വെളുത്ത കവിൾത്തടങ്ങൾ, കഴുത്തിൽ നീളമുള്ളതും കട്ടിയുള്ളതുമായ രോമങ്ങൾ; അപൂർവ്വയിനം ആൾക്കുരങ്ങിനെ കണ്ടെത്തി

ഈ വർഷം ആദ്യം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ZSI) ശാസ്ത്രജ്ഞരാണ് അഞ്ജാവ് ജില്ലയിൽ വച്ച് അപൂർവ ഇനം കുരങ്ങിനെ ആദ്യമായി കണ്ടെത്തിയത്.

rare white-cheeked macaque was spotted in Arunachal Pradesh

അരുണാചൽ പ്രദേശിലെ വെസ്റ്റ് കമെങ് ജില്ലയിൽ അപൂർവ്വയിനം ആൾക്കുരങ്ങിനെ കണ്ടെത്തി. രണ്ടാം തവണയാണ് ഈ അപൂർവ ഇനം കുരങ്ങിനെ കണ്ടെത്തുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ആദ്യം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ZSI) ശാസ്ത്രജ്ഞരാണ് അഞ്ജാവ് ജില്ലയിൽ വച്ച് അപൂർവ ഇനം കുരങ്ങിനെ ആദ്യമായി കണ്ടെത്തിയത്.

അന്താരാഷ്‌ട്ര പിയർ-റിവ്യൂഡ് ജേണലായ 'അനിമൽ ജീൻ' ഫെബ്രുവരി മൂന്നാം ലക്കത്തിൽ ഇതിനെ കുറിച്ച് പ്രസിദ്ധീകരിച്ചു. വെളുത്ത കവിൾമീശകൾ, കഴുത്തിലെ നീളമുള്ളതും കട്ടിയുള്ളതുമായ രോമങ്ങൾ തുടങ്ങി ഈ മൃഗത്തിന് മറ്റ് കുരുങ്ങുകളിൽ നിന്ന് വ്യത്യസ്തമായ മുഖസവിശേഷതകളുണ്ട്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ആൾക്കുരങ്ങുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണിതെന്നും അധികൃതർ പറഞ്ഞു. ഇതിനു മുമ്പ് 2015-ൽ തെക്കുകിഴക്കൻ ടിബറ്റിലെ മൊഡോഗിൽ വെളുത്ത കവിൾത്തടമുള്ള കുരങ്ങിനെ കണ്ടെത്തിയതായി വെസ്റ്റ് കാമെങ് ജില്ലാ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ചുഖു ലോമ പറഞ്ഞു.

മൃ​ഗങ്ങളെ കുറിച്ച് ആഴത്തിലുള്ള ശാസ്ത്രീയ പഠനം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഞങ്ങളുടെ ടീം ഈ ജോലി ഞങ്ങൾക്ക് കഴിയുന്നത്ര മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും ലോമ പറഞ്ഞു.

തീൻമേശയിലെ വിഭവത്തിൽ ജീവനോടെ മീൻ, ഓൺലൈനിൽ വൈറലായി വീഡിയോ


 

Latest Videos
Follow Us:
Download App:
  • android
  • ios