Relationships : കൊവിഡ് കാലം വരുത്തിയ മാറ്റം; രണ്ടിലൊരു ഇന്ത്യക്കാരും തേടുന്നത് ഉറപ്പുള്ള ബന്ധങ്ങളെന്ന് സര്‍വേ

കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും ഏകാന്തതയുമാണ്  ആളുകളില്‍ ഇത്തരത്തില്‍ ബന്ധങ്ങളുടെ വില മനസ്സിലാക്കാന്‍ സഹായിച്ചതെന്നും സര്‍വേ സൂചിപ്പിക്കുന്നു. വൈകാരിക ബന്ധങ്ങള്‍ സ്വന്തം ജീവിതത്തില്‍ ആവശ്യമാണെന്ന് യുവതലമുറ മനസ്സിലാക്കുന്നു. 

One in Two Indians Wants Serious Committed Relationship Says Survey

കൊവിഡ് കാലം മനുഷ്യ ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് പുതിയ സര്‍വേ (Survey). സിംഗിള്‍ ആയ രണ്ടിലൊരു ഇന്ത്യക്കാരും ഉറപ്പുള്ള ബന്ധങ്ങളാണ് (Serious Relationship) തേടുന്നതെന്നാണ് പുത്തന്‍ സര്‍വേയില്‍ പറയുന്നത്. ബബിള്‍ (Bumble) എന്ന ഡേറ്റിങ് ആപ്പ് (dating app) നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

കൊവിഡിനെ (Covid) തുടര്‍ന്നുള്ള ലോക്ക്ഡൗണും (lockdown) ഏകാന്തതയുമാണ്  ആളുകളില്‍ ഇത്തരത്തില്‍ ബന്ധങ്ങളുടെ വില മനസ്സിലാക്കാന്‍ സഹായിച്ചതെന്നും സര്‍വേ സൂചിപ്പിക്കുന്നു. വൈകാരിക ബന്ധങ്ങള്‍ സ്വന്തം ജീവിതത്തില്‍ ആവശ്യമാണെന്ന് യുവതലമുറ മനസ്സിലാക്കുന്നു. അതിനാല്‍  പകുതിയോളം പേരും 'സീരിയസ് റിലേഷന്‍ഷിപ്പുകള്‍' ആണ് ഇപ്പോള്‍ തിരയുന്നതത്രേ. 

ഇതുകൂടാതെ,  ദില്ലി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ അഞ്ചിലൊരാളും വിവാഹിതരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സര്‍വേയില്‍ പറയുന്നു.  33 ശതമാനം ഇന്ത്യക്കാര്‍ വ്യക്തികളെ കാണുന്നതിന് മുന്‍പായി വീഡിയോ ഡേറ്റിങ് നടത്തി ആളെക്കുറിച്ച് കൂടുതല്‍ അറിയാനും മനസ്സിലാക്കാനും ശ്രമിക്കുന്നുവെന്നും സര്‍വേ പറയുന്നു. 

ഡേറ്റിങ് ആപ്പിലൂടെ ഇണയെ കണ്ടെത്തുന്നവരില്‍ 60 ശതമാനം യുവതലമുറയും നോക്കുന്നത് വൈകാരിക അടുപ്പമാണ്. 55 ശതമാനം പേരാകട്ടെ മുന്‍തൂക്കം നല്‍കുന്നത് നല്ല കരുണയുള്ള മനസ്സിനാണെന്നും സര്‍വേ പറയുന്നു. 

Also Read: 'എന്‍റെ അമ്മയ്ക്കൊപ്പം താമസിക്കാൻ തയാറാകുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യൂ'; സാറ അലി ഖാന്‍

Latest Videos
Follow Us:
Download App:
  • android
  • ios