'മുപ്പത് സെക്കന്‍റുകള്‍ തന്നെ ധാരാളം'; വർക്കൗട്ട് വീഡിയോ പങ്കുവച്ച് മിലിന്ദ് സോമനും അങ്കിതയും

ഈ കൊറോണ കാലത്ത് ഫിറ്റ്‌നസിന്റെ പ്രാധാന്യം ഏറേ വലുതാണെന്ന് ആരാധകരെ നിരന്തരം ഓര്‍മ്മിപ്പിക്കുകയാണ് മിലിന്ദ് സോമനും അങ്കിതയും.

Milind Soman and Ankita Konwar work out say even 30 seconds is enough

ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മോഡലും നടനുമായ മിലിന്ദ് സോമനും ഭാര്യ അങ്കിത കന്‍വാറും. ഫിറ്റ്‌നസ് ഐക്കണുകളായ ഇരുവരും സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ട താര ദമ്പതികളുമാണ്. 

തങ്ങളുടെ വർക്കൗട്ട് വീഡിയോകളും ആരോഗ്യകരമായ ജീവിതരീതി എങ്ങനെ ശീലമാക്കാം എന്നതിനെ കുറിച്ചും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈ കൊറോണ കാലത്ത് ഫിറ്റ്‌നസിന്റെ പ്രാധാന്യം ഏറേ വലുതാണെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുകയാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പുത്തന്‍ വർക്കൗട്ട് വീഡിയോകളാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. 

 

 

'പുള്‍ അപ്പ് ബാര്‍' വ്യായാമം ചെയ്യുന്ന മിലിന്ദ് സോമനെയും അങ്കിത കന്‍വാറിനെയുമാണ് വീഡിയോകളില്‍ കാണുന്നത്.  'മുപ്പത് സെക്കന്‍റുകള്‍ തന്നെ ധാരാളം'- എന്ന ക്യാപ്ഷനോടെയാണ് മിലിന്ദ് തന്‍റെ വർക്കൗട്ട് വീഡിയോ പങ്കുവച്ചത്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെന്നാണ് അങ്കിത വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

 

Also Read:  'ബ്യൂട്ടി ഫില്‍ട്ടറുകള്‍ക്കപ്പുറം സ്വയം സ്‌നേഹിക്കാന്‍ പഠിക്കണം'; അങ്കിത കന്‍വാര്‍

Latest Videos
Follow Us:
Download App:
  • android
  • ios