കര്‍ഫ്യൂ മറികടന്ന് കാമുകിയെ കാണണമെന്ന് ആവശ്യം; യുവാവിന് പൊലീസിന്റെ കിടിലന്‍ മറുപടി

വളരെയധികം പരിഗണനയോടെയും മാനുഷികതയോടെയും എന്നാല്‍ ഒരുപാട് പേരെ സ്വാധീനിക്കുന്ന തരത്തിലുമാണ് മുംബൈ പൊലീസ് യുവാവിന് മറുപടി നല്‍കിയിരിക്കുന്നതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ പാലിക്കേണ്ട സാമൂഹികമര്യാദ പാലിക്കുവാന്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിപ്പിക്കുന്ന മുംബൈ പൊലീസിന്റെ ട്വീറ്റ് സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്

mumbai police gives hilarious reply to youths tweet

കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പലയിടങ്ങളിലും ഭാഗികമായും അല്ലാതെയുമെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. അവശ്യസര്‍വീസുകളൊഴിക്കെ മറ്റെല്ലാം തടയുന്ന കാഴ്ചയാണ് പലയിടങ്ങളിലും കാണാനാകുന്നത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് അധികൃതര്‍ ഇത്തരത്തിലുള്ള നടപടികളിലേക്ക് നീങ്ങുന്നത്. 

ഇതിനിടെ മുംബൈയില്‍ നടന്ന രസകമായൊരു സംഭവം  ട്വിറ്ററില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. കര്‍ഫ്യൂ മറികടന്ന് കാമുകിയെ കാണാന്‍ സാധിക്കുമോയെന്ന യുവാവിന്റെ അഭ്യര്‍ത്ഥനയോട് മുംബൈ പൊലീസ് പ്രതികരിച്ച രീതിയാണ് വൈറലായിരിക്കുന്നത്.

അവശ്യകാര്യങ്ങള്‍ക്ക് സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ ആവശ്യം സൂചിപ്പിക്കുന്ന കളര്‍ സ്റ്റിക്കറുകള്‍ പതിപ്പിക്കാനുള്ള പൊലീസിന്റെ തീരുമാനത്തിന് പിന്നാലെ കാമുകിയെ കാണാന്‍ പോകണമെങ്കില്‍ ഏത് നിറത്തിലുള്ള സ്റ്റിക്കറാണ് ഉപയോഗിക്കേണ്ടത് എന്ന ചോദ്യവുമായി യുവാവ് ട്വീറ്റ് ചെയ്യുകയായിരുന്നു. എനിക്കവളെ 'മിസ്' ചെയ്യുന്നുവെന്നും യുവാവ് ട്വിറ്ററില്‍ കുറിച്ചു. 

ഈ ട്വീറ്റിന് മറുപടിയുമായി വൈകാതെ മുംബൈ പൊലീസെത്തി. 

'കാമുകിയെ കാണുക എന്നത് താങ്കള്‍ക്ക് അവശ്യകാര്യമാണെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. എന്നാല്‍ അത് ഞങ്ങളുടെ അവശ്യസര്‍വീസുകളില്‍ ഉള്‍പ്പെടുന്നില്ല. അകലം ഹൃദയങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയേ ഉള്ളൂ, നിലവില്‍ ആരോഗ്യത്തോടെയിരിക്കുക. ഒരു ആയുസ് മുഴുവന്‍ ഒരുമിച്ച് ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു. ഈ സമയവും കടന്നുപോകും...' - ഇതായിരുന്നു മുംബൈ പൊലീസിന്റെ മറുപടി. 

 

 

Also Read:- പൈനാപ്പിളും പിസയും വരെ ചേരും, പക്ഷേ ഇത് നടക്കില്ല; മുംബൈ പൊലീസിന്റെ രസകരമായ പോസ്റ്റ്...

വളരെയധികം പരിഗണനയോടെയും മാനുഷികതയോടെയും എന്നാല്‍ ഒരുപാട് പേരെ സ്വാധീനിക്കുന്ന തരത്തിലുമാണ് മുംബൈ പൊലീസ് യുവാവിന് മറുപടി നല്‍കിയിരിക്കുന്നതെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യങ്ങളില്‍ പാലിക്കേണ്ട സാമൂഹികമര്യാദ പാലിക്കുവാന്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിപ്പിക്കുന്ന മുംബൈ പൊലീസിന്റെ ട്വീറ്റ് സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്. നേരത്തേയും വിവിധ വിഷയങ്ങളിലെ ബോധവത്കരണത്തിന്റെ പേരില്‍ മുംബൈ പൊലീസ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി...

Latest Videos
Follow Us:
Download App:
  • android
  • ios