Rain Video : ഇങ്ങനെയൊരു 'നൊസ്റ്റാള്‍ജിയ' ഇല്ലാത്തവര്‍ ആരുണ്ട്?
ഒരു കുടയില്‍ ഒന്നിച്ച് പോകുന്ന ആറ് കുഞ്ഞുങ്ങളാണ് വീഡിയോയിലുള്ളത്. സ്കൂളിലേക്ക് പോവുകയോ സ്കൂളില്‍ നിന്ന് വരികയോ ചെയ്യുകയാണിവര്‍.
മഴക്കാലം എന്ന് കേട്ടാല്‍ ( Monsoon Season ) തന്നെ ഗൃഹാതുരത തോന്നുന്നവരാണ് മലയാളികള്‍. പഴയ മഴക്കാല ഓര്‍മ്മകളും ( Rain Memories ) ജീവിതവുമെല്ലാം ഒരു മഴ പെയ്തു തോരുമ്പോഴേക്ക് മനസില്‍ നിറയുന്നവര്‍. അത്തരക്കാര്‍ക്ക് എന്തായാലും മനസിലാകുന്നൊരു വീഡിയോ ആണിപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു കുടയില്‍ ഒന്നിച്ച് പോകുന്ന ആറ് കുഞ്ഞുങ്ങളാണ് വീഡിയോയിലുള്ളത്. സ്കൂളിലേക്ക് പോവുകയോ സ്കൂളില്‍ നിന്ന് വരികയോ ചെയ്യുകയാണിവര്‍. വാഹനത്തില്‍ പോകുന്ന ആരോ പകര്‍ത്തിയ ഒരു ദൃശ്യമാണിതെന്ന് വ്യക്തം. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് ഹൃദ്യമായ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
ചങ്ങാത്തത്തിന്‍റെ മഹനീയതയാണ് അവനീഷ് ശരണ്‍ വീഡിയോയിലുടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത്. എന്നാല്‍ മഴയില്‍ ( Monsoon Season ) ഇങ്ങനെ നടന്നുപോയിട്ടുള്ളതിന്‍റെ ഓര്‍മ്മകളിലേക്കും ആ തണുപ്പിലേക്കുമാണ് പെട്ടെന്ന് ഈ വീഡിയോ നമ്മെ കൊണ്ടുപോവുക. പ്രത്യേകിച്ച് തൊണ്ണൂറുകളിലും അതിന് മുമ്പുമായി ജനിച്ചവര്‍ക്കാണ് ഇത് കൂടുതലും സ്പര്‍ശിക്കുക.
എന്തായാലും നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണങ്ങളറിയിച്ചിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ഈ മഴക്കാലത്ത് പഴയ മഴയോര്‍മ്മകളിലേക്ക് ( Rain Memories ) ഓടിപ്പോകാൻ ഇതിലും മികച്ചൊരു കാഴ്ചാനുഭവം നിങ്ങള്‍ കണ്ടിരിക്കില്ലെന്ന് തന്നെ പറയാം. മനസ് നിറയ്ക്കുന്ന ആ കാഴ്ചയിലേക്ക്...
Also Read:- 'ക്ലൈമാക്സ് ആണ് പൊളി'; 'കുഞ്ഞ്' മോഡലിന്‍റെ രസകരമായ വീഡിയോ