ഇത് ബസല്ല, എന്‍റെ വീടാണ്; സോഷ്യല്‍ മീഡിയയുടെ കയ്യടി നേടി ശിൽപി
കൊറോണ വൈറസ് ആരംഭിച്ചതു മുതല്‍ ദാസ് തന്‍രെ തൊഴില്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുകയാണ്. ബാങ്കില്‍ നിന്ന് എണ്‍പതിനായിരം രൂപ വായ്പയെടുത്താണ് ദാസ് ബസിന്റെ മാതൃകയില്‍ സ്വന്തം വീട് നിര്‍മ്മിച്ചത്.
ബസിന്‍റെ മാതൃകയിൽ വീട് നിർമ്മിച്ച ഒരു ശിൽപിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ ഒരു ചെറിയ പട്ടണമായ ബോല്‍പൂര്‍ സ്വദേശിയും 45കാരനുമായ ഉദയ് ദാസ് എന്ന ശില്‍പിയാണ് ബസിന്റെ മാതൃകയില്‍ സ്വന്തം വീട് നിര്‍മ്മിച്ചത്.
കൊറോണ വൈറസ് ആരംഭിച്ചതു മുതല്‍ ദാസ് തന്‍റെ തൊഴില്‍ നിലനിര്‍ത്താന്‍ കഷ്ടപ്പെടുകയാണ്. ബാങ്കില്‍ നിന്ന് എണ്‍പതിനായിരം രൂപ വായ്പയെടുത്താണ് ദാസ് ബസിന്റെ മാതൃകയില്‍ സ്വന്തം വീട് നിര്‍മ്മിച്ചത്. ബസ് പോലുള്ള ഈ വീട് പണിതത് അതിഥികള്‍ക്ക് ഇടം നല്‍കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ദാസ് പറയുന്നു.
''ഞാന്‍ ഒരു ചെറിയ വീട്ടിലാണ് താമസിക്കുന്നത്. അവിടെ ഞങ്ങളുടെ അതിഥികളെ പാര്‍പ്പിക്കാന്‍ കഴിയില്ല. അതിനാലാണ് ഞാന്‍ ഈ വീട് പണിയാന്‍ തീരുമാനിച്ചത്. വീടിന് എന്തെങ്കിലും വ്യത്യസ്ഥത വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു ബസിന്‍റെ മാതൃക മനസ്സിലുണ്ടായിരുന്നു. അങ്ങനെ പുറത്ത് നിന്ന് നോക്കുമ്പോള്‍ ആകര്‍ഷകമായി തോന്നുന്ന രീതിയില്‍ തന്നെ വീട് പൂര്‍ത്തീകരിക്കാനായി'- ഉദയ് ദാസ് പറഞ്ഞു.
''ആളുകള്‍ ഈ വീട് കാണാന്‍ വരുന്നുണ്ട്. മഹാമാരിക്കിടയിലെ ജീവിതം വളരെ ബുദ്ധിമുട്ടുള്ളതാണ്. വീട്ടില്‍ അസുഖങ്ങളുള്ള മാതാപിതാക്കളും ഉണ്ട്. ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത് എന്ത് പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചാലും, എന്റെ വീട്ടില്‍ വരുന്ന അതിഥികളോട് ബഹുമാനത്തോടെ പെരുമാറണം എന്നാണ്. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെയൊരു വീട് പണിതത്'' - ഉദയ് ദാസ് പറഞ്ഞു.
Also Read: കൊറോണ ചതിച്ചു; ടൂറിസ്റ്റ് ബസുകളുടെ ഉടമസ്ഥന് ഇപ്പോള്‍ ഇതാണ് 'ബിസിനസ്'
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona