിര്‍ദേശങ്ങള്‍. 

കോണ്ടം ഉപയോഗിക്കുക എന്നത് തന്നെയാണ് ലഭ്യമായതില്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗം. ഇപ്പോഴിതാ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ നിന്നൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് ശ്രദ്ധിക്കൂ. അതില്‍ പറയുന്നത് ലൈംഗികരോഗങ്ങളെ ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ ജീവിച്ചുപോകുന്ന ഒരു സംഘം ആളുകളെ കുറിച്ചാണ്. 

 

sex instead of taxi fare is common in uganda

 

ആഫ്രിക്കയില്‍ പലയിടങ്ങളിലും ടാക്‌സിയായി മോട്ടോര്‍സൈക്കിളുകള്‍ ഓടാറുണ്ട്. 'ബോഡാ ബോഡാ' എന്നാണിതിനെ വിളിക്കുന്നത്. ഈ ടാക്‌സി സര്‍വീസിനിടെ ചാര്‍ജ് നല്‍കാന്‍ കഴിവില്ലാത്ത കസ്റ്റമേഴ്‌സ് പണത്തിന് പകരമായി ഇവര്‍ക്ക് 'സെക്‌സ്' ഓഫര്‍ ചെയ്യുന്നു. അങ്ങനെ നിരവധി ടാക്‌സി ഡ്രൈവേഴ്‌സാണ് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളുമായി മുന്നോട്ട് പോകുന്നതെന്നാണ് പഠനറിപ്പോര്‍ട്ട്. 

ഉഗാണ്ടയിലെ തന്നെ 'മെക്കറേറെ യൂണിവേഴ്‌സിറ്റി'ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'കോളേജ് ഓഫ് എജ്യുക്കേഷന്‍ ആന്റ് എക്‌സ്റ്റേണല്‍ സ്റ്റഡീസ്' ആണ് പഠനം നടത്തിയത്. രാജ്യത്ത് എച്ച്‌ഐവി കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പഠനറിപ്പോര്‍ട്ട് ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

'രണ്ടിലധികം പങ്കാളികളുമായി പതിവായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവര്‍ നിരവധിയാണ്. ഇവരില്‍ മഹാഭൂരിപക്ഷവും കോണ്ടം ഉപയോഗിക്കുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം. എച്ച്‌ഐവി പോലുള്ള അണുബാധകളെ കുറിച്ച് പലര്‍ക്കും ഇപ്പോഴും കാര്യമായ ധാരണയില്ലെന്നതും വലിയ പ്രശ്‌നമാണ്. ഇതിന് പുറമെ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ വേറെ...'- പഠനത്തില്‍ പങ്കാളിയായ ഗവേഷകൻ ലിലിയന്‍ ബബാസി പറയുന്നു. 

 

sex instead of taxi fare is common in uganda

 

പഠനത്തിനായി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ടാക്‌സി ഡ്രൈവര്‍മാരില്‍ 65.7 ശതമാനം പേരും കഴിഞ്ഞ 12 മാസത്തിനുള്ളില്‍ പങ്കാളിയല്ലാത്തവര്‍ക്കൊപ്പവും ലൈംഗികബന്ധത്തിലേര്‍പ്പെട്ടവരാണ്. അതില്‍ 51.1 ശതമാനം പേരും കോണ്ടം ഉപയോഗിച്ചിട്ടില്ല. പലരും ടാക്‌സി സര്‍വീസ് ഉപയോഗപ്പെടുത്തിയ ശേഷം പണം നല്‍കാന്‍ വിസമ്മതിക്കുകയാണെന്നും അങ്ങനെയാണ് 'സെക്‌സ്' എന്ന ഓഫറിലേക്ക് തങ്ങള്‍ എത്തുന്നതെന്നും ടാക്‌സി ഡ്രൈവര്‍മാരും പറയുന്നു. ആളുകള്‍ക്കിടയില്‍ ഇനിയും ആഴത്തിലുള്ള ബോധവത്കരണം നടത്തുക മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ ചെയ്യാന്‍ കഴിയൂ എന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Also Read:- ശരീരത്തിന് പുറത്തെത്തിയാല്‍ പുരുഷബീജത്തിന് എത്ര ആയുസുണ്ട്?; ഒപ്പം ഗര്‍ഭധാരണ സാധ്യതകളും...
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios