Miss World 2021 : മിസ് ഇന്ത്യ മാനസ ഉൾപ്പെടെ കൊവിഡ് പോസിറ്റീവ്; മിസ് വേൾഡ് മത്സരം മാറ്റിവച്ചു
പോസിറ്റീവ് കേസുകൾ വർധിച്ചതോടെ ആരോഗ്യപ്രവർത്തകരുടെയും വിദഗ്ധരുടെയും നിർദേശം മാനിച്ചാണ് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നും മിസ് വേൾഡ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
2021 ലെ മിസ് വേൾഡ് (Miss World 2021 ) മത്സരം താൽക്കാലികമായി മാറ്റിവച്ചു. മിസ് ഇന്ത്യ (Miss India) മാനസ വാരാണസി (Manasa Varanasi,) ഉൾപ്പെടെ മിസ് വേൾഡ് ഫിനാലെയിൽ പങ്കെടുക്കേണ്ട മത്സരാർഥികൾ കൊവിഡ് പോസിറ്റീവ് (Covid positive) ആയതിനെത്തുടർന്നാണ് മത്സരം മാറ്റിവച്ചത്. അടുത്ത 90 ദിവസത്തിനുള്ളിൽ മത്സരം പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
മത്സരാർഥികളോട് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ മിസ് വേൾഡ് ഓർഗനൈസേഷൻ നിർദേശിച്ചു. അതേസമയം, പോസിറ്റീവായവരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചെന്നും ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമാകും നാട്ടിലേയ്ക്ക് തിരിച്ചയക്കുകയെന്നും അവര്‍ വ്യക്തമാക്കി.
പോസിറ്റീവ് കേസുകൾ വർധിച്ചതോടെ ആരോഗ്യപ്രവർത്തകരുടെയും വിദഗ്ധരുടെയും നിർദേശം മാനിച്ചാണ് മത്സരം മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നും മിസ് വേൾഡ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ഫെബ്രുവരിയിൽ നടന്ന മത്സരത്തിലാണ് തെലങ്കാന സ്വദേശിനിയായ മാനസ വാരാണസി മിസ് ഇന്ത്യ പട്ടം നേടിയത്. ജമൈക്കയുടെ ടോണി ആൻ സിങ് ആണ് 2019ലെ മിസ് വേൾഡ് കിരീടം സ്വന്തമാക്കിയത്.
Also Read: വിശ്വസുന്ദരി ഹർനാസ് സന്ധുവിനെ നേരിട്ടുകണ്ട് അഭിനന്ദിച്ച് ശശി തരൂർ എംപി