ഇത്രയും രൂപയോ; കയ്യിൽ പിടിച്ചിരിക്കുന്ന ഈ ഗാര്‍ബേജ് ബാഗിന്റെ വില കേട്ടാൽ ഞെട്ടും
ആഡംബര ഫാഷൻ ബ്രാൻഡായ ബലെൻസിയാഗയാണ് (Balenciaga) ഈ ഗാര്‍ബേജ് ബാഗ് കൊണ്ടു വന്നതിന് പിന്നിൽ. കറുപ്പ്, വെള്ള, ചുവപ്പ്, നീല, മഞ്ഞ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ബാഗ് ലഭ്യമാണ്.
ഉയർന്ന നിലവാരമുള്ള ആഡംബര ബ്രാൻഡുകളിലുള്ള ബാഗുകളും മറ്റ് വസ്തുക്കളും എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ഒരു ഗാര്‍ബേജ് ബാഗ്. 1.4 ലക്ഷം രൂപ വിലയുള്ള ഒരു ഗാർബേജ് ബാഗിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?.
ആഡംബര ഫാഷൻ ബ്രാൻഡായ ബലെൻസിയാഗയാണ് (Balenciaga) ഈ ഗാര്‍ബേജ് ബാഗ് കൊണ്ടു വന്നതിന് പിന്നിൽ. 1,790 ഡോളർ (1.4 ലക്ഷം രൂപ) വിലയുണ്ട്. കറുപ്പ്, വെള്ള, ചുവപ്പ്, നീല, മഞ്ഞ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ബാഗ് ലഭ്യമാണ്. ഈ ബാഗ് പുറത്തിറക്കിയതിന് പിന്നാലെ നിരവധി ട്വിറ്റർ ഉപയോക്താക്കൾ വിവിധ കമന്റുകൾ പോസ്റ്റ് ചെയ്തു.
ഗാര്‍ബേജ് ബാഗിനെ പറ്റി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഈ ബാഗ് കാൾഫ്‌സ്കിൻ ലെതർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മാർച്ചിൽ പാരീസിൽ നടന്ന ഫാൾ 2022 റെഡി-ടു-വെയർ ശേഖരത്തിൽ ഈ ബാഗ് ഉണ്ടായിരുന്നു.
"ലോകത്തിലെ ഏറ്റവും വിലകൂടിയ ട്രാഷ് ബാഗ് നിർമ്മിക്കാനുള്ള അവസരം നഷ്ടപ്പെടുത്താൻ കഴിഞ്ഞില്ല. കാരണം ആരാണ് ഫാഷൻ ഇഷ്ടപ്പെടാത്തത്?"...- ബലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെംന ഗ്വാസലിയ വിമൻസ് വെയർ ഡെയ്‌ലിയോട് പറഞ്ഞു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബാഗിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
എന്തിനാണ് ഇത്രയും കൂടിയ ബാഗുകൾ എന്നൊരാൾ ചിത്രങ്ങൾക്ക് താഴേ കമന്റ് ചെയ്തു. ഇത് തികച്ചും വിഡ്ഢിത്തമാണ്. പരിഹാസ്യവും വെറുപ്പുളവാക്കുന്നതുമായ ഈ അമിത വിലയുള്ള ബാഗ് നിർമ്മിച്ചത് ശരിയല്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ഇങ്ങനെ വില കൂടിയ ബാഗുകൾ വാങ്ങാൻ ആളുകളുണ്ടോ എന്ന് മറ്റൊരാൾ പോസ്റ്റിന് താഴേ കമന്റ് ചെയ്തു.