Makeup: മേക്കപ്പ് നീക്കം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...
ഒരു കാരണവശാലും മുഖത്തുനിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങരുത്. ചര്‍മ്മം വരണ്ടതാക്കുന്നതു മുതൽ ചർമ്മസുഷിരങ്ങളിൽ കെമിക്കലുകൾ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റും ഉണ്ടാകാന്‍ വരെ അത് കാരണമാകും.
മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മേക്കപ്പ് നീക്കം ചെയ്യുന്നതില്‍ പലരും വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. അത് പലപ്പോഴും ചര്‍മ്മത്തെ മോശമായി ബാധിക്കാം. ഒരു കാരണവശാലും മുഖത്തു നിന്നും മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങരുത്. ചര്‍മ്മം വരണ്ടതാക്കുന്നതു മുതൽ ചർമ്മസുഷിരങ്ങളിൽ കെമിക്കലുകൾ അടിഞ്ഞുകൂടി മുഖക്കുരുവും മറ്റ് ചര്‍മ്മ പ്രശ്നങ്ങളും ഉണ്ടാകാന്‍ വരെ അത് കാരണമാകും.
മേക്കപ്പ് നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ആദ്യം മുഖം ശുദ്ധ ജലത്തില്‍ കഴികണം. തണുത്ത വെള്ളത്തില്‍ കഴുകുന്നതാണ് ഉത്തമം. ഇത് ചര്‍മ്മത്തിലെ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ സഹായിക്കും.
രണ്ട്...
മേക്കപ്പ് പെട്ടെന്ന് നീക്കം ചെയ്യാനായി ധൃതിയിൽ മുഖത്ത് അമര്‍ത്തരുത്. ഓരോ ഭാഗങ്ങളായി മൃദുവായി വേണം തുടച്ചുനീക്കാൻ.
മൂന്ന്...
മേക്കപ്പ് നന്നായി പോകനായി ക്ലെന്‍സര്‍ ഉപയോഗിക്കാം. ക്ലെൻസർ പുരട്ടി മുഖത്തും കഴുത്തിലും 20 സെക്കൻഡ് വരെ മൃദുവായി മസാജും ചെയ്യണം. ലിപ്സ്റ്റികും ക്ലെൻസർ ഉപയോഗിച്ച് നീക്കം ചെയ്യാം.
നാല്...
ക്ലെൻസർ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്ത ശേഷവും വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക. ചെറുചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ രണ്ടോ മൂന്നോ മിനിറ്റ് നേരം മുഖത്ത് വയ്ക്കുന്നതും നല്ലതാണ്. മുഖത്ത് അടിഞ്ഞുകൂടിയ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും.
അഞ്ച്...
മസ്‌കാര, ഐലൈനര്‍ ഇവയില്‍ ഏതെങ്കിലും കണ്ണിനുള്ളില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ശുദ്ധജലം ഉപയോഗിച്ച് കണ്ണ് നന്നായി കഴുകാനും മറക്കേണ്ട.
ആറ്..
ഫേസ്മാസ്‌ക് ഷീറ്റ് അല്‍പനേരത്തേയ്ക്ക് മുഖത്ത് വയ്ക്കുന്നത് ചര്‍മ്മം പഴയതുപോലെയാകാന്‍ നല്ലതാണ്. അല്ലെങ്കില്‍ ചര്‍മ്മത്തിനിണങ്ങുന്ന നാച്വറല്‍ ഫേസ് പാക്ക് പുരട്ടുന്നതും ഗുണം ചെയ്യും.
ഏഴ്...
മേക്കപ്പ് വളരെ നേരം തങ്ങി നിന്നാല്‍ ചര്‍മ്മം സെന്‍സിറ്റീവായി മാറാം. സണ്‍ബേണ്‍ വരാനുള്ള സാധ്യത ഈ സമയത്ത് ഏറെയാണ്. അതിനാല്‍ നല്ലൊരു സണ്‍സ്ക്രീന്‍ ക്രീം കൂടി പുരട്ടാം. ഒപ്പം അടുത്ത ഒരു ദിവസം ഒരു മേക്കപ്പും ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
Also Read: മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ പരീക്ഷിക്കാം പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ