'പിറ്റ്ബുള്‍' ഇങ്ങനെയും ചെയ്യും; സന്തോഷപ്പെടുത്തുന്ന കാഴ്ച..
അക്രമവാസനയുള്ള നായ്ക്കളെ പറ്റി പറയുമ്പോള്‍ മിക്കവരും പ്രതിപാദിച്ച ഒരിനമാണ് പിറ്റ്ബുള്‍. ലോകത്തിന്‍റെ പലയിടങ്ങളിലായി ഉടമസ്ഥരെയടക്കം അതിദാരുണമായി കൊലപ്പെടുത്തിയ ചരിത്രം പിറ്റ്ബുളിനുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള സംഭവങ്ങളുടെ പേരില്‍ ആ ഇനത്തില്‍ പെടുന്ന നായ്ക്കളെ ഒന്നടങ്കം മോശമാക്കി ചിത്രീകരിക്കുന്നതില്‍ കഴമ്പില്ലല്ലോ.
നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ സജീവമായിരുന്ന ദിവസങ്ങളായിരുന്നു കടന്നുപോയത്. അക്രമാസക്തരായ തെരുവുനായ്ക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങളും ഇതില്‍ കുട്ടികളടക്കമുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതുമെല്ലാം നമുക്ക് വേദന പകര്‍ന്ന സംഭവങ്ങളാണ്.
ഇക്കൂട്ടത്തില്‍ തന്നെ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അക്രമസംഭവങ്ങളും ഇത്തരത്തില്‍ അക്രമവാസനയുള്ള നായ്ക്കളെ പിന്നീട് തെരുവില്‍ ഉപേക്ഷിക്കുന്നതുമെല്ലാം ചര്‍ച്ചകളില്‍ വന്നിരുന്നു. ഇക്കൂട്ടത്തില്‍ അക്രമവാസനയുള്ള നായ്ക്കളെ പറ്റി പറയുമ്പോള്‍ മിക്കവരും പ്രതിപാദിച്ച ഒരിനമാണ് പിറ്റ്ബുള്‍.
ലോകത്തിന്‍റെ പലയിടങ്ങളിലായി ഉടമസ്ഥരെയടക്കം അതിദാരുണമായി കൊലപ്പെടുത്തിയ ചരിത്രം പിറ്റ്ബുളിനുണ്ട്. എന്നാല്‍ ഇങ്ങനെയുള്ള സംഭവങ്ങളുടെ പേരില്‍ ആ ഇനത്തില്‍ പെടുന്ന നായ്ക്കളെ ഒന്നടങ്കം മോശമാക്കി ചിത്രീകരിക്കുന്നതില്‍ കഴമ്പില്ലല്ലോ.
ഇപ്പോഴിതാ പിറ്റ്ബുള്‍ ഇനത്തില്‍ പെടുന്നൊരു നായയുടെ ബുദ്ധിസാമര്‍ത്ഥ്യവും കരുതലും വ്യക്തമാക്കുന്നൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയിയല്‍ ശ്രദ്ധേയമാകുന്നത്. ബ്രസീലില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്.
ഒരു വീട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ വീണുപോയ പട്ടിക്കുഞ്ഞിനെ ഓടിയെത്തി രക്ഷപ്പെടുത്തുന്ന പിറ്റ്ബുളിനെയാണ് വീഡിയോയില്‍ കാണുന്നത്. മൂന്ന് മാസം മാത്രം പ്രായമുള്ള പട്ടിക്കുഞ്ഞ് അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്ന മറ്റ് പട്ടികുഞ്ഞുങ്ങള്‍ ബഹളം വയ്ക്കുന്നു.
സംഭവം ശ്രദ്ധയില്‍ പെട്ടതോടെ അങ്ങോട്ട് ഓടിയെത്തുകയാണ് മുതിര്‍ന്ന പിറ്റ്ബുള്‍. തുടര്‍ന്ന് അത് വെള്ളത്തിലേക്ക് ചാടിയിറങ്ങി പട്ടിക്കുഞ്ഞിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുന്നു. ഇതിന് പിന്നാലെ ഇവരുടെ ഉടമസ്ഥ ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.
ഇവര്‍ പിന്നീട് 'ന്യൂയോര്‍ക്ക് പോസ്റ്റി'ന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ വളര്‍ത്തുനായ അഥീനയെ പറ്റി വാചാലയാവുകയും ചെയ്തിരുന്നു. അഞ്ച് വയസുള്ള പിറ്റ്ബുള്‍ ആണ് അഥീന. എല്ലായ്പോഴും മറ്റ് നായ്ക്കളെയും പ്രത്യേകിച്ച് കുഞ്ഞുങ്ങളെയുമെല്ലാം നോക്കുന്നത് അഥീനയാണത്രേ.
വീട്ടിലെ ഏതെങ്കിലും മനുഷ്യര്‍ക്ക് ഇത്തരത്തിലൊരു അപകടമുണ്ടായാല്‍ ഇവര്‍ ഇതുപോലെ ചെയ്യുമോ എന്നാണ് ചിലര്‍ വീഡിയോ കണ്ട ശേഷം ചോദിക്കുന്നത്. വളര്‍ത്തുനായ്ക്കള്‍, മറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ തീര്‍ച്ചയായും അവയുടെ വീട്ടിലുള്ള അംഗങ്ങളെ ജീവൻ കളഞ്ഞും സുരക്ഷിതരമാക്കുമെന്നാണ് ഈ ചോദ്യങ്ങള്‍ക്ക് വ്യാപകമായി ലഭിച്ചിരിക്കുന്ന മറുപടി.
വീഡിയോ...
Also Read:- കാണേണ്ട വീഡിയോ തന്നെ; കനാലില്‍ വീണ നായയെ രക്ഷപ്പെടുത്തുന്ന തൊഴിലാളി