ടിപ് നല്‍കിയില്ല, ഡെലിവെറി ബോയുടെ പ്രതികരണം കണ്ടോ; വീഡിയോ

അധികവും മദ്ധ്യവര്‍ഗവിഭാഗമാണ് ഇന്ത്യയിലുള്ളത് എന്നതുകൊണ്ടാണ് 'ടിപ്' നല്‍കുന്ന സമ്പ്രദായം ഇവിടെ അത്ര വ്യാപകമാകാത്തതും. എന്നാല്‍ വിദേശരാജ്യങ്ങളില്‍ പലയിടങ്ങളിലും 'ടിപ്' നല്‍കുകയെന്നത് പതിവ് രീതിയാണ്. 'ടിപ്' നല്‍കാതിരിക്കുന്നതാണ് അവിടങ്ങളിലെല്ലാം അസാധാരണം

pizza delivery boy eats a slice himself after consumer refuses to give him tip

ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായ കാലമാണിത്. പ്രത്യേകിച്ച് നഗരങ്ങളിലാണെങ്കില്‍ കൊവിഡ് കാലത്ത് അധികവും ഭക്ഷണം വീട്ടിലിരുന്ന് തന്നെ ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കാനാണ് അധികപേരും ശ്രമിക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട പല കമ്പനികളും ഉണ്ട്. 

എന്നാല്‍ ഇവയില്‍ മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് ആവശ്യത്തിന് ശമ്പളം പോലും നല്‍കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. ശമ്പളത്തിന് പുറമെ നേരത്തേ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു, അവ പൂര്‍ണ്ണമായും ഒഴിവാക്കി എന്നിങ്ങനെയുള്ള പരാതികളും ഉയര്‍ന്നിരുന്നു. 

ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ആശ്വാസമാവുക, ഉപഭോക്താക്കള്‍ നല്‍കുന്ന 'ടിപ്' ആയിരിക്കും. ഇന്ത്യയിലാണെങ്കില്‍ 'ടിപ്' നല്‍കുന്ന രീതി വളരെ കുറവാണ്. നല്‍കുന്ന പണത്തിനുള്ള ഭക്ഷണം വാങ്ങിക്കുക, തൊഴിലാളിക്ക് ഉള്ള ശമ്പളം കമ്പനി നല്‍കും എന്നതാണ് ഇവിടെ പൊതുവിലുള്ള ചിന്താഗതി. 

അധികവും മദ്ധ്യവര്‍ഗവിഭാഗമാണ് ഇന്ത്യയിലുള്ളത് എന്നതുകൊണ്ടാണ് 'ടിപ്' നല്‍കുന്ന സമ്പ്രദായം ഇവിടെ അത്ര വ്യാപകമാകാത്തതും. എന്നാല്‍ വിദേശരാജ്യങ്ങളില്‍ പലയിടങ്ങളിലും 'ടിപ്' നല്‍കുകയെന്നത് പതിവ് രീതിയാണ്. 'ടിപ്' നല്‍കാതിരിക്കുന്നതാണ് അവിടങ്ങളിലെല്ലാം അസാധാരണം.

അത്തരത്തില്‍ 'ടിപ്' നല്‍കാന്‍ വിസമ്മതിച്ച ഉപഭോക്താവിനോട് പിസ ഡെലിവെറി ബോയ് ചെയ്ത രസകരമായ പ്രതികാരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും മറ്റും ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. പിസ ഡെലിവെറി ചെയ്ത ശേഷം ടിപ്പിനായി കാത്തുനില്‍ക്കുകയാണ് യുവാവ്. 

എന്നാല്‍ 'ടിപ്' നല്‍കാനില്ലെന്ന് കസ്റ്റമര്‍ അറിയിച്ചതോടെ ഇതില്‍ രോഷാകുലനായ ഡെലിവെറി ബോയ്, പിസ ബോക്‌സ് തുറന്ന് അതില്‍ നിന്ന് ഒരു സ്ലൈസ് പിസയെടുത്ത് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. സമീപത്തുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം പിന്നീട് വീട്ടുടമസ്ഥന്‍ തന്നെ പുറത്തുവിടുകയായിരുന്നു. 

വീഡിയോ കണ്ടവരില്‍ രണ്ട് പക്ഷക്കാരും ഉള്‍പ്പെടുന്നുണ്ട്. 'ടിപ്' നല്‍കുകയെന്നത് കസ്റ്റമറുടെ തീരുമാനമാണെന്നും അതില്ലെങ്കില്‍ ഇത്തരത്തിലല്ല പ്രതികരിക്കേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അതേസമയം പിസ ഡെലിവെറി ബോയ്മാരെ പോലെ ചെറിയ ജോലികളില്‍ തുടരുന്നവരുടെ ആശ്വാസം കസ്റ്റമേഴ്‌സിന്റെ കരുതല്‍ തന്നെയാണെന്നും അതില്‍ യുവാവിനെ വീട്ടുകാരന്‍ നിരാശപ്പെടുത്തിയെന്നുമാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്. 

വീഡിയോ കാണാം...

 

Also Read:- മൂവ്വായിരത്തിനടുത്ത് ബില്ല്; കസ്റ്റമര്‍ റെസ്റ്റോറന്റിന് നല്‍കിയത് 11 ലക്ഷത്തിലധികം രൂപ!

Latest Videos
Follow Us:
Download App:
  • android
  • ios