priyanka chopra| പ്രിയങ്ക ചോപ്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടത് വിവാഹ മോതിരം; ഇതിന്റെ വില എത്രയാണെന്നോ?
പ്രിയങ്കയുടെ പക്കലുള്ള ഏറ്റവും ആകർഷണീയമായ ആഭരണം ഏതാണെന്ന് ചോദിച്ചപ്പോഴാണ് വിവാഹമോതിരമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അവർ പറയുന്നത്.
നടി പ്രിയങ്ക ചോപ്രയുടെ വിവാഹമോതിരമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വോഗ് അറേബ്യ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ വിവാഹമോതിരത്തിന്റെ പ്രത്യേകതകൾ പറയുന്നത്. പ്രിയങ്കയുടെ പക്കലുള്ള ഏറ്റവും ആകർഷണീയമായ ആഭരണം ഏതാണെന്ന് ചോദിച്ചപ്പോഴാണ് വിവാഹമോതിരമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് അവർ പറയുന്നത്.
ഇതിന് മറുപടിയായി വിവാഹ മോതിരം പറഞ്ഞില്ലെങ്കിൽ ഭർത്താവ് തന്നെ കൊല്ലുമെന്നായിരുന്നുവെന്ന് പ്രിയങ്ക തമാശരൂപേണ പറയുകയും ചെയ്തു. 'എനിക്ക് വളരെയധികം ആത്മബന്ധം ഈ മോതിരത്തോടുണ്ട്. അതെനിക്ക് ഒരുപാട് ഓർമ്മകൾ നിറഞ്ഞതാണ്...'- പ്രിയങ്ക പറഞ്ഞു. ഏകദേശം രണ്ട് കോടി രൂപയാണ് പ്രിയങ്ക ചോപ്രയുടെ വിവാഹ മോതിരത്തിന്റെ വില. 2018 ഡിസംബറിലാണ് പ്രിയങ്ക ചോപ്രയും പോപ് ഗായകൻ നിക് ജൊനാസും വിവാഹിതരായത്.
രണ്ട് മൂന്ന് ആഴ്ചകൾക്കപ്പുറം ഞങ്ങൾ തമ്മിൽ കാണാതിരിക്കില്ല. ലോകത്തിന്റെ ഏതു കോണിലായാലും ഞങ്ങൾ നിരന്തരം സമ്പർക്കം പുലർത്താറുണ്ട്. ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യാറുമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.