മുഖസൗന്ദര്യത്തിനായി പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ
രുചികരമായ ഫലങ്ങളിൽ ഒന്നാണ് പപ്പായ, രോഗപ്രതിരോധശേഷി നിലനിർത്താൻ കഴിവുള്ള പപ്പായയിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, കാൽസ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ പപ്പായ ദഹനപ്രക്രിയയും സുഗമമാക്കുന്നു. ഇതിനെല്ലാം പുറമെ നല്ലൊരു ചർമ സംരക്ഷണ ഉപാധി കൂടിയാണ് പപ്പായ.
മുഖസൗന്ദര്യത്തിന് പപ്പായ എത്രമാത്രം ഗുണകരമാണെന്ന് പലർക്കും അറിയില്ല. വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ, കറുപ്പ് എന്നിവ മാറാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം...
ഒന്ന്...
അരക്കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും ഇടുക. ഏകദേശം 15 മിനിറ്റ് നേരം കാത്തിരുന്ന ശേഷം തുടർന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം.
രണ്ട്...
അരക്കപ്പ് പഴുത്ത പപ്പായ ചെറുതായി അരിഞ്ഞ് നന്നായി ഉടച്ചെടുക്കാം. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങാ നീരും ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. ഉണങ്ങാനായി 10-15 മിനിറ്റെങ്കിലും കാത്തിരിക്കാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയുക.
മൂന്ന്...
ഒരു പകുതി കുക്കുമ്പർ ചെറിയ കഷ്ണങ്ങളായി അരിഞ്ഞടുത്ത് അതിലേയ്ക്ക് കാൽ കപ്പ് പപ്പായ കഷ്ണങ്ങളും കാൽക്കപ്പ് പഴുത്ത വാഴപ്പഴവും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിച്ച് 15 മിനിറ്റ് കാത്തിരിക്കുക. ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.
ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? ചര്‍മ്മ സംരക്ഷണത്തിനായി ചെയ്യേണ്ട പത്ത് കാര്യങ്ങള്‍...