Mouni Roy Wedding: സബ്യസാചി ഒരുക്കിയ വിവാഹ വസ്ത്രത്തില്‍ മനോഹരിയായി മൗനി റോയി
മൗനി റോയിയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരളശൈലീ വിവാഹത്തിന് വെള്ളയില്‍ ചുവന്ന ബോര്‍ഡറുള്ള സാരിയാണ് മൗനി ധരിച്ചത്.
ജനുവരി 27-ന് ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടില്‍വെച്ചായിരുന്നു ബോളിവുഡ് നടി മൗനി റോയിയുടെയും (Mouni Roy) മലയാളിയായ സൂരജ് നമ്പ്യാരുടെയും (Suraj Nambiar) വിവാഹം നടന്നത്. പരമ്പരാഗത കേരളശൈലിയിലുള്ള വിവാഹചടങ്ങുകള്‍ക്കുശേഷം ബംഗാളി ശൈലിയുള്ള വിവാഹവും (Wedding) നടന്നിരുന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് ചടങ്ങുകളില്‍ പങ്കെടുത്തത്.
ഇപ്പോഴിതാ മൗനി റോയിയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരളശൈലീ വിവാഹത്തിന് വെള്ളയില്‍ ചുവന്ന ബോര്‍ഡറുള്ള സാരിയാണ് മൗനി ധരിച്ചത്.
എന്നാല്‍ ബംഗാളി ശൈലിയിലുള്ള വിവാഹത്തിന് പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഒരുക്കിയ ലെഹങ്കയാണ് താരം ധരിച്ചത്. ചുവപ്പില്‍ സ്വര്‍ണനിറമുള്ള എംബ്രോയ്ഡറി വര്‍ക്ക് ചെയ്തതാണ് ലെഹങ്ക. ബ്ലൗസിലും സമാന ഡിസൈനോടുകൂടിയ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. രണ്ട് ദുപ്പട്ടകളാണ് ലെഹങ്കയ്ക്ക് ഉള്ളത്.
തലയില്‍ അണിഞ്ഞ ദുപ്പട്ടയില്‍ മൗനിക്കായി സ്‌പെഷ്യല്‍ സന്ദേശവും സബ്യസാചി തുന്നിച്ചേര്‍ത്തിരുന്നു. 'ആയുഷ്മതി ഭവ' എന്ന സംസ്‌കൃത പദമാണ് ദുപ്പട്ടയില്‍ തുന്നിച്ചേര്‍ത്തത്. ദീര്‍ഘായുസ്സുണ്ടാകട്ടെ എന്നാണ് ഈ പദത്തിന്റെ അര്‍ത്ഥം.
അതേസമയം ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ വിവാഹ ലെഹങ്കയുടെ ദുപ്പട്ടയുമായി ഏറെ സാമ്യതയുണ്ട് മൗനിയുടേതിനെന്നാണ് ആരാധകരുടെ അഭിപ്രായം. ബോളിവുഡ് നടിമാരായ അനുഷ്ക ശര്‍മ്മ മുതല്‍ ദീപിക പദുകോണ്‍ വരെ സബ്യസാചി ഡിസൈന്‍ ചെയ്ത വിവാഹ വസ്ത്രങ്ങളിലാണ് തങ്ങളുടെ വിവാഹ വേദിയില്‍ എത്തിയത്.
Also Read: 'മംഗല്യസൂത്ര'ത്തിന്‍റെ പുത്തന്‍ കളക്ഷനുമായി സബ്യസാചി; 'ട്രോളി' സോഷ്യല്‍ മീഡിയ!