നൂറാം വയസില്‍ വ്യത്യസ്തമായ ആഗ്രഹം; ഒടുവില്‍ പൊലീസെത്തി കയ്യില്‍ വിലങ്ങുവച്ചു
ഒരു വൃദ്ധസദനത്തിലാണ് ജീൻ നിലവില്‍ കഴിയുന്നത്. ഇവിടെ വച്ച് തന്നെയാണ് പിറന്നാളും ആഘോഷിച്ചത്. ബാക്കി നില്‍ക്കുന്ന പല ആഗ്രഹങ്ങളുടെയും കൂട്ടത്തില്‍ വിചിത്രമായ ഒരു ആഗ്രഹം കൂടി ഇവര്‍ക്കുണ്ടായിരുന്നു.
പിറന്നാളുകാര്‍ എന്തെങ്കിലും ആഗ്രഹം പറഞ്ഞാല്‍ പ്രിയപ്പെട്ടവര്‍ എന്ത് വില കൊടുത്തും അത് നടത്തിയെടുക്കാനാണ് പരിശ്രമിക്കുക. അങ്ങനെയെങ്കില്‍ നൂറ് വയസ് കടന്ന ഒരാളാണ് ഇങ്ങനെ തന്‍റെ ആഗ്രഹങ്ങള്‍ നടത്തിത്തരണമെന്ന് ആവശ്യപ്പെടുന്നതെങ്കിലോ! തീര്‍ച്ചയായും അയാളുടെ കൂടെയുള്ളവര്‍ അതിനായി ശ്രമം നടത്തും.
ഇതുതന്നെയാണ് ഓസ്ട്രേലിയയിലെ വിക്ടോറിയ സ്വദേശിയായ ജീൻ ബിക്ടണിന്‍റെ കാര്യത്തിലും സംഭവിച്ചത്. അടുത്തിടെയാണ് ജീൻ തന്‍റെ നൂറാ പിറന്നാള്‍ ആഘോഷിച്ചത്. നഴ്സായി പ്രവര്‍ത്തിച്ച് റിട്ടയഡായ ജീന്‍ തന്‍റെ നൂറാം പിറന്നാള്‍ പ്രമാണിച്ച് ജീവിതത്തില്‍ ബാക്കിനില്‍ക്കുന്ന ഏതാനും ആഗ്രങ്ങള്‍ നിറവേറ്റാനുള്ള ശ്രമം നടത്തി. ഇതിന് പ്രിയപ്പെട്ടവരുടെയെല്ലാം സഹായം ഇവര്‍ തേടി.
ഒരു വൃദ്ധസദനത്തിലാണ് ജീൻ നിലവില്‍ കഴിയുന്നത്. ഇവിടെ വച്ച് തന്നെയാണ് പിറന്നാളും ആഘോഷിച്ചത്. ബാക്കി നില്‍ക്കുന്ന പല ആഗ്രഹങ്ങളുടെയും കൂട്ടത്തില്‍ വിചിത്രമായ ഒരു ആഗ്രഹം കൂടി ഇവര്‍ക്കുണ്ടായിരുന്നു. ഒരിക്കലെങ്കിലും പൊലീസിനാല്‍ അറസ്റ്റ് ചെയ്യപ്പെടണം എന്നതായിരുന്നു അത്. കേള്‍ക്കുമ്പോള്‍ ആരും ഒന്നമ്പരക്കും. പക്ഷേ സംഗതി സത്യമാണ്.
അങ്ങനെ ഈ ആഗ്രഹത്തെ കുറിച്ചറിഞ്ഞ പൊലീസുകാര്‍ അവര്‍ക്ക് വേണ്ടി അത് നടത്താൻ തന്നെ തീരുമാനിച്ചു. സൈറണ്‍ മുഴക്കി പൊലീസ് വാഹനം ജീൻ താമസിക്കുന്ന വൃദ്ധസദനത്തിലെത്തി. ആദ്യം തന്നെ പൊലീസുകാര്‍ മറ്റുള്ളവരോട് കാര്യങ്ങളെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തി. പിന്നീട് പതിയെ ജീനിനെ വിളിപ്പിച്ച് കയ്യില്‍ വിലങ്ങണിയിച്ചു. അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതായി പ്രഖ്യാപിച്ചു.
ആഗ്രഹം നടത്തിയ ശേഷം ഇവര്‍ക്കൊപ്പം ഒരു ഫോട്ടോയും പൊലീസുകാര്‍ എടുത്തു. വിക്ടോറിയ പൊലീസ് ഈ ഫോട്ടോ പിന്നീട് സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിരുന്നു. ഇതോടെയാണ് സംഭവം ഏവരും അറിഞ്ഞത്.
വിചിത്രമായ ആഗ്രഹമാണെങ്കിലും വൃദ്ധയ്ക്ക് വേണ്ടി അത് ചെയ്ത പൊലീസിനെയാണ് ഏവരും അഭിനന്ദിക്കുന്നത്. മനോഹരിയായി ഒരുങ്ങി കിരീടം പോലും വച്ച് സന്തോഷപൂര്‍വം പൊലീസുകാര്‍ക്കൊപ്പമിരിക്കുന്ന ജീനിനെയാണ് ഫോട്ടോയില്‍ കാണുന്നത്. എന്തായാലും അസാധാരണമായ ഈ സംഭവം വാര്‍ത്തകളിലെല്ലാം ഇടം നേടിയിരിക്കുകയാണിപ്പോള്‍.
Also Read:- ഈ യോഗ പരിശീലകയ്ക്ക് എത്ര വയസുണ്ടെന്ന് പറയാമോ?