65കാരന്റെ ജനനേന്ദ്രിയത്തിൽ പെരുമ്പാമ്പ് കടിച്ചു, പിന്നീട് സംഭവിച്ചത്...
രാവിലെ ടോയ്‌ലറ്റിൽ കയറിയപ്പോൾ ക്ലോസറ്റിൽ പെരുമ്പാമ്പ് കിടന്നത് ഇയാൾ ശ്രദ്ധിച്ചില്ല. ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ ജനനേന്ദ്രിയത്തിൽ നുള്ളിയത് പോലുള്ള വേദന അനുഭവപ്പെട്ടു. തുടർന്ന് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ ഇയാൾ കണ്ടത്. ഉടൻ തന്നെ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു.
65കാരന്റെ ജനനേന്ദ്രിയത്തിൽ പെരുമ്പാമ്പ് കടിച്ചു. ഓസ്ട്രിയയുടെ തെക്കൻ സിറ്റിയായ ഗ്രാസിലാണ് സംഭവം.
അയൽവാസി വളർത്തിയ പെരുമ്പാമ്പാണ് 65കാരനെ കടിച്ചത്. വീട്ടിൽ നിന്നും ഡ്രെയിനേജ് വഴി പുറത്തിയങ്ങിയ പാമ്പ് 65കാരന്റെ വീട്ടിലെത്തി ടോയ്‌ലറ്റിൽ കയറി കിടക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് സംഭവം. രാവിലെ ടോയ്‌ലറ്റിൽ കയറിയപ്പോൾ ക്ലോസറ്റിൽ പെരുമ്പാമ്പ് കിടന്നത് ഇയാൾ ശ്രദ്ധിച്ചില്ല.
ടോയ്‌ലറ്റിൽ ഇരിക്കുമ്പോൾ ജനനേന്ദ്രിയത്തിൽ നുള്ളിയത് പോലുള്ള വേദന അനുഭവപ്പെട്ടു. തുടർന്ന് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ ഇയാൾ കണ്ടത്. ഉടൻ തന്നെ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു.
തുടർന്ന് പാമ്പു പിടുത്തക്കാരനുമായി പൊലീസ് 65കാരന്റെ വീട്ടിലെത്തി. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. പാമ്പിനെ ക്ലോസറ്റിൽ നിന്നുമെടുക്കാൻ അൽപം ബുദ്ധിമുട്ടിയതായി പാമ്പ് പിടുത്തക്കാരൻ വെർണർ സ്റ്റാങ്‌ൾ പറഞ്ഞു.
ക്ലോസെറ്റിൽ നിന്നും പുറത്തെടുത്ത പാമ്പിനെ ഉടമയ്ക്ക് തിരികെ നൽകി. വിഷരഹിതമായ 11 പാമ്പുകളെയാണ് ഉടമ തന്റെ വീട്ടിൽ വളർത്തുന്നത്. ഈ പെരുമ്പാമ്പ് രക്ഷപ്പെട്ട വിവരം അറിഞ്ഞിരുന്നില്ലെന്നും ഉടമ പറഞ്ഞു. ഇതൊരു പുതിയ അനുഭവമാണെന്ന് വെർണർ സ്റ്റാങ്‌ൾ പറഞ്ഞു.
ചിത്രം വരയ്ക്കുന്ന ആനയുടെ പെയിന്‍റിംഗ് വിറ്റത് നാല് ലക്ഷം രൂപയ്ക്ക്; വീഡിയോ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona