ഇത് 'റെയിൻബോ' അല്ല, 'ഫോഗ്ബോ'; അസാധാരണമായ കാഴ്ച

മഴവില്ല് കാണുന്നത് ഏവര്‍ക്കും അത്യന്തം സന്തോഷം പകരുന്ന അനുഭവമാണ്. ആരും അല്പനേരം അതുതന്നെ നോക്കിനില്‍ക്കാതെ കടന്നുപോകാറുമില്ല. ആകാശത്ത് വലിയ വില്ല് പോലെ ഏഴ് നിറങ്ങളങ്ങനെ പരസ്പരം ഒട്ടിക്കിടക്കുന്ന മനോഹരമായ കാഴ്ച എത്ര കണ്ടാലും മതിവരുന്നതല്ല. 

photographer shares beautiful picture of fogbow

പ്രകൃതി നമുക്കായി ഒരുക്കിവയ്ക്കുന്ന വിരുന്നുകള്‍ എത്രയാണെന്ന് പറയാനോ വര്‍ണിക്കാനോ തന്നെ സാധ്യമല്ല, അല്ലേ? പലപ്പോഴും നമ്മുടെ അറിവിനും അനുഭവങ്ങള്‍ക്കുമെല്ലാമപ്പുറമുള്ള കാഴ്ചകളിലൂടെയും യാത്രകളിലൂടെയും പ്രകൃതി നമ്മെ കൊണ്ടുപോകാറുണ്ട്. 

അത്തരത്തിലൊരു കാഴ്ചയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. റെയിൻബോ അഥവാ മഴവില്ല് നിങ്ങളെല്ലാം കണ്ടിരിക്കും. അല്‍പം മഴക്കാറും എന്നാല്‍ വെയിലുമെല്ലാം കൂടിക്കലര്‍ന്നിരിക്കുന്ന അന്തരീക്ഷത്തിലാണ് പൊതുവെ മഴവില്ല് കാണപ്പെടുന്നത്. 

മഴവില്ല് കാണുന്നത് ഏവര്‍ക്കും അത്യന്തം സന്തോഷം പകരുന്ന അനുഭവമാണ്. ആരും അല്പനേരം അതുതന്നെ നോക്കിനില്‍ക്കാതെ കടന്നുപോകാറുമില്ല. ആകാശത്ത് വലിയ വില്ല് പോലെ ഏഴ് നിറങ്ങളങ്ങനെ പരസ്പരം ഒട്ടിക്കിടക്കുന്ന മനോഹരമായ കാഴ്ച എത്ര കണ്ടാലും മതിവരുന്നതല്ല. 

എന്നാല്‍ ഇതങ്ങനെയല്ല, റെയിൻബോ എന്ന് കേട്ടിട്ടുള്ളവരൊന്നും തന്നെ കേട്ടിരിക്കാൻ സാധ്യതയില്ലാത്തതാണ് ഫോഗ്ബോ. സംഗതി അത്ര സാധാരണമായ കാഴ്ചയല്ലെന്നത് കൊണ്ട് തന്നെയാണ് ഇതിനത്ര പ്രചാരമില്ലാത്തതും. അധികവും കുന്നിൻപ്രദേശങ്ങളിലും കാടിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലുമെല്ലാമാണ് ഈ പ്രതിഭാസം കാണപ്പെടുക.

പേരില്‍ സൂചിപ്പിക്കും പോലെ തന്നെ ഫോഗ് അഥവാ മൂടല്‍മഞ്ഞാണ് ഇവിടെ മഴവില്ല് പോലെ കാണപ്പെടുന്നത്. എന്നാല്‍ മറ്റ് നിറങ്ങളൊന്നുമില്ലെന്നല്ല. അതെല്ലാം വളരെ അവ്യക്തമായി ഇതില്‍ കാണാൻ സാധിക്കും. മൂടല്‍മഞ്ഞ് അധികമുള്ള സ്ഥലങ്ങളിലാണ് ഇത് കാണപ്പെടുന്നത്. 

സൻ ഫ്രാന്‍സിസ്കോയില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ സ്റ്റുവര്‍ട്ട് ബെര്‍മൻ ആണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രം നിരവധി പേരാണ് പിന്നീട് പങ്കുവച്ചത്. കാണാൻ കിട്ടാത്ത അപൂര്‍വമായ കാഴ്ചയായതിനാല്‍ തന്നെയാണ് ചിത്രത്തിന് ശ്രദ്ധ ലഭിക്കുന്നത്. 

ആകാശത്തിലും താഴെ തിങ്ങിനിറഞ്ഞുകിടക്കുന്ന കാടിനും മുകളിലായാണ് ഫോഗ്ബോ കാണുന്നത്. വല്ലാത്തൊരു അനുഭവം നല്‍കുന്ന ചിത്രം തന്നെയാണിതെന്നാണ് കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

പെനിസുലയിലെ ഹാവ്ക് ഹില്ലില്‍ വച്ചാണത്രേ ബെര്‍മൻ യാദൃശ്ചികമായി ഈ കാഴ്ച കണ്ടത്. ഏതാണ്ട് ഇരുപത് മിനുറ്റോളം അദ്ദേഹം അവിടെ ചെലവഴിച്ചുവെന്നും തിരികെ പോരുമ്പോഴും ഫോഗ്ബോ അങ്ങനെ തന്നെ ഉണ്ടായിരുന്നുവെന്നും ബെര്‍മൻ പറയുന്നു. ഇതിനിടെയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

 

Also Read:- ഇങ്ങനെയൊരു സ്ഥലത്ത് ജോലി കിട്ടിയാലോ? കൊള്ളാമോ?

Latest Videos
Follow Us:
Download App:
  • android
  • ios