Renju Renjimar : കൂലിവേലയ്ക്ക് ഇറങ്ങുമ്പോൾ സൗന്ദര്യമോ നിറമോ അലട്ടിയിരുന്നില്ല, വിശപ്പ് മാറണം; കുറിപ്പ്

തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രഞ്ജു രഞ്ജിമാർ. 2010 ൽ നിന്ന് 2022 ലേക്ക് എത്തിയപ്പോൾ തന്റെ ചർമത്തിലുണ്ടായ മാറ്റമാണ് അവർ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

Renju Renjimar face book post about makeover changes

കേരളത്തിലെ അറിയപ്പെടുന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാർ. 20 വർഷത്തോളമായി മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാലോകത്ത് പ്രവർത്തിക്കുന്നു. ഇപ്പോഴിതാ, തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രഞ്ജു രഞ്ജിമാർ. 2010 ൽ നിന്ന് 2022 ലേക്ക് എത്തിയപ്പോൾ തന്റെ ചർമത്തിലുണ്ടായ മാറ്റമാണ് അവർ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

ആൺശരീരത്തിൽ നിന്ന് പെൺശരീരത്തിലേക്കുള്ള മാറ്റവും സൗന്ദര്യ സംരക്ഷണത്തിന്റെ പ്രാധാന്യവുമെല്ലാം രഞ്ജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകൾ പ്രയോഗിച്ചു സൗന്ദര്യം കൂട്ടാൻ ശ്രമിച്ചു. എന്നാൽ 15 വയസിനു ശേഷം കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് ഞാൻ കൂലിവേലക്ക് ഇറങ്ങുമ്പോൾ സൗന്ദര്യമോ നിറമോ ഒന്നും തന്നെ എന്നെ അലട്ടിയിരുന്നില്ല. വിശപ്പ് മാറണം, കുടുംബത്തെ സഹായിക്കണം എന്നായിരുന്നു ചിന്ത എന്ന് രഞ്ജു കുറിച്ചു. 

പോസ്റ്റിന്റെ പൂർണ രൂപം...

മാറ്റങ്ങൾ അനിവാര്യമെന്ന് തോന്നുന്നിടത്ത് മാറേണ്ടതും, മാറ്റ പെടുത്തേണ്ടതും നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്, അതിൽ വിമർശനങ്ങൾ ഉണ്ടാകാം, പരിഹാസങ്ങൾ ഉണ്ടാകാം, കളിയാക്കൽ ഉണ്ടാകാം, ചിലയിടങ്ങളിൽ നിന്ന് പ്രോത്സാഹനവും, ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ട് പൊരുതുന്നതാണു നമ്മുടെ ജീവിതം എന്നത്,
 വർഷങ്ങൾക്ക് മുമ്പ് ഞാനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ എന്നിലെ സൗന്ദര്യബോധം എന്നെ കൂടുതൽ കൂടുതൽ ചിന്തിക്കുന്നവളാക്കി, നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകൾ പ്രയോഗിച്ചു  സൗന്ദര്യം കൂട്ടാൻ ഞാൻ തേടി ... എന്നാൽ 15 വയസിന് ശേഷം കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് ഞാൻ കൂലിവേല ഇറങ്ങുമ്പോൾ സൗന്ദര്യമോ നിറമോ ഒന്നും തന്നെ എന്നെ അലട്ടിയിരുന്നില്ല, വിശപ്പ് മാറണം, കുടുംബത്തെ സഹായിക്കണം, അന്നത്തെ കാലത്ത് മനസ്സുകൊണ്ട് പെണ്ണാണ്, ശരീരംകൊണ്ട് ആകാൻ കഴിയില്ല എന്നൊരു ചിന്തയും ഉണ്ടായിരുന്നു, കാലങ്ങൾ ഒരുപാട് പോയി, പലയിടങ്ങളും, പല കാഴ്ചകളും കണ്ടു ഇവിടം വരെ എത്തി നിൽക്കുമ്പോൾ അൽഭുതം തോന്നാറുണ്ട്, അഞ്ചുവയസ്സിൽ അമ്മയോട് പറഞ്ഞു അമ്മയെ ഞാൻ പെണ്ണാണെന്ന്, അന്നമ്മ ചിരിച്ചുകൊണ്ട് നിന്ന് ഒരുപക്ഷേ ആ ചിരി എന്റെ കുട്ടിത്തം കണ്ടിട്ടാകാം, കാലം പോകെ  എല്ലാവർക്കും മനസ്സിലായി സ്ത്രീകയിലേക്കുള്ള യാത്രയാണ് എന്റെ ജീവിതം എന്ന്, പക്ഷേ കുടുംബം സംരക്ഷിക്കുക എന്നൊരു ഉത്തരവാദിത്വം ഞാൻ സ്വയം ഏറ്റെടുത്തു, സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് ഒരു അവസ്ഥ വന്നപ്പോൾ മാത്രമാണ് സർജറി യെക്കുറിച്ച്, മറ്റും ഞാൻ ചിന്തിച്ചു തുടങ്ങുന്നത്, ഒപ്പം ഇത്രയും കാലം ശ്രദ്ധിക്കാതിരുന്ന എന്റെ ചർമ്മത്തെ സംരക്ഷിക്കാനും ഞാൻ തുടങ്ങി, എന്റെതായ രീതിയിൽ ചില പൊടിക്കൈകൾ, ഡോക്ടർ അഞ്ജന മോഹന്റെ  നേതൃത്വത്തിൽ skin ട്രീറ്റ്മെന്റ്, ലേസർ ട്രീറ്റ്മെന്റ് ഇവയൊക്കെ ചെയ്ത തുടങ്ങി ഇന്ന് ഇവിടെ എത്തി നിൽക്കുമ്പോൾ  ഒത്തിരി സന്തോഷം തോന്നുന്നു, പണ്ട് എന്നെ നോക്കി പരിഹസിച്ചവരോടും വിമർശിച്ചവരോടും  നന്ദി മാത്രം കാരണം അവരൊക്കെ അന്ന് എന്നോട് അങ്ങനെയൊക്കെ പെരുമാറിയത് കൊണ്ടാണല്ലോ എന്നിലെ ഈ മാറ്റത്തിന് മുൻകൈയെടുത്തത്,
 അതെ പൊരുതാൻ ഉള്ളതാണ് നമ്മുടെ ജീവിതം, പൊരുതി നേടുന്നത്‌ യാഥാർത്ഥ്യങ്ങൾ ആകണം എന്ന് മാത്രം, സൗന്ദര്യം നമ്മുടെ മനസ്സിൽ ആണെന്നും, നമ്മുടെ വ്യക്തിത്വങ്ങളിൽ ആണെന്നും വിശ്വസിക്കുന്നവരാണ് നാമെല്ലാവരും എന്നാലും ചിലയിടങ്ങളിൽ ഇന്നും നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും പണത്തിന്റെ പേരിലും മാറ്റിനിർത്തലുകൾ കണ്ടുവരുന്നു,
 നമ്മുടെ ശരീരത്തിൽ നിറം കൂട്ടുക എന്നതിനേക്കാളുപരി ആരോഗ്യമുള്ളതും even color ഉം നമുക്ക് വേണ്ടത് അതിനുവേണ്ടി നമ്മൾ ഒന്ന് പരിശ്രമിച്ചാൽ മതി അൽപസമയം നമ്മുടെ ചർമ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കാം..

Latest Videos
Follow Us:
Download App:
  • android
  • ios