Wedding Video : മാലയിടും മുമ്പേ ഒരു റൗണ്ട് ഗെയിം; വിവാഹമണ്ഡപത്തില്‍ നിന്നൊരു കുഞ്ഞ് വീഡിയോ
ഓര്‍ക്കുമ്പോള്‍ മധുരമുള്ളൊരു ചിരി മുഖത്ത് വിരിയും വിധത്തില്‍ വിവാഹദിനത്തെ മനോഹരമാക്കാൻ തന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്. ടെൻഷൻ നിറഞ്ഞ മനസുമായി, നെഞ്ചിടിച്ച്, വിയര്‍ത്ത് ബഹളങ്ങള്‍ക്ക് നടുവില്‍ വിറച്ചുനിന്ന് താലി കെട്ടുകയും, താലി കെട്ടാൻ തലകുനിക്കുകയും ചെയ്യുന്ന കാലമൊക്കെ ഏതാണ്ട് തീര്‍ന്നെന്ന് സാരം
വിവാഹം, അതിനോട് താല്‍പര്യമുള്ള ഓരോരുത്തരെയും അപേക്ഷിച്ച് ജീവിതത്തിലെ പ്രധാനപ്പെട്ട ദിനമാണ്. എന്നെന്നും ഓര്‍മ്മകളില്‍ ഭംഗിയായി സൂക്ഷിക്കുന്നതിനായി ഈ ദിനം 'സ്പെഷ്യല്‍' ആക്കാൻ ശ്രമിക്കുന്നവര്‍ നിരവധിയാണ്. പാട്ടും ഡാൻസും ആഘോഷവുമൊക്കെയായി പ്രിയപ്പെട്ടവര്‍ക്കെല്ലാമൊപ്പം വിവാഹദിനം അവിസ്മരണീയമാക്കുന്നവരുണ്ട്. എന്തെങ്കിലും പ്രത്യേകമായ സംഭവങ്ങള്‍ നേരത്തെ തീരുമാനിച്ച പ്രകാരമോ അല്ലാതെയോ ചെയ്തുകൊണ്ട് വിവാഹദിനം സവിശേഷമാക്കുന്നവരുണ്ട്.
എന്തായാലും ഓര്‍ക്കുമ്പോള്‍ മധുരമുള്ളൊരു ചിരി മുഖത്ത് വിരിയും വിധത്തില്‍ വിവാഹദിനത്തെ മനോഹരമാക്കാൻ തന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്. ടെൻഷൻ നിറഞ്ഞ മനസുമായി, നെഞ്ചിടിച്ച്, വിയര്‍ത്ത് ബഹളങ്ങള്‍ക്ക് നടുവില്‍ വിറച്ചുനിന്ന് താലി കെട്ടുകയും, താലി കെട്ടാൻ തലകുനിക്കുകയും ചെയ്യുന്ന കാലമൊക്കെ ഏതാണ്ട് തീര്‍ന്നെന്ന് സാരം.
ഇപ്പോള്‍ വിവാഹമെന്നാല്‍ വെറും ആഘോഷമല്ല, തമാശയും കളിയും ചിരിയുമായി ആകെ 'ഫൺ' മോഡിലാണ് മുഴുവൻ ആഘോഷവും. അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. വിവാഹമണ്ഡപത്തില്‍ മാല ചാര്‍ത്തുന്നതിന് തൊട്ട് മുമ്പുള്ള നിമിഷങ്ങള്‍. വരനും വധുവും പരസ്പരം അഭിമുഖമായി നില്‍ക്കുന്നു. ഇവര്‍ക്ക് ചുറ്റുമായി പൂത്തിരി കത്തുന്നത് കാണാം.
മാലയിടുന്നതിന് മുമ്പ് ഇരുവരും തമാശയ്ക്ക് ഒരു റൗണ്ട് 'റോക്ക് പേപ്പര്‍ സിസേഴ്സ്' ഗെയിം കളിക്കുകയാണ്. നിറഞ്ഞ ചിരിയുമായി സുഹൃത്തുക്കളെ പോലെയോ, കുട്ടികളെ പോലെയോ ആഹ്ളാദപൂര്‍വമാണ് ഇരുവരും ഗെയിം കളിക്കുന്നത്. ഇതിന് ശേഷമാണ് മാലയിടുന്നത്.
മാലയിടുന്നതിന് തൊട്ടുമുമ്പ് വരനും വധുവും ചെയ്യുന്ന ഇത്തരം പ്രത്യേകമായ കാര്യങ്ങള്‍ അവരുടെ ബന്ധത്തിന്‍റെ തന്നെ സ്വഭാവം എടുത്തുകാണിക്കുന്നതാണ്. വൈവാഹികബന്ധത്തില്‍ സൗഹൃദമെന്നതിന് എത്രമാത്രം സ്ഥാനമുണ്ടെന്നത് വ്യക്തമാക്കുന്നതാണ് ഈ കുഞ്ഞ് വീഡിയോ. ഇതിലുമധികം സവിശേഷതകള്‍ ഒന്നുമില്ലെങ്കില്‍ പോലും ഈ വീഡിയോ കണ്ടിരിക്കുന്നത് ലക്ഷക്കണക്കിന് പേരാണ്. നിരവധി പേര്‍ ഈ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
'വെഡ്ഡിംഗ് വൈര്‍ ഇന്ത്യ' എന്ന പേജാണ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 'മനോഹരമായ വരണമാല്യം മാത്രമല്ല, ക്യൂട്ടായത് കൂടിയെന്ന് പറയണം. വിവാഹം ചെയ്തേ മതിയാകൂ എന്ന് നിങ്ങള്‍ ചിന്തിക്കുന്നൊരാളെ ടാഗ് ചെയ്യൂ'- എന്ന അടിക്കുറിപ്പുമായാണ് ഇവര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏറ്റക്കുറച്ചിലുകളില്ലാതെ പരസ്പരം തുല്യമായും സുഹൃത്തുക്കളായും കണ്ട് വിവാഹജീവിതത്തിലേക്ക് രണ്ട് വ്യക്തികള്‍ കടക്കുന്നത് ഇങ്ങനെയാണെന്നും, മനസിന് വളരെയധികം 'പോസിറ്റിവിറ്റി' നല്‍കുന്ന രംഗമെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റായി രേഖപ്പെടുത്തിയിരിക്കുന്നു.
വീഡിയോ കാണാം...
Also Read:- 30 വര്‍ഷം മുമ്പ് മരിച്ചവര്‍ വിവാഹിതരാകുന്നു!; ഇതെന്താണ് സംഭവമെന്ന് തോന്നിയോ?