'മുള്ളുള്ള തണ്ടിൽ റോസാപ്പൂ പോലെ സുന്ദരിയാണീ അമ്മ' ; വെെറലായി നാലാം ക്ലാസുകാരന്റെ ആ മനോഹര കവിത

നാലാം ക്ലാസിൽ പഠിക്കുന്ന മകൻ തനിക്കായി എഴുതിയ കവിതകൾ ട്വിറ്ററിൽ പങ്കുവച്ച് അമ്മ. Madeleine Gunhart എന്ന ട്വിറ്ററിൽ അക്കൗണ്ടിലൂടെ കവിത പങ്കുവയ്ക്കുകയായിരുന്നു.

mother shares poetry of her fourth grader son In wholesome twitter thread

വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം കവിതയാണ്. നാലാം ക്ലാസിൽ പഠിക്കുന്ന മകൻ തനിക്കായി എഴുതിയ കവിതകൾ ട്വിറ്ററിൽ പങ്കുവച്ച് അമ്മ. Madeleine Gunhart എന്ന ട്വിറ്ററിൽ അക്കൗണ്ടിലൂടെ കവിത പങ്കുവയ്ക്കുകയായിരുന്നു.

"രണ്ടു വർഷം മുമ്പ് വിദൂര പഠനത്തിനിടെ നാലാം ക്ലാസുകാരൻ ഇത് എഴുതി" എന്ന അടിക്കുറിപ്പിനൊപ്പം മൂന്ന് വ്യത്യസ്ത കവിതകളാണ് അവർ പങ്കുവച്ചത്.  "എനിക്ക് ഒരു കവിതയെക്കുറിച്ച് ഒരു ആശയം ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അത് എന്റെ മനസ്സിൽ നിന്ന് മാറി വീടിനു ചുറ്റും അലഞ്ഞുനടക്കുന്നു." എന്നാണ് കുറിച്ചത്.

 മാതൃദിനത്തിൽ അമ്മയ്ക്കായി ഒരു കവിതയെഴുതി. "മുള്ളുള്ള തണ്ടിൽ റോസാപ്പൂ പോലെ നീ സുന്ദരിയാണ്. കാരണം ചിലപ്പോൾ നിനക്ക് ദേഷ്യം വരും." എന്നാണ്  രണ്ടാമത്തെ കവിതയിൽ മകൻ കുറിച്ചത്.

ഈ കൊച്ചു കവിയുടെ നിരീക്ഷണപാടവത്തേയും സർഗ്ഗാത്മകതയേയും അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റുകൾ ചെയ്യുന്നത്.  പോസ്റ്റിന് ഇതുവരെ 1,45,400 ലൈക്കുകളും 12,600 റീട്വീറ്റുകളും ലഭിച്ചു. നാലാം ക്ലാസ്സുകാരൻ എഴുതിയത്" എന്ന അടിക്കുറിപ്പോടെ മകന്റെ മൂന്ന് വ്യത്യസ്ത കവിതകളുടെ ചിത്രങ്ങളാണ് അമ്മ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

"നാലാം ക്ലാസ്സുകാരിക്ക്: നിങ്ങളുടെ കവിതകൾ വളരെ ക്ഷീണിതയായ ഒരു സ്ത്രീയുടെ ഹൃദയത്തിൽ സന്തോഷം ഉണർത്തുന്നു, ചിലപ്പോൾ കവിതകൾക്കോ ​​കഥകൾക്കോ ​​വേണ്ടിയുള്ള ആശയങ്ങൾ അവളുടെ മനസ്സിൽ നിന്ന് പുറത്തേക്ക് പോകുകയും വീട്ടിൽ എവിടെയെങ്കിലും അലഞ്ഞുതിരിയുകയും ചെയ്യുന്നു. പൂച്ചകൾ അവളുടെ ആശയങ്ങൾ മോഷ്ടിക്കുകയും വിനോദത്തിനായി അവരോടൊപ്പം കളിക്കുകയും ചെയ്യുന്നു എന്നൊരാൾ കുറിച്ചു.

 കവിതയുടെ അതേ സ്വരത്തിൽ ഞാൻ കമന്റുകൾ വായിക്കുന്നതായി ഞാൻ കണ്ടെത്തി. അത് എന്റെ ആത്മാവിൽ പ്രവേശിച്ച് എന്നെ വീടാക്കി.. എന്ന് മറ്റൊരാൾ കുറിച്ചു. കവിതയുടെയും രൂപകത്തിന്റെയും മനോഹരമായ ഉദാഹരണങ്ങളാണിവ എന്ന് കരുതുന്നു - ലളിതവും കൃത്യവും. ഇവയിൽ ചിലത് എന്റെ വിദ്യാർത്ഥികളുമായി എപ്പോഴെങ്കിലും പങ്കിടട്ടെ?"...എന്നും വെറൊരാൾ കമന്റ് പോസ്റ്റ് ചെയ്തു.

Latest Videos
Follow Us:
Download App:
  • android
  • ios