Rose Day 2024 : ഈ റോസ് ഡേ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
റോസ് ഡേയോട് കൂടിയാണ് പ്രണയവാരം ആരംഭിക്കുന്നത്. 14ാം തീയതി വരെയുള്ള ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയാണ് ഉള്ളത്. റോസാപ്പൂവിൻ്റെ ഓരോ നിറത്തിനും വ്യത്യസ്തമായ ആശയങ്ങളാണ് ഉള്ളത്.
എല്ലാ വർഷവും ഫെബ്രുവരി 7 നാണ് റോസ് ഡേ ആഘോഷിക്കുന്നത്. ഫെബ്രുവരി 7 മുതലാണ് വാലന്റൈൻസ് ഡേ ആഘോഷങ്ങൾ തുടങ്ങുന്നത്. പ്രണയത്തിൻറെ പ്രതീകമായ ചുവന്ന റോസാ പുഷ്പത്തെ ഓർമിപ്പിക്കുന്ന ദിനമാണ് റോസ് ഡേ. പ്രണയിനിയ്ക്ക് കടും ചുവപ്പ് നിറത്തിലുള്ള റോസാ പുഷ്പം കെെമാറുന്ന ദിനം.
റോസ് ഡേയോട് കൂടിയാണ് പ്രണയവാരം ആരംഭിക്കുന്നത്. 14ാം തീയതി വരെയുള്ള ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയാണ് ഉള്ളത്. റോസാപ്പൂവിൻ്റെ ഓരോ നിറത്തിനും വ്യത്യസ്തമായ ആശയങ്ങളാണ് ഉള്ളത്.
യഥാർത്ഥ സ്നേഹത്തിന്റെ പ്രതീകമാണ് ചുവന്ന റോസാപ്പുക്കൾ. പ്രണയിനിയ്ക്ക് ഒരു ചുവന്ന റോസാപ്പൂവോ അല്ലെങ്കിൽ ചുവന്ന റോസാപ്പൂക്കൾ ഉപയോഗിച്ച് ഒരു പൂച്ചെണ്ടോ നൽകി പരസ്പരമുള്ള സ്നേഹത്തെ ഈ റോസ് ദിനത്തിൽ കൂടുതൽ ദൃഢമാക്കാം. പ്രണയിക്കുന്നവർക്ക് മാത്രമല്ല റോസ് ഡേ ആഘോഷിക്കുന്നത്.
സുഹൃത്തുക്കുകൾ, ബന്ധുകൾ, മാതാപിതാക്കൾ, പ്രിയപ്പെട്ടവർ അങ്ങനെ ആരെയും അഭിനന്ദിക്കാൻ റോസ് ഡേ ആഘോഷിക്കാം.
ഈ റോസ് ഡേ ദിനത്തിൽ പ്രിയപ്പെട്ടർക്ക് ആശംസകൾ അറിയിക്കാം...
1. സ്നേഹവും സന്തോഷവും നിറഞ്ഞ ഒരു മനോഹരമായ റോസ് ദിനം ആശംസിക്കുന്നു
2. നിങ്ങളുടെ ദിവസം റോസാപ്പൂവ് പോലെ മനോഹരവും അതിൻ്റെ സുഗന്ധം പോലെ സുഗന്ധവുമാകട്ടെ. ഹാപ്പി റോസ് ഡേ!
3. യഥാർത്ഥ സ്നേഹം ചെറിയ റോസാപ്പൂക്കൾ പോലെയാണ്, മധുരവും ചെറിയ അളവിൽ സുഗന്ധവുമാണ് - അന ക്ലോഡിയ ആന്റ്യൂൺസ്.
4. നിങ്ങളോടുള്ള എൻ്റെ സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാൻ നിങ്ങൾക്ക് റോസാപ്പൂക്കളുടെ ഒരു പൂച്ചെണ്ട് അയയ്ക്കുന്നു. ഹാപ്പി റോസ് ഡേ!
5. ഈ റോസ് ഡേയിൽ നമ്മുടെ പ്രണയം മനോഹരമായ റോസാപ്പൂവ് പോലെ പൂക്കുകയും നമ്മുടെ ജീവിതത്തിൽ എന്നെന്നേക്കുമായി സുഗന്ധം നിറയ്ക്കുകയും ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.
പുതിനയിലയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്