Brothers Day : ഇന്ന് 'ബ്രദേഴ്സ് ഡേ'; ആ സ്നേഹം ഓര്‍മ്മിക്കാം നന്ദിയറിയിക്കാം...

സ്വന്തം സഹോദരനെ മാത്രമല്ല, ജീവിതയാത്രയില്‍ സഹോദരസ്ഥാനത്തേക്ക് വന്ന ആരെയും ഇന്ന് നാം ഇഷ്ടത്തോടെ ഓര്‍ക്കാം. അതൊരുപക്ഷേ  അകന്ന ബന്ധത്തില്‍ ഒരാളോ, നാട്ടുകാരനോ, സുഹൃത്തോ എല്ലാം ആകാം. 

may 24 is celebrating as brothers day

ഇന്ന് മെയ് 24 ബ്രദേഴ്സ് ഡേ ആയി ( Brothers Day ) ആഘോഷിക്കപ്പെടുന്ന ദിനം. സഹോദരനില്‍ നിന്ന് കിട്ടിയ സ്നേഹത്തിനും തണലിനുമെല്ലാം ( Love and Support )  സന്തോഷപൂര്‍വ്വം നന്ദിയും ഇഷ്ടവും അറിയിക്കാനുള്ള ദിനം. ആശംസകള്‍ അയക്കാനും ഒപ്പം ജീവിതത്തിലുടനീളം സഹോദരനില്‍ നിന്ന് ലഭിച്ച പിന്തുണയും ശക്തിയും തന്നെ എത്രമാത്രം വളര്‍ത്തിയെന്നും നിലനിര്‍ത്തിയെന്നും അറിയിക്കാനും ഉള്ള അവസരം. 

സ്വന്തം സഹോദരനെ മാത്രമല്ല, ജീവിതയാത്രയില്‍ സഹോദരസ്ഥാനത്തേക്ക് വന്ന ആരെയും ഇന്ന് നാം ഇഷ്ടത്തോടെ ഓര്‍ക്കാം. അതൊരുപക്ഷേ  അകന്ന ബന്ധത്തില്‍ ഒരാളോ, നാട്ടുകാരനോ, സുഹൃത്തോ എല്ലാം ആകാം. 

2005 മുതലാണ് മെയ് 24 ബ്രദേഴ്സ് ഡേ ആയി ആഘോഷിക്കപ്പെടുന്നത്. എങ്ങനെയാണ് ഇത് സഹോദരന്മാര്‍ക്ക് വേണ്ടിയുള്ള ദിനമായി മാറിയതെന്ന് ഇന്നും അറിയപ്പെടാത്ത വിവരമാണ്. എന്നാല്‍ യുഎസില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റും വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനുമെല്ലാമായ ഡാനിയേല്‍ റോഡ്സ് ആണ് ഈ ദിനത്തില്‍ ആദ്യമായി പരിപാടികള്‍ സംഘടിപ്പിച്ചത്. 

ഇത് പിന്നീടിങ്ങോട്ട് തുടര്‍ന്നുപോകുന്നു. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകള്‍ സന്തോഷത്തോടെ ഈ ദിനം സഹോദരന്മാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു. 

ഇതുവരെ ഈ ദിനത്തിന്‍റെ പ്രത്യേകത ഓര്‍മ്മിക്കാതിരിക്കുകയോ, അറിയാതിരിക്കുകയോ ചെയ്തവരാണോ നിങ്ങള്‍? എങ്കില്‍ ഇനിയും വൈകാതെ സഹോദരന് ഹൃദയം തൊടുന്ന ഒരു സ്നേഹസന്ദേശമോ ആശംസയോ അറിയിക്കൂ... 

Also Read:- അച്ഛന്മാർക്കായി ഒരു ദിനം; അറിയാം 'ഫാദേഴ്സ് ഡേ'യുടെ ചരിത്രം...

 

'നീങ്ക വരുവിയാ അമ്മാ...' നിസഹായമായ ഒരു കരച്ചില്‍; കണ്ണ് നനയിക്കുന്ന അനുഭവം...എനിക്ക് അമ്മയില്ല. മരിച്ചുപോയി. അമ്മ ഉള്ള കാലത്തും ഈ മാതൃദിനം, അമ്മദിവസമൊന്നും അധികമൊന്നും  ഓര്‍മ്മയില്‍ വന്നിട്ടില്ല. പിന്നെത്തെ സാധ്യത സ്വയം പെറ്റവകയില്‍ അമ്മദിനത്തെ കാണലാണ്. ആദ്യത്തെ കുട്ടിയെ വെളിയിലെത്തിക്കാനോ ഉരുവം കൊള്ളിക്കാനോ കൊള്ളാത്ത തള്ളയായിരുന്നു. 7 മാസത്തില്‍ തന്നെ ഭ്രൂണാവസ്ഥയില്‍ ആകുഞ്ഞു മരിച്ചു. മറ്റു രണ്ടു കുട്ടികള്‍ക്കും ഞാനൊരിക്കലും നല്ലൊരു അമ്മയല്ല. കനിവ്, അമ്മയലിവ്, അതൊക്കെ പൊതുവെ എനിക്ക് കുറവാണ്. ഞാന്‍ പെറ്റതിനാല്‍ പ്രിയം എന്നത് അത്രതോന്നിയിട്ടേ ഇല്ല. കിച്ച, കുഞ്ചു, കേശുവിനോടൊക്കെ തോന്നുന്നതില്‍ കൂടിയ വികാരമൊന്നും  ഒരു കാലത്തും  എനിയ്ക്കു തോന്നുന്നില്ലായിരുന്നു.. മുലകൊടുക്കുന്ന കാലത്തു പോലും മറ്റു കുഞ്ഞുങ്ങളെ മുലയൂട്ടിയവളായതു കൊണ്ട് മുലകുടിപ്പരിശവും എന്റെ മക്കള്‍ക്കേ എന്ന്, വിശേഷാല്‍ ഇല്ല. അമ്മത്തം, അമ്മ എന്നതൊക്കെ ഇഷ്ടമായിരിയ്ക്കുമ്പോഴും വൈകുന്നേരം തളര്‍ന്നു അവശയായി ചെന്നിക്കുത്തു മൂത്ത് വീട്ടിലെത്തുമ്പോള്‍ 'അമ്മ അമ്മാ' എന്നു ആവര്‍ത്തിക്കുന്ന കുഞ്ഞു വിളികള്‍ 'കമ്മ കമ്മ' എന്നു അസഹനീയമായിക്കൂടി എനിയ്ക്ക് തോന്നാറുണ്ട്. കുട്ടികള്‍ ചെയ്യുന്ന അന്യായങ്ങളോട് പൊറുക്കാനനുവദിയ്ക്കുന്ന അമ്മത്തവും സ്വതേ എനിയ്ക്ക് കമ്മിയാണ്. എനിയ്ക്കു വിശന്നാല്‍ ഞാന്‍ തിന്നും... Read More...

Latest Videos
Follow Us:
Download App:
  • android
  • ios